തെരുവുനായ്ക്കളെ കൊല്ലാൻ നിർദേശിക്കുന്നവർ കാണുക ഈ സ്‌നേഹം: ഭൂകമ്പത്തിൽ കൊല്ലപ്പെട്ട യജമാനന്റെ ശവമഞ്ചത്തിൽ കെട്ടിപ്പിടിച്ച് ഒരു നായ്ക്കുട്ടി: ഭക്ഷണവും വെള്ളവുമില്ല, മാറ്റിക്കിടത്താനെത്തുന്നവരോടു ക്ഷുഭിതനായി അവൻ

സ്വന്തം ലേഖകൻ

പാരിസ്: തെരുവുനായ്ക്കളെ കൊല്ലണമെന്നു മലയാളികൾ ഒന്നടങ്കം ആഹ്വാനം ചെയ്യുമ്പോൾ, നായയുടെ ഉടമയോടുള്ള വിധേയത്വത്തിനു അങ്ങ് ഇറ്റലിയിൽ നിന്നു ഒരു ഉദാഹരണം. ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ആളുകളുടെ സംസ്‌കാരം ഒരൊറ്റ ശ്മശാനത്തിൽ നടത്തിയിരിക്കുമ്പോഴാണ് തന്റെ യജമാനന്റെ ശവകൂടിരത്തിനു സമീപത്തു തന്നെ വന്നിരുന്ന് നായക്കുട്ടി വിസ്മയം തീർത്തിരിക്കുന്നത്.
രണ്ടാഴ്ച മുൻപ് ഇറ്റലിയിലുണ്ടായ ഭൂകമ്പത്തിൽ ഈ നായക്കുട്ടിയുടെ ഉടമയും കൊല്ലപ്പെട്ടിരുന്നു. അക്കൗമൗളി വില്ലേജിലുണ്ടായ ഭൂകമ്പത്തിലാണ് ബേക്കറി ഉടമയായ നായക്കുട്ടിയുടെ യജമാനൻ കൊല്ലപ്പെട്ടത്. സ്ഥലവും വീടും ഭൂകമ്പത്തിൽ തകർന്നതിനെ തുടർന്നു പലരെയും അവരുടെ വീടിൽ നിന്നു കിലോമീറ്ററുകൾ അകലെയുള്ള സ്ഥലത്താണ് അടക്കം ചെയ്തിരുന്നതും. ഇവരിൽ ആരൊക്കെ ഏതൊക്കെയാണ് എവിടെയൊക്കയാണ് അടക്കം ചെയ്തിരുന്നതെന്നു ബന്ധുക്കൾക്കും സംസ്‌കാരം ചടങ്ങുകൾ നടത്തിയവർക്കു മാത്രമാണ് അറിവുണ്ടായിരുന്നത്. സംസ്‌കാരത്തിനു മുന്നോടിയായി മൃതദേഹം സൂക്ഷിച്ചിരുന്ന സ്‌പോട്‌സ് അക്കാദമി മൈതാനത്തായിരുന്നു സംഭവം.
സംസ്‌കാര ചടങ്ങുകൾക്കു തൊട്ടു മുമ്പത്തെ ദിവസം ഇവിടെ എത്തിയ ഫോട്ടോഗ്രാഫറാണ് ആത്ഭുത ദൃശ്യം കണ്ടെത്തിയത്. ഇവിടെ അടക്കം ചെയ്തിരുന്ന ശവപ്പെട്ടിയോടു ചേർന്ന് ഒരു നായ്ക്കുട്ടിയിരിക്കുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശത്തെ ഗ്രാമത്തിൽ നിന്നുള്ള ഉടമയുടെ മൃതദേഹം അടക്കം ചെയ്ത ശവപ്പെട്ടിയോടു ചേർന്നാണ് നായ്ക്കുട്ടി ഇരിക്കുന്നതെന്നു കണ്ടെത്തിയത്. തുടർന്നു സംസ്‌കാര സ്ഥലത്തു നിന്നു നായ്ക്കുട്ടിയെ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ഇവൻ അനങ്ങിയില്ല. ആദ്യം പ്രതിരോധിച്ചു നോക്കിയ അവൻ പിന്നീട് തന്നെ പിടിക്കാൻ എത്തിയവരെ ആക്രമിക്കാനും ശ്രമിച്ചു.
കണ്ണിൽ നിന്നു കണ്ണീർ തുള്ളി ഇറ്റുവീഴുമ്പോലെ രണ്ടു ദിവസമാണ് അവൻ ആ മൃതദേഹ സൂക്ഷിപ്പു കേന്ദ്രത്തിൽ ഇറുന്നത്. ഒടുവിൽ മൃതദേഹം സംസ്‌കരിച്ച സ്ഥലത്തും അവൻ തന്നെ യജമാനനൊപ്പമുള്ള ഇരുപ്പ് തുടർന്നു. ഈ രണ്ടു ദിവസവും അവൻ ഒരു തുള്ളിഭക്ഷണവും വെള്ളവും കഴിച്ചിരുന്നതുമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top