മാറ്റത്തിന്റെ ഗിയറില്‍ ഇന്ത്യന്‍ കാര്‍ വിപണി; കാത്തിരിക്കുന്നു ഈ വമ്പന്‍മാരെ

2015 ന്റെ ആദ്യ പകുതി. വാഹന ലോകത്തെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലഘട്ടമായിരുന്നില്ല. എന്നാല്‍ ഇനി കാര്യങ്ങള്‍ മെച്ചപ്പെട്ടേക്കാം. കാരണം ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ഒരു ഡസനോളം പുതുതാരങ്ങളാണ് വരും മാസങ്ങളില്‍ വിപണിയിലെത്താന്‍ തയാറെടുക്കുന്നത്. അവയെ പരിചയപ്പെടാം.

ഫോര്‍ഡ് ഫിഗോ ആസ്പയര്‍
ഫോര്‍ഡില്‍ നിന്നുള്ള കോംപാക്റ്റ് സെഡാന്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായിരിക്കും (ഫിയസ്റ്റയിലും ഇക്കോസ്‌പോര്‍ട്ടിലുമുള്ളത്) ആസ്പയറിന് കരുത്തു പകരുന്നത്. സിക്‌സ് സ്പീഡ് ഡബിള്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സും ആറ് എയര്‍ബാഗും അടങ്ങുന്ന വകഭേദവുമുണ്ടാകും. അടുത്തുതന്നെ ഈ മോഡലിനെ പ്രതീക്ഷിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹ്യുണ്ടായിയുടെ ചെറു എസ്‌യുവി
നിലവിലുള്ള കോംപാക്റ്റ് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലു
കളോട് എതിരിടാന്‍ വിപണിയിലെത്തുന്ന മോഡലാണിത്. ഏതാനും മാസങ്ങളായി ഈ മോഡല്‍ രാജ്യത്തെ വിവിധ റോഡുകളില്‍ ടെസ്റ്റ് ഡ്രൈവ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുകളും 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഇതില്‍ പ്രതീക്ഷിക്കാം. ഓഗസ്റ്റ്, സെപ്റ്റംബറോടെയാകും ഈ മോഡല്‍ വിപണിയിലെത്തുക.

മാരുതി സെലേറിയോ ഡീസല്‍
മാരുതിയുടെ സ്വന്തമായ ആദ്യ ഡീസല്‍ എന്‍ജിനായിരിക്കും സെലോറിയോയില്‍ വരുന്നത്. ഏറ്റവും ചെറിയ ഡീസല്‍ എന്‍ജിനായ 800 സിസി യൂണിറ്റ് തന്നെയായിരിക്കും ഏറ്റവും ഇന്ധനക്ഷമത നല്‍കുന്ന എന്‍ജിനും. വില നാല് ലക്ഷത്തിന്മുകളിലായിരിക്കും.

മാരുതി അക്രോസ് അഥവാ എസ് ക്രോസ്
ഈ വര്‍ഷം അവസാനത്തോടെയാണ് മാരുതി അക്രോസിനെ പ്രതീക്ഷിക്കുന്നത്. റിനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ തുടങ്ങി വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന എസ്‌യുവികള്‍ക്ക് വലിയ വെല്ലുവിളിയായിരിക്കും അക്രോസ്. ഫിയറ്റിന്റെ 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഇതിനുണ്ടാവുക.

പുതിയ ഹോണ്ട ജാസ്
പ്രതീക്ഷിച്ചതിനേക്കാള്‍ വൈകിയാണ് പുതിയ ജാസ് വരുന്നത്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തില്‍പ്പെടുന്ന ജാസിന്റെ ആദ്യ വരവ് വിലക്കൂടുതല്‍ കൊണ്ടും ഡീസല്‍ വകഭേദത്തിന്റെ അഭാവം കൊണ്ടും കാര്യമായ പ്രതികരണം ഉണ്ടാക്കിയില്ല. എന്നാല്‍ ഇത്തവണ മികച്ച ഇന്ധനക്ഷമതയുള്ള ഡീസല്‍ വകഭേദവുമുണ്ടാകും. 1.2 ലിറ്റര്‍ ഐവിടെക്, 1.5 ലിറ്റര്‍ ഐഡിടെക് എന്‍ജിനുകളോടെയാണ് പുതിയ ജാസിന്റെ വരവ്. വിശാലമായ ഇന്റീരിയര്‍ ഇതിന്റെ പ്രത്യേകതയായിരിക്കും. വില 4.808.50 ലക്ഷം പ്രതീക്ഷിക്കാം.

റിനോ 800 സിസി ഹാച്ച്ബാക്ക്
രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള വിഭാഗത്തിലേക്കാണ് റിനോയുടെ ഉന്നം. മാരുതി ഓള്‍ട്ടോ 800, ഹ്യുണ്ടായി ഇയോണ്‍ എന്നിവയുടെ നിരയിലേക്കാണ് റിനോയുടെ പുതിയ കാറും എത്തുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ 800 സിസി കാറിന് മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാകും ഉണ്ടാവുക. 34 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ഈ മോഡല്‍ ഈ വര്‍ഷം അവസാന പാദത്തോടെയായിരിക്കും വിപണിയിലെത്തുക.

മഹീന്ദ്രയുടെ എസ്‌യുവി
മഹീന്ദ്രയില്‍ നിന്ന് മൂന്ന് എസ്‌യുവികളും ഒരു എം.പി.വിയുമാണ് വരുന്നത്. ഇതിലൊന്നാണ് 1െ01 എന്ന കോഡ്‌നാമത്തോട് കൂടിയ ചെറു എസ് യുവി. ഇത് നാല് മീറ്ററില്‍ താഴെയുള്ള എന്‍ട്രി ലെവല്‍ എസ്‌യുവി ആയിരിക്കും. അതുകൊണ്ടു തന്നെ താങ്ങാനാകുന്ന വിലയും പ്രതീക്ഷിക്കാം. (46 ലക്ഷം രൂപയോളം). 1.5 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനായിരിക്കും ഇതിനുണ്ടാവുക.

Top