വോട്ടെടുപ്പും താലികെട്ടും ഒരു ദിവസം: സ്ഥാനാര്‍ഥി വലുതു കാല്‍ വച്ചത് പുതുജീവിതത്തിലേക്ക്

മുണ്ടക്കയം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അജേഷ് മണപ്പാട്ട് ഇന്നലെ പുതുജീവിതത്തിലേക്ക് വലുതു കാല്‍ വച്ചത് കയറിയത് കതിര്‍മണ്ഡപത്തിലേക്ക് മാത്രമല്ല. രാഷ്ട്രീയത്തിലേക്കുള്ള കന്നി അങ്കം കൂടിയായിരുന്നു വടശേരിക്കര കുമ്പളത്താമണ്‍ മണപ്പാട്ട് വീട്ടില്‍ അജേഷ്‌കുമാറിന് ഇന്നലെ. വടശേരിക്കര ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുമ്പളത്താമണ്ണില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അജേഷ് മണപ്പാട്ടിന് രാഷ്ട്രീയ ഭാഗ്യപരീക്ഷണത്തിന്റെ ദിനം മാത്രമല്ല.
പുതുജീവിതത്തിലേക്ക് വലുതു കാല്‍ വെയ്ക്കുന്ന ദിനം കൂടിയാണ്. മുണ്ടക്കയം സിഎസ്‌ഐ പാരീഷ് ഹാളില്‍ വടശേരിക്കര മണപ്പാട്ട് വീട്ടില്‍ സോമന്റെയും രാധാമണിയുടെയും മകനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അജേഷാണ് താളുങ്കല്‍ അമലു ഭവനില്‍ ഗണേശന്റെയും ഉഷയുടെയും മകളായ അമലുവിനെ വിവാഹം കഴിച്ചത്.
തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ തീരുമാനിക്കുന്നത് മുന്‍പ് വിവാഹം ഉറപ്പിച്ച് തിയതി നിശ്ചയിച്ചതായിരുന്നു. ഇതിനിടയിലാണ് തന്നെ തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന അവസരം ഓടിയെത്തിയത്. പിന്നാലെ വിവാഹം ദിവസം തിരഞ്ഞെടുപ്പ് തിയതി വന്നത് ആദ്യമെന്ന് അമ്പരപ്പിച്ചെങ്കിലും പ്രചരണത്തിന് തടസമെന്നും വരുത്തിയില്ലെന്ന് അജേഷ് ദീപികയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തന്റെ സഹധര്‍മ്മിണി അമലു തനിക്ക് തണലേക്കിയെന്നും അജേഷ് പറഞ്ഞു. എല്‍ഡിഎഫിന്റെ കുത്തകവാര്‍ഡായ മണപ്പാട്ട് യുവാക്കള്‍ക്ക് മുന്‍ഗണന നല്‍കി അജേഷിനിലൂടെ തിരിച്ച് പടിക്കാമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസം.
തിരഞ്ഞെടുപ്പിന് തലേന്നത്തെ പ്രചരണത്തിന്റെ ക്ഷീണമുണ്ടെങ്കിലും അതി രാവിലെ എണീറ്റ് അജേഷ് മണപ്പാട്ട് 2-ാം നമ്പര്‍ അംഗനവാടി ബൂത്തില്‍ വോട്ട് ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരോടൊപ്പം അല്പ സമയം ചിലവഴിച്ചാണ് മുണ്ടക്കയത്തേക്ക് മടങ്ങയിത്. രാവിലെ 7.30 ന് അമലു താളൂങ്കല്‍ രണ്ടാം നമ്പര്‍ അംഗനവാടി ബൂത്തിലും വോട്ട് ചെയ്തു.

Top