ഭാരതപുഴയെ വീണ്ടുമൊഴുക്കാന്‍ യുവ കര്‍ഷകന്റെ പദ്ധതി; വര്‍ഗീസ് തരകന്റെ സ്വപ്‌ന പദ്ധതിക്ക് ജനീകിയ പിന്തുണയേറുന്നു; സര്‍ക്കാര്‍ അനുമതി കാത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍

തൃശൂര്‍: യുവ ജൈവ കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ വര്‍ഗീസ് തരകന്റെ ഭാരത പുഴ സംരക്ഷണ പദ്ധതിക്ക് കേരളീയ സമൂഹത്തിന്റെ പിന്തുണയേറുന്നു. നിളയിലെ കുറ്റികാടുകള്‍ നീക്കി, മണല്‍ തിട്ടകളും, മണലെടുപ്പും മൂലം ഉണ്ടായ വന്‍ കുഴികളും, ചാലുകളും നിരപ്പാക്കി പുഴയിലെ ജല ലഭ്യത ഉറപ്പാക്കുന്ന ലളിത പദ്ധതിയാണ് വര്‍ഗീസ് തരകന്‍ വിഭാവനം ചെയ്തിരിക്കുന്നത്.

വര്‍ഷക്കാലം കഴിയുന്നതോടെ പുഴ അവിടെയും ഇവിടെയുമായി ചെറിയ നീര്‍ച്ചാലുകള്‍ മാത്രമായി മാറുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഭാരത പുഴയില്‍ നിന്നും ഒരുകുട്ട മണല്‍ പോലും പുറത്തു കൊണ്ടുപോകാതെ മണല്‍തിട്ടകള്‍ നിരത്തി നീരൊഴുക്ക് വീണ്ടെടുക്കാനാവുമെന്ന് അദ്ദേഹം ശാസ്ത്രീയമായി ചൂണ്ടിക്കാണിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശ്ചിമഘട്ട മലനിരകളിലെ ആനമലയില്‍ നിന്നും ഒഴുകി വരുന്ന ഭാരതപുഴ 209 കിലൊമീറ്റര്‍ പിന്നിട്ട് പൊന്നാനിയില്‍ അറബികടലില്‍ പതിക്കുകയാണ്. പലയിടത്തും ഒരു കിലൊമീറ്ററോളം വീതിയിലാണ് പുഴ ഒഴുകുന്നത്. ഭാരതപുഴയിലും അതിന്റെ പോഷക നദികളിലുമായി മലമ്പുഴ അടക്കം 11 ഡാമുകള്‍ ഉണ്ട്. മഴക്കാലം കഴിഞ്ഞാല്‍ ഈ ഡാമുകളില്‍ സംഭരിക്കപെട്ട വെള്ളമാണ് പുഴയിലൂടെ ഒഴുകുന്നത്. ഈ നീരൊഴുക്ക് ആഴമുള്ള ചാലുകളില്‍ മാത്രമായി ചുരുങ്ങുന്നതിനാല്‍ പുഴയുടെ വിസ്തൃതമായ ഭാഗങ്ങള്‍ മരുഭൂമിയായി രൂപന്താരപെട്ടു കഴിഞ്ഞു.

eiver 1പുഴയിലെ തടസ്സങ്ങളും മണല്‍തിട്ടകളും നീക്കം ചെയ്ത് നിരപ്പാക്കിയാല്‍ ആഴമുള്ള ചാലിലെ വെള്ളം പുഴയിലൂടെ പരന്നൊഴുകും. പുഴയുടെ ജലക്ഷാമം പരിഹരിക്കപെടുകയും മികച്ച ജലസേചന സൗകര്യം മൂലം പുഴയുടെ ഇരു കരകളിലെയും കാര്‍ഷിക മേഖല മെച്ചപ്പെടുകയും ചെയ്യും. കൂടാതെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനോപ്പം ആഴമുള്ള മണലെടുത്ത കുഴികളിലും വെള്ളചാലുകളിലും വീണുള്ള മരണ ദുരന്തങ്ങള്‍ ഒഴിവക്കാനുമാകും.

പുഴയില്‍ നീരൊഴുക്കു വര്‍ഷത്തിലും വേനലിലും തടസപെടാത്ത വിധം രണ്ടു കിലൊമീറ്റര്‍ ഇടവിട്ട് ഒരു മീറ്റര്‍ ഉയരത്തിലുള്ള ചെക്കുഡാമുകള്‍ ഉപകരിക്കുമെന്നും വര്‍ഗീസ് തരകന്‍ പറയുന്നു. വെള്ളം വെറുതെ അറബികടലിലേക്ക് ഒഴുക്കികളയാതെ അതാതു പ്രദേശത്ത് നിലനിര്‍ത്താന്‍ ഇതുകൊണ്ട് സാധിക്കും. പുഴയിലെ മത്സ്യ സമ്പത്ത് വീണ്ടെടുക്കാനും ഇത് ഇടയാക്കും. ഇതിനെല്ലമായി അതതു പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളെ ഉള്‍പെടുത്തി പുഴ സംരക്ഷണ അതോററ്റി രൂപീകരിക്കണം. ഓരോ വര്‍ഷവും പുഴയിലെ മണല്‍തിട്ടകള്‍ ഈ അതോററ്റിയുടെ മേല്‍നോട്ടത്തില്‍ നിരപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യണം. പുഴയില്‍ കുഴിച്ചു മണലെടുക്കുന്നതിനും പുഴവെള്ളത്തെ മലിനമാക്കുന്നതു തടയാനും ഈ കരുതലുകള്‍ സഹായകരമാകും. പുഴയുടെ പരന്നൊഴുകുന്ന പഴയ സൌന്ദര്യം തിരിച്ചു കൊണ്ടുവരാനുമാകും.

bharathapuzha.jpg.image.784.410ഇതിനെല്ലാം പുറമേ പുഴയൊഴുകുന്ന 6,186 കിലൊമീറ്റര്‍ സ്‌ക്വയര്‍ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും ചൂടിനെ അകറ്റി ആഗോളതാപനത്തിനു തടയിടാനും കഴിയും.ഗംഗാ നദിയുടെ ഉള്‍പ്പടെ രാജ്യത്തെ പ്രധാന നദികളുടെ നവീകരണത്തിനായി സര്‍ക്കാരുകള്‍ കോടികള്‍ മുടക്കുമ്പോള്‍, തന്റെ ഈ സ്വപ്ന പദ്ധതിയുടെ ചെറു രൂപം ബോധ്യപെടുത്താന്‍ പുഴയുടെ ഒരു 5 കിലൊമീറ്റര്‍ ദൂരമെങ്കിലും വിട്ടു തരാനാണ് തരകന്‍ ആവശ്യപെടുന്നത്.അതിന് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലുള്ള നൂലാമാലകള്‍ ബാധിക്കരുതെന്നും മികച്ച ജൈവ കര്‍ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ അദ്ദേഹം പറയുന്നു,

Top