രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുന്നു; ബിജെപിയുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ വിശാലഐക്യം

ബിജെപിയുടെ അപ്രമാദിത്വം അവസാനിപ്പിക്കാന്‍ വിശാല ഐക്യം എന്ന രാഷട്രീയ സമവാക്യം മുന്നോട്ട്വച്ച് രാഷ്ട്രീയപ്പാര്‍ട്ടികള്‍. ഇതിന്റെ ഫലമായി ഉത്തര്‍പ്രദേശില്‍ ചിരകാല വൈരികളായിരുന്ന സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കൈകോര്‍ക്കുന്നു. വരാനിരിക്കുന്ന ഗൊരഖ്പൂര്‍, ഫൂല്‍പുര്‍ ലോക്സഭ ഉപതെരഞ്ഞെടുപ്പുകളില്‍ എസ്.പിക്ക് ബി.എസ്.പി പിന്തുണ നല്‍കും. ഇതു സംബന്ധിച്ച് ഉടന്‍തന്നെ ബിഎസ്പി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയേക്കും.

വ്യാഴാഴ്ച പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. ഉപതിരഞ്ഞെടുപ്പിലെ പിന്തുണ സംബന്ധിച്ച് എസ്പി നേതാവ് അഖിലേഷ് യാദവും മായാവതിയും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. 2019 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പിയില്‍ ഉയര്‍ന്ന് വരുന്ന സഖ്യമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ കൂട്ടുകെട്ടിനെ വിലയിരുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനവും കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തതോടെയാണ് ഇരു മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതേ സമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്.പിക്കൊപ്പം മല്‍സരിച്ച കോണ്‍ഗ്രസ് ഇരുസീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആദിത്യനാഥ് കഴിഞ്ഞ അഞ്ചു തവണ വിജയിച്ച ഗൊരഖ്പൂരില്‍ പ്രവീണ്‍ കുമാര്‍ നിഷാദാണ് സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി. സുചിത്ര ചാറ്റര്‍ജി കരീമാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസിനായി മല്‍സര രംഗത്തുള്ളത്. ഫൂല്‍പൂരില്‍ ഒ.ബി.സി നേതാവ് നാഗേന്ദ്ര സിങ് പട്ടേലിനെ എസ്.പി മത്സരിപ്പിക്കുമ്പോള്‍ മനീഷ് മിശ്രയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മാര്‍ച്ച് 11ന് വോട്ടെടുപ്പും 14ന് ഫലപ്രഖ്യാപനവും നടക്കും.

Top