പാക്കിസ്ഥാന്റെ പരിപ്പിളക്കാന്‍ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ഉണ്ടായിരുന്നത് ഇന്ദിരാ ഗാന്ധി മാത്രം : നാടുഭരിക്കാനറിയില്ലെങ്കില്‍ താടിവടിക്കൂ നരേന്ദ്രമോദി

തിരുവനന്തപുരം : പാക്കിസ്ഥാനെ പാഠം പഠിപ്പിക്കും, തീവ്രവാദം വെച്ചുപൊറുപ്പിക്കില്ല ഭീകരന്മാരുടെ മൂക്ക് ചെത്തി ഉപ്പിലിടും എന്നൊക്കെ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മുന്‍പ് മന്‍മോഹന്‍ജിയും അതിനുമുന്‍പ് അടല്‍ജിയും ഇങ്ങനെത്തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. പാക്കിസ്ഥാന്റെ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ആകെ ഒരു ഇന്ദിരാ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അഡ്വ.ജയശങ്കര്‍ തനെ ഫെയ്സ് ബുക്കില്‍ കുറിച്ചു.ഉറിയിലെ സൈനിക ആസ്ഥാനത്തിനു നേരേ ആക്രമണം നടന്ന പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് അഡ്വ. ജയശങ്കര്‍ രംഗത്ത് എത്തിയത്.‘നാടുഭരിക്കാനറിയില്ലെങ്കില്‍ താടി വടിക്കൂ നരേന്ദ്രമോദി’ എന്ന് പരിഹാസ ഭാവത്തോടെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.indira-gandhi

പാക്കിസ്ഥാനെ പാഠം പഠിപ്പിക്കും, തീവ്രവാദം വെച്ചുപൊറുപ്പിക്കില്ല ഭീകരന്മാരുടെ മൂക്ക് ചെത്തി ഉപ്പിലിടും എന്നൊക്കെ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മുന്‍പ് മന്‍മോഹന്‍ജിയും അതിനുമുന്‍പ് അടല്‍ജിയും ഇങ്ങനെത്തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. പാക്കിസ്ഥാന്റെ ഗുണ്ടായിസം അവസാനിപ്പിക്കാന്‍ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ആകെ ഒരു ഇന്ദിരാ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. ജനറല്‍ യാഹ്യാ ഖാനും സുള്‍ഫിക്കര്‍ അലി ഭൂട്ടോയും അമേരിക്കന്‍ പ്രസിഡന്റ് നിക്സനും സ്റ്റേറ്റ് സെക്രട്ടറി കിസീംഗറും ഒത്തുപിടിച്ചിട്ടും ഇന്ദിരയുടെ മുന്നില്‍ മുട്ടുകുത്തി. അന്ന് പി.എന്‍.ഹക്സറെ പോലുള്ള ഉപദേഷ്ടാക്കളും സാം മനേക് ഷായെ പോലെ പരാക്രമികളായ പടനായകരും അന്നുണ്ടായിരുന്നു.modi-adv-jayasankar

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ (കാശ്മീരൊഴികെ) ചര്‍ച്ചയിലൂടെ പരിഗണിക്കും എന്നാണ് ഇന്ത്യാ ഗവണ്മെന്റിന്റെ ഔദ്യോഗിക നിലപാട്. 1947 ഓഗസ്റ്റ് 15 നു തുടങ്ങിയതാണ് ചര്‍ച്ച. കൊല്ലം 70 ആകുന്നു, ചര്‍ച്ച ഒരു കടവിലും അടുക്കുന്നില്ല. പട്ടിയുടെ വാല്‍ കുഴലിലിട്ടു നിവര്‍ത്താന്‍ നോക്കുന്നപോലെയാണ് പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ച നടത്തുന്നതും. വാജ്‌പേയി ലാഹോറിലേക്ക് ബസ് യാത്ര നടത്തിയതിനു പിന്നാലെയാണ് കാര്‍ഗിലില്‍ നുഴഞ്ഞുകയറ്റം നടന്നത്. നരേന്ദ്രമോദി നവാസ് ഷെരീഫിന്റെ ചെറുമകന്റെ കല്യാണത്തില്‍ പങ്കെടുത്തു വെജിറ്റബിള്‍ ബിരിയാണി തിന്നതിന്റെ നാലാം പക്കം പത്താന്‍കോട്ട് ആക്രമണം ഉണ്ടായി. ഓരോ അവസരത്തിലും നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.Image may contain: nature
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കലാണ് ഏതൊരു സര്‍ക്കാരിന്റെയും ഒന്നാമത്തെ ചുമതല. അല്ലാതെ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചു ചെങ്കോട്ടയില്‍ കയ്യറിനിന്ന് പ്രസംഗിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്നും അദ്ദേഹം കൂടിചേര്‍ത്തു.
അഡ്വ.ജയശങ്കറുടെ പോസ്റ്റ് പൂര്‍ണ്ണരൂപം :

പത്താൻകോട്ടിനു പിന്നാലെ ഉറിയിലും പട്ടാളക്യാമ്പ് ആക്രമിക്കപ്പെട്ടു. വെടിയേറ്റും വെന്തും 17 ജവാന്മാർ കൊല്ലപ്പെട്ടു. മൂന്ന് മണിക്കൂർ നീണ്ട സാഹസത്തിനൊടുവിൽ 4 തീവ്രവാദികളും കൊല്ലപ്പെട്ടു.soldiers

പാക്കിസ്ഥാനെ പാഠം പഠിപ്പിക്കും, തീവ്രവാദം വെച്ചുപൊറുപ്പിക്കില്ല ഭീകരന്മാരുടെ മൂക്ക് ചെത്തി ഉപ്പിലിടും എന്നൊക്കെ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മുൻപ് മൻമോഹൻജിയും അതിനുമുൻപ് അടൽജിയും ഇങ്ങനെത്തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. നരസിംഹറാവുവിന്റെ കാലത്തു തുടങ്ങിയതാണ് ഈ വായ്ത്താരി.

പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ (കാശ്മീരൊഴികെ) ചർച്ചയിലൂടെ പരിഗണിക്കും എന്നാണ് ഇന്ത്യാ ഗവണ്മെന്റിന്റെ ഔദ്യോഗിക നിലപാട്. 1947 ഓഗസ്റ്റ് 15 നു തുടങ്ങിയതാണ് ചർച്ച. കൊല്ലം 70 ആകുന്നു, ചർച്ച ഒരു കടവിലും അടുക്കുന്നില്ല. പാക്കിസ്ഥാന്റെ ഗുണ്ടായിസം ദൈനംദിന അടിസ്ഥാനത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്.modi-navas

പാക്കിസ്ഥാന്റെ പരിപ്പിളക്കാൻ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ആകെ ഒരു ഇന്ദിരാ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളു. ജനറൽ യാഹ്യാ ഖാനും സുൾഫിക്കർ അലി ഭൂട്ടോയും അമേരിക്കൻ പ്രസിഡന്റ് നിക്സനും സ്റ്റേറ്റ് സെക്രട്ടറി കിസീംഗറും ഒത്തുപിടിച്ചിട്ടും ഇന്ദിരയുടെ മുന്നിൽ മുട്ടുകുത്തി. അന്ന് പി.എൻ.ഹക്സറെ പോലുള്ള ഉപദേഷ്ടാക്കളും സാം മനേക് ഷായെ പോലെ പരാക്രമികളായ പടനായകരും ഉണ്ടായിരുന്നു.

“പാക്കിസ്ഥാന്റെ വെടിയുണ്ട ഭാരതമക്കൾക്ക് എള്ളുണ്ട,
യാഹ്യാഖാന്റെ മയ്യത്ത് നിക്സന്റമ്മേടെ നെഞ്ചത്ത്”
എന്നാണ് 1971 ലെ യുദ്ധകാലത്തു നമ്മുടെ നാട്ടിൽ ഉയർന്നുകേട്ട മുദ്രാവാക്യം. അതിൽ പാകിസ്ഥാനെയും അവരുടെ യാങ്കി മച്ചമ്പിമാരെയും സംബന്ധിച്ച സത്യം അടങ്ങിയിരുന്നു.

അഡ്വ. ജയശങ്കര്‍

അഡ്വ. ജയശങ്കര്‍

പട്ടിയുടെ വാൽ കുഴലിലിട്ടു നിവർത്താൻ നോക്കുന്നപോലെയാണ് പാക്കിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നതും. വാജ്‌പേയി ലാഹോറിലേക്ക് ബസ് യാത്ര നടത്തിയതിനു പിന്നാലെയാണ് കാർഗിലിൽ നുഴഞ്ഞുകയറ്റം നടന്നത്. നരേന്ദ്രമോദി നവാസ് ഷെരീഫിന്റെ ചെറുമകന്റെ കല്യാണത്തിൽ പങ്കെടുത്തു വെജിറ്റബിൾ ബിരിയാണി തിന്നതിന്റെ നാലാം പക്കം പത്താൻകോട്ട് ആക്രമണം ഉണ്ടായി. ഓരോ അവസരത്തിലും നിരവധി സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകലാണ് ഏതൊരു സർക്കാരിന്റെയും ഒന്നാമത്തെ ചുമതല. അല്ലാതെ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചു ചെങ്കോട്ടയിൽ കയ്യറിനിന്ന് പ്രസംഗിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.

നാടുഭരിക്കാനറിയില്ലെങ്കിൽ താടിവടിക്കൂ നരേന്ദ്രമോദി!

 
Top