ആദ്യ ആഴ്ചയില്‍ 200 കോടി വാരി കബാലി; എട്ടാം ദിവസവും ആയിരം തീയറ്ററില്‍ ഹൗസ് ഫുള്‍

സിനിമാ ഡെസ്‌ക്

ചെന്നൈ: രജനീകാന്തിന്റെ സൂപ്പര്‍സ്റ്റാര്‍ വാല്യൂ പൂര്‍ണമായും ഉപയോഗിച്ച കബാലി ആദ്യ ആഴ്ചയില്‍ സ്വന്തമാക്കിയത് 200 കോടി..! ലോകമെമ്പാടുമായി മൂവായിരത്തിലധികം തീയറ്ററുകളില്‍ റിലീസ് ചെയ്ത കബാലി എട്ടാം ദിവസവും ആയിരം തീയറ്ററില്‍ ഹൗസ് ഫുളായി ഓടുകയാണ്.
തമിഴ്‌സൂപ്പര്‍ മെഗാതാരം രജനീകാന്ത് ഒറ്റ ആഴ്ച കൊണ്ടു വാരിക്കൂട്ടിയത് ടോളിവുഡിലെയും ഇന്ത്യന്‍ സിനിമയിലെയും റെക്കോര്‍ഡുകളുടെ പെരുമഴക്കാലമാണ.് ആദ്യ ആഴ്ചത്തെ കണക്കുകള്‍ പ്രകാരം 210 കോടിരൂപയുടെ ഫലമാണ് വാരിക്കൂട്ടിയിരിക്കുന്നത്. ആദ്യത്തെ മൂന്നു ദിവസം മാത്രം കബാലി നൂറു കോടിയുടെ റെക്കോര്‍ഡ് വാരിയെടുത്തിരുന്നു. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ഖാന്റെ – സുല്‍ത്താന്‍ – ആദ്യ ആഴ്ച വാരിയെടുത്ത നൂറു കോടിയുടെ റെക്കോര്‍ഡാണ് ഇപ്പോള്‍ കബാലി മറികടന്നിരിക്കുന്നത്.
തെലുങ്കിലും, ഹിന്ദിയിലും തമിഴിലും മലയാഭാഷയിലമുള്ള കബാലിയുടെ വിവിധ വേര്‍ഷനുകള്‍ ഇന്ത്യയിലും അമേരിക്കയിലും മലേഷ്യയിലും അടക്കമുള്ള രാജ്യങ്ങളില്‍ കബാലി റിലീസ് ചെയ്തിരുന്നു. തെലുങ്കു പ്രിന്റില്‍ ആന്ധ്രപ്രദേശില്‍ നിന്നും തെലുങ്കാനയില്‍ 28 കോടി രൂപയാണ് കബാലി നേടിയിരിക്കുന്നത്. കര്‍ണ്ണാടകയില്‍ രജനിയുടെ കബാലി സ്വന്തമാക്കിയത് 17 കോടി രൂപയാണ്. കേരളത്തില്‍ നിന്നു പത്തു കോടിയിലും ഇന്ത്യയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 23 കോടിയും കബാലി ആദ്യ ദിനങ്ങളില്‍ സ്വന്തമാക്കിയിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നു മാത്രം ആദ്യ മൂന്നു ദിനം കൊണ്ട് 45 കോടി രൂപയാണ് കബാലി പോക്കറ്റിലാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top