അനുശ്രീയുടെ പോസ്റ്റ്:വിമാനത്താവളങ്ങളിലെ കൊള്ള;പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് എം.ബി രാജേഷ് എം.പി

കൊച്ചി: നടി അനുശ്രീ പിള്ളയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫി ഷോപ്പില്‍ നിന്നും ലഭിച്ച ഭീമന്‍ ബില്ലിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പാലക്കാട് എം.പി എം.ബി രാജേഷ്. ഇത് വളരെ ഗൗരവകരമായ വിഷയമാണ്. ഇത്രയും ഉയര്‍ന്ന തുക ഈടാക്കുന്നത് അന്യായമാണ്. നിയമാനുസൃമായാണോ തുക ഈടാക്കിയത് എന്ന കാര്യം പരിശോധിക്കുമെന്നും, അങ്ങനെയല്ലെങ്കില്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും എം.ബി രാജേഷ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു എം.ബി രാജേഷിന്റെ പ്രതികരണം. വിഷയം വളരെ ഗൗരവകരമാണ്. വിമാനത്താവളങ്ങളിലെ ഇത്തരം കൊള്ളകള്‍ തീര്‍ച്ചയായും പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫീ ഷോപ്പില്‍ നിന്നും രണ്ടു കാപ്പിയും കുടിച്ചതിനെ രണ്ട് പഫ്‌സും കഴിച്ചതിന് കിട്ടിയ ബില്ലിനെ പറ്റി അനുശ്രീ ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നു രാവിലെ അവിടെ നിന്ന് ഒരു കട്ടനും ഒരു കോഫിയും രണ്ട് പഫ്സും കഴിച്ചതിന് 680 രൂപ കൊടുക്കേണ്ടി വന്നുവെന്ന് താരം വ്യക്തമാക്കുന്നു. ബില്ല് അടക്കം ഫെയ്സ്ബുക്കിലിട്ടു കൊണ്ടാണ് താരത്തിന്‍റെ പോസ്റ്റ്. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ ഇങ്ങനെ അന്തം വിടീക്കല്ലേ എന്നും താരം പരിഹസിക്കുന്നു. അധികാരപ്പെട്ടവര്‍ ജനങ്ങള്‍ക്കു വേണ്ടി ശരിയായ നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അനുശ്രീ പോസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കട്ടന്‍ ചായയ്ക്ക് 80 രൂപയും കോഫിക്ക് 100 രൂപയും പഫ്സിന് 250 രൂപയുമാണ് നടിയില്‍ നിന്ന് ഈടാക്കിയിരിക്കുന്നത്. അനുശ്രീ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെ ഇതേ റെസ്റ്റോറന്‍റിനെതിരെ പരാതിയുമായി പലരും രംഗത്തെത്തി. ഇതേ റെസ്റ്റോറന്‍റില്‍ നിന്ന് ലഭിച്ച ബില്ലുകളും പലരും അനുശ്രീയുടെ പോസ്റ്റിന് മറുപടിയായി ഷെയര്‍ ചെയ്തിട്ടുണ്ട്.
വാര്‍ത്ത സോഷ്യല്‍ മാധ്യമങ്ങളില്‍ വന്‍തോതില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അധികാരപ്പെട്ടവര്‍ ഇത് ശ്രദ്ധിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ടി നടപടി കൈക്കൊള്ളുമെന്നുമുള്ള പ്രതീക്ഷയോടെയാണ് അനുശ്രീ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളെപ്പോലും വെല്ലുന്ന ബില്ലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോഫി ഷോപ്പ് ഈടാക്കുന്നതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top