സംസ്ഥാന സര്‍ക്കാര്‍ ഹിന്ദുവിരുദ്ധ സര്‍ക്കാരെന്ന് ബിജെപി

e17bf28887a04e7713039bc3ae638d41_XL

കോഴിക്കോട്: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഹിന്ദുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് രമേശ് ആരോപിക്കുന്നു.

പൂക്കളം ഇടുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയും നിലവിളക്കു കൊളുത്തുന്നതിനെ എതിര്‍ക്കുന്ന മന്ത്രിയും സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധതയുടെ മുഖങ്ങളാണെന്നും രമേശ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തിന്റെ പാരമ്പര്യങ്ങളെ എതിര്‍ക്കുന്ന നിലപാടില്‍നിന്നു സിപിഎം പിന്‍മാറണം. നിലവിളക്കിനു മതരൂപം നല്‍കിയ ലീഗിന്റെ വഴിയിലാണ് സിപിഎമ്മും. ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിച്ച മുഹമ്മദലി ജിന്നയെ പിന്തുണച്ച പി.സി.ജോഷിയുടെ ചരിത്രമാണ് ഇവിടെ ആവര്‍ത്തിക്കുന്നത്. ചരിത്രം ആവര്‍ത്തിക്കാന്‍ നിലവിളക്ക് ഒരു നിമിത്തമായെന്നു മാത്രം.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചും സിപിഎമ്മിന്റേതു ഹിന്ദു വിരുദ്ധ നിലപാടാണ്. ശബരിമലയില്‍ എത്തുന്ന ആറു കോടി ഭക്തരുടെ മനോനിയന്ത്രണം അളക്കാന്‍ കഴിയുന്ന അളവുകോല്‍ സിപിഎമ്മുകാരുടെ പക്കലില്ല. ഹിന്ദു ആരാധനാലയങ്ങളെ സിപിഎം വെറുതെ വിടണം. ശ്രീകൃഷ്ണ ജയന്തി എവിടെ ആഘോഷിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വിശ്വാസികള്‍ക്കു വിട്ടു നല്‍കാന്‍ സിപിഎം തയാറാവണമെന്നും രമേശ് ആവശ്യപ്പെട്ടു.

Top