നേരിന്റെ നേര്‍ക്കാഴ്ച്ചയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുമായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ്; എല്ലാ വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

ലയാളത്തിലെ നവമാധ്യമ ഇടപെടലുകളില്‍ നിര്‍ണ്ണായമായ പങ്കുവഹിച്ച ഡെയ്‌ലി ഇന്ത്യന്‍ ഹെറാര്‍ഡ് വായനക്കാരുടെ എണ്ണത്തില്‍ മുന്നേറ്റം തുടരുകയാണ്. മലയാളത്തിലെ ഏറ്റവുമധികം വായനക്കാരുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായി വളരാന്‍ പിന്തുണ നല്‍കിയ എല്ലാ വായനക്കാര്‍ക്കും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നന്ദി രേഖപ്പെടുത്തുന്നു….

കുറഞ്ഞ കാലത്തിനുള്ളില്‍ മാധ്യമങ്ങള്‍ അവഗണിച്ച നിരവധി വാര്‍ത്തകള്‍ പുറലോകത്തെത്തിയിക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് കഴിഞ്ഞിട്ടുണ്ട്. ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ വിഷയങ്ങളില്‍ ഇടപെടാന്‍ എന്നും ഞങ്ങളുണ്ടായിരുന്നു. മുഖ്യധാര മാധ്യമങ്ങളുടെ അഹങ്കാരം നിറഞ്ഞ മാധ്യമ പ്രവര്‍ത്തനത്തെ തിരുത്തിയ്ക്കാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ നിരവധി വാര്‍ത്തകള്‍ക്ക് കഴിഞ്ഞു. നവമാധ്യമങ്ങള്‍ മലയാളത്തില്‍ പിച്ചവയ്ക്കുന്ന തുടക്കകാലത്ത് തന്നെയായിരുന്നു പ്രവാസികളുടെ ശബ്ദവും നേരുമായി ഞങ്ങളും പുതിയകാലത്തെ മാധ്യമ പ്രവര്‍ത്തന രംഗത്ത് എത്തുന്നത്. ന്യൂജനറേഷന്‍ കാലത്തിന്റെ വായനകളും പ്രതിഷേധങ്ങളുമാണ് ലോകം എങ്ങിനെ ചിന്തികണമെന്ന് വരെ തീരുമാനിക്കുന്നത്.editorial dih

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നവ മാധ്യമലോകത്തെ അവഗണിച്ച് കൊണ്ട് ഒരാള്‍ക്കും മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം ലോകം നവമാധ്യമ ലോകത്തേക്ക് ചുരുങ്ങി. അച്ചടി മാധ്യമങ്ങള്‍ പലതും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലേയ്ക്ക് പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചു. ആര്‍ക്കും മാധ്യമ പ്രവര്‍ത്തകനും മാധ്യമ ഉടമയാകാമെന്നതോടെ നൂറ്കണക്കിന് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ മലയാളത്തില്‍ ആരംഭിച്ചു ഇതിനിടയിലും ദിനംപ്രതി നിരവധി പുതിയ വായനക്കാരുമായി ഡയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് മുന്നേറി. പത്ത് ലക്ഷത്തിലധികം ഫേയ്‌സ് ബുക്ക് അംഗങ്ങളും ഏഴുകോടി റീച്ചും ദിവസേന ആറുലക്ഷത്തിലധികം വായനക്കാരുമായി മലയാള ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് ഒന്നാമതെത്തിയിരിക്കുകയാണ്. …

2012 മാര്‍ച്ചിലാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രവര്‍ത്തനം തുടങ്ങിയത്.2014 നവമ്പറില്‍ പുതിയ രൂപത്തിലേയ്ക്ക് മാറി .ചില ടെക്കികളും അസൂയ മൂത്ത ചില മാധ്യമ ഗുണ്ടകളും പത്രം തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ നിന്നും അത്ഭുതകരമായി കരകയറുന്നതിനിടയില്‍ കുറച്ച് ഇടവേള വേണ്ടിവന്നു.729aa8da029207620da6eed25ada6fea

എന്നാല്‍ തിരിച്ചു വരവ് അതിശക്തമായ തലത്തിലും മുഖ്യധാര പത്രങ്ങളെ വെല്ലുന്ന വിധത്തില്‍ വാര്‍ത്തകളില്‍ കോളിളക്കം സൃഷ്ടിക്കാനും കഴിഞ്ഞു. ഇപ്പോള്‍ മുന്‍ നിര മലയാള ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലുകള്‍ക്കൊപ്പം വളരുവാന്‍ പത്രത്തിനു സാധിച്ചു. സോഷ്യല്‍ മീഡിയ വഴി മാത്രം ആഴ്ച്ചയില്‍ 78 കോടിയിലേറെ വായനക്കാരുടെ വിസിറ്റിങ്ങുകള്‍ പത്രത്തില്‍ നടത്തുന്നുണ്ട്. മൂന്നര വര്‍ഷം കൊണ്ട് 10ലക്ഷത്തോളം വായനക്കാര്‍ പത്രത്തിന്റെ ഫേസ്ബുക്ക് പേജ്ല്‍ ലൈക്ക് ചെയ്തുകഴിഞ്ഞു.ഫേസ് ബുക്കിലൂടെ മാത്രം 10-15 ലക്ഷത്തിലേറെ വിസിറ്റിങ്ങും 25000ത്തിലധികം വാര്‍ത്താ ഷെയറിങ്ങുകളും നടക്കുന്നു. സോഷ്യല്‍ മീഡിയയില്‍ മലയാളികളെ ഏറെ സ്വാധീനിക്കുന്ന മാധ്യമായി ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന് വളരാന്‍ കഴിഞ്ഞു.

പത്രത്തിന്റെ വളര്‍ച്ചയില്‍ സഹായിച്ചത് പരസ്യക്കാരോ, സാമ്പത്തിക, രാഷ്ട്രീയ ഉറവിടങ്ങളോ അല്ല. വായനക്കാര്‍ മാത്രമാണ്. മുകളില്‍ പറഞ്ഞ കണക്കുകളില്‍ ഫേസ്ബുക്കിനെ ഉദ്ധരിച്ചത് കൃത്യമായ കണക്കുകളും രേഖകളും ഉള്ളതിനാലാണ്. പൊതുജനങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഏതു സമയത്തും ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്.download

വായനക്കാരും പത്ര പ്രവര്‍ത്തകരാണെന്ന് ഞങ്ങള്‍ അടിവരയിട്ട് പറയുന്നു. ജേണലിസം എന്നത് മാധ്യമ സ്ഥാപനത്തില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നവരുടെ മാത്രം കുത്തുക തൊഴിലല്ല. സോഷ്യല്‍ മീഡിയയുടെയും ഇലക്ട്രോണിക്‌സ് യുഗവും വാര്‍ത്തകള്‍ കൈയ്യടക്കിയ ഈ കാലത്ത് വായനക്കാരുടെ പ്രൊഫൈലിലൂടെയാണ് വാര്‍ത്തകള്‍ വ്യാപിക്കുന്നത്. വാര്‍ത്തകളെ മറ്റുവര്‍ക്കായി ഷേര്‍ ചെയ്യുന്നത് വായനക്കാരാണ്. അച്ചടി പത്രത്തിലും ചാനല്‍ ജേര്‍ണലിസത്തിലും ജനങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ ഇന്റര്‍നെറ്റ് പത്രങ്ങള്‍ പൂര്‍ണ്ണമായും വായനക്കാരുടേയും ജനങ്ങളുടേയും കൈയ്യിലാണ്. ജനങ്ങളാണ് വാര്‍ത്തകള്‍ തരുന്നതും, വാര്‍ത്തകള്‍ വ്യാപിപ്പിക്കുന്നതും. ആ നിലയ്ക്ക് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ പത്രപ്രവര്‍ത്തനത്തിലേക്ക് എല്ലാ വായനക്കാര്‍ക്കും സ്വാഗതം. നിങ്ങള്‍ നല്‍കുന്ന വാര്‍ത്തകളും ഇനി മുതല്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിക്കും…

Media News concept

Media News concept

പരസ്യവിപണിയിലും രാഷ്രടീയ സാമ്പത്തീക സ്രോതസുകളിലും വാര്‍ത്തകളെ വില്‍പ്പന ചരക്കാക്കാന്‍ ഞങ്ങളുണ്ടാകില്ലെന്ന് വായനക്കാര്‍ക്ക് ഉറപ്പ് നല്‍കുന്നു. മാധ്യമ രംഗത്തെ നെറികേടുകളില്‍ ഒന്നായ ബ്ലാക്‌മെയില്‍ ജേര്‍ണലിസം ഒരവസരത്തിലും ആര്‍ക്കെതിരെയും ഞങ്ങള്‍ പുത്തിറക്കില്ല. വാര്‍ത്തകള്‍, സഭവങ്ങള്‍ എന്നിവയുടെ തുറന്ന അവതരണം നടത്തും. കൂട്ടിചേര്‍ക്കലുകളും, അനവശ്യമായ എഡിറ്റിങ്ങും നടത്തി വാര്‍ത്തകളുടെ സത്യമായ ശരീരത്തേ പാതകം ചെയ്യുകയില്ല.

സത്യവും നീതിയും ന്യായവുമായി ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നവരാകണം മാധ്യമങ്ങള്‍. കൊലപാതകത്തിലും, മോഷണത്തിലും, അക്രമത്തിലും എല്ലാം മാധ്യമ സത്യമുണ്ട്. നടന്ന സഭവത്തിന്റെ ശരിയായ നേര്‍പതിപ്പായിരിക്കും ഓരോ സഭവത്തിന്റേയും വാര്‍ത്താ സത്യം. ലോകത്തിന്റെ ഒരു ഭാഗത്തെ മൂലയില്‍ ഉണ്ടാകുന്ന സംഭവം ജനങ്ങളോട് പറഞ്ഞുകൊടുക്കേണ്ടത് നുണയും, കലര്‍പ്പും ചേര്‍ക്കാതെയാകണം…

New-Media

സംഭവത്തെ അതിന്റെ യഥാര്‍ഥ രൂപത്തില്‍ അവതരിപ്പിക്കേണ്ട സത്യവാദികളാകേണ്ട മാധ്യമങ്ങള്‍ക്ക് സത്യത്തേ അതിന്റെ ഗര്‍ഭ പാത്രത്തില്‍ വയ്ച്ച് നശിപ്പിക്കാനും കഴിയും. മറ്റാരേക്കാളും ലോകത്തേ തെറ്റിദ്ധരിപ്പിക്കാനും, സത്യത്തേ നശിപ്പിക്കാനും, ജനത്തേ വഴിതെറ്റിക്കാനും ഉള്ള മാരകശേഷി മാധ്യമങ്ങള്‍ക്കാണ്. മാരകമായ നശീകരണ ശേഷിയും മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ട്. തെറ്റിന്റെ ആ വഴിയിലേക്ക് ഒരിക്കലും ഞങ്ങള്‍ പോകില്ല.13177989_626718827488417_1837261193099765029_n

ഞങ്ങളുടെ നിലപാടുകള്‍ വായനക്കാര്‍ അഗീകരിച്ചതിന്റെ തെളിവാണ് മൂന്നരവര്‍ഷം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച ഊഷ്മളമായ വരവേല്‍പ്പ്. ലക്ഷക്കണക്കിനു മലയാളികള്‍ ഞങ്ങളെ വിശ്വസിക്കുന്നു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലും, വാര്‍ത്തകള്‍ മറയാക്കി നടത്തുന്ന മാധ്യമ ലോകത്തെ ചൂതാട്ടവും, ജനത്തെ തെറ്റിദ്ധരിപ്പിക്കലും അവസാനിപ്പിക്കണം. കച്ചവടത്തിന്റേയും, പരസ്യ കമ്പോളത്തിന്റേയും സുഖലോലുപതയില്‍ മദിക്കുന്ന മാധ്യമ സസ്‌ക്കാരം കേരളത്തില്‍ അവസാനിപ്പിക്കാന്‍ എല്ല ജനങ്ങളും സഹകരിക്കണം. ഞങ്ങള്‍ എല്ലാ വായനക്കാരുടേയും ജനങ്ങളുടേയും പിന്തുണ അഭ്യര്‍ഥിക്കുകയാണ്. സത്യത്തിലേക്കും, സംഭവ ബഹുലമായ ലോകത്തെ അനുദിനകാര്യങ്ങള്‍ നേര്‍ക്കാഴ്ച്ചയില്‍ അറിയാന്‍ എല്ലാ വയനക്കാരും അണിചേരുക.എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി.

ജയ് ഹിന്ദ്

ചീഫ് എഡിറ്റര്‍ -ഡി.ഐ.എച്ച്
ജസ്റ്റീഷ്യ ന്യുസ് &മീഡിയ- കണ്ണൂര്‍

Top