പാക്കിസ്ഥാന് മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

ജനീവ: ബലൂചിസ്ഥാന്‍ പ്രശ്നത്തില്‍ പാക്കിസ്ഥാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍. ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ക്രൂരതകള്‍ക്കെതിരെ ബലൂചിസ്ഥാന് ഐക്യദാര്‍ഢ്യവമായിട്ടാണ് യൂറോപ്യന്‍ യൂണിയന്‍ രംഗത്ത് വന്നിരിക്കുന്നത് . ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പാക്കിസ്ഥാന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് വൈസ് പ്രസിഡന്‍റ് റിസാദ് സെര്‍നെകി വ്യക്തമാക്കി.

ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട യൂറോപ്യന്‍ പാര്‍ലമെന്റ് ബലൂചിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും അറിയിച്ചു.ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പാകിസ്ഥാനെതിരെ സാമ്പത്തിക രാഷ്ട്രീയ വിലക്ക് ഏര്‍പ്പെടുത്ത കാര്യം ആലോചിക്കുമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റിസാര്‍ഡ് കാര്‍നെക്കി അറിയിച്ചു. മേഖലയില്‍ പാകിസ്ഥാന്‍ തുടരുന്ന അടിച്ചമര്‍ത്തലുകളില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി വാക്കുകള്‍ക്ക് സ്ഥാനമില്ലെന്നും ഇത് പ്രവര്‍ത്തിക്കാനുള്ള സമയമാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാകിസ്ഥാനുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണ് പുലര്‍ത്തിവരുന്നത്. എന്നാല്‍ ബലൂചിസ്ഥാന്‍ വിഷയത്തില്‍ പാകിസ്ഥാന്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഇക്കാര്യം വീണ്ടും ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് വിദേശരാജ്യങ്ങളോട് ഇടപെടുമ്പോള്‍ ഒരു മുഖവും ബലൂചിസ്ഥാന്‍ വിഷയത്തില്‍ മറ്റൊരു മുഖവുമാണ്. സര്‍ക്കാറില്‍ പട്ടാളത്തിനുള്ള അമിതമായ നിയന്ത്രണമാണ് പാകിസ്ഥാന്‍ അഭിമുഖീകരിക്കുന്ന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.ജമ്മുകാശ്മീരിലെ ഉറി ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ ആലോചിക്കുന്ന ഇന്ത്യക്ക് യൂറോപ്യന്‍ യൂണിയന്റെ നടപടി കാര്യങ്ങള്‍ എളുപ്പമാക്കും. അതിനിടെ പാകിസ്ഥാനെതിരെ നിലപാടുമായി കൂടുതല്‍ ലോക രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്ഥാന് നല്‍കുന്ന സാമ്പത്തിക സഹായം അവ&സ്വ്ഞ്;ര്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്ന് ഇനി സഹായം നല്‍കുന്നത്

Top