അന്താരാഷ്ട്ര വിമാനത്താവളമേ ഇങ്ങനെ അന്തം വിടീക്കല്ലേ… നടി അനുശ്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു

തിരുവനന്തപുരം ഹോട്ടലുകളുടെ കഴുത്തറക്കുന്ന കൂലിക്കെതിരെ നടി അനുശ്രീ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് തരംഗമാകുന്നു. തനിക്ക് നേരിടേണ്ടി വന്ന അനുഭവം പങ്കവച്ചുകൊണ്ടാണ് അനുശ്രീയുടെ പോസ്റ്റ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കിച്ചണ്‍ റെസ്റ്റോറന്‍റിനെതിരെയാണ് നടിയുടെ പോസ്റ്റ്.
ഇന്നു രാവിലെ അവിടെ നിന്ന് ഒരു കട്ടനും ഒരു കോഫിയും രണ്ട് പഫ്സും കഴിച്ചതിന് 680 രൂപ കൊടുക്കേണ്ടി വന്നുവെന്ന് താരം വ്യക്തമാക്കുന്നു. ബില്ല് അടക്കം ഫെയ്സ്ബുക്കിലിട്ടു കൊണ്ടാണ് താരത്തിന്‍റെ പോസ്റ്റ്. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ ഇങ്ങനെ അന്തം വിടീക്കല്ലേ എന്നും താരം പരിഹസിക്കുന്നു. അധികാരപ്പെട്ടവര്‍ ജനങ്ങള്‍ക്കു വേണ്ടി ശരിയായ നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അനുശ്രീ പോസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കട്ടന്‍ ചായയ്ക്ക് 80 രൂപയും കോഫിക്ക് 100 രൂപയും പഫ്സിന് 250 രൂപയുമാണ് നടിയില്‍ നിന്ന് ഈടാക്കിയിരിക്കുന്നത്. അനുശ്രീ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെ ഇതേ റെസ്റ്റോറന്‍റിനെതിരെ പരാതിയുമായി പലരും രംഗത്തെത്തി. ഇതേ റെസ്റ്റോറന്‍റില്‍ നിന്ന് ലഭിച്ച ബില്ലുകളും പലരും അനുശ്രീയുടെ പോസ്റ്റിന് മറുപടിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. അനുശ്രീ ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടതിനെ പലരും അഭിനന്ദിച്ചിട്ടുമുണ്ട്.

Top