വിവാഹം വൈകുന്നതും ജീവിതശൈലിയുമാണ് ക്യാന്‍സര്‍ ഉണ്ടാക്കുന്നതെന്ന് പഠനം

cancer

പണ്ട് ഒന്നോ രണ്ടോ പേര്‍ക്ക് പിടിപ്പെടുന്ന ക്യാന്‍സര്‍ രോഗം ഇന്ന് ക്യാന്‍സര്‍ സെന്ററില്‍ നിറഞ്ഞു നില്‍ക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇന്ത്യയില്‍ ക്യാന്‍സര്‍ രോഗികളില്‍ അമ്പതു ശതമാനം സ്ത്രീകളും 50വയസില്‍ താഴെയുള്ളവരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഓരോ വര്‍ഷവും അമ്പതു വയസിനു താഴെയുള്ളവരില്‍ കാന്‍സര്‍ രോഗത്തിന്റെ തോതു കൂടുകയാണെന്നും പഠനം നടത്തിയ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. സമീല്‍ കൗള്‍ പയുന്നു. ക്യാന്‍സര്‍ രോഗികളായ സ്ത്രീകളില്‍ രണ്ടു ശതമാനം ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണ്. പതിനാറു ശതമാനത്തിന് മുപ്പതിനും നാല്‍പതിനും ഇടയിലാണു പ്രായം. നാല്‍പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണു കാന്‍സര്‍ രോഗബാധിതരില്‍ ഇരുപത്തെട്ടു ശതമാനവും. ഇരുപത്തഞ്ചിനും നാല്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ കാന്‍സര്‍ ബാധിക്കുന്നതിന്റെ തോത് കൂടിവരികയാണെന്നും സമീല്‍ കൗള്‍ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹം വൈകുന്നതും ഒന്നിലേറെ ലൈംഗിക പങ്കാളികളുണ്ടാകുന്നതും പ്രസവം വൈകിക്കുന്നതുമാണു നേരത്തേയുള്ള കാന്‍സര്‍ വര്‍ധിക്കാനുള്ള കാരണങ്ങളെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ശരീരത്തെക്കുറിച്ചു സംസാരിക്കുന്നതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തെറ്റാണെന്നു കരുതുന്നതാണു സ്ത്രീകളില്‍ രോഗങ്ങളുണ്ടായാല്‍ ചികിത്സ വൈകുന്നതിനു കാരണമെന്നും സമീല്‍ കൗള്‍ പറയുന്നു. രോഗനിര്‍ണയത്തിനും യഥാസമയ ചികിത്സയും വൈകുന്നതും രോഗം പെരുകുന്നതിനു കാരണമാണ്. സ്ത്രീകളില്‍ സ്തനാര്‍ബുദവും അണ്ഡാശയാര്‍ബുദവുമാണു കൂടുതലായി കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Top