മലയാള സിനിമയിൽ 17 പേർക്കു തീവ്രവാദ ബന്ധം; രണ്ടു പേർ സംവിധായകർ: റിപ്പോർട്ട് പുറത്തു വിട്ടത് കേന്ദ്ര ഇന്റലിജൻസ്

സിനിമാ ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ പ്രശസ്തരായ രണ്ടു സംവിധായകരടക്കം 17 പേർക്കു തീവ്രവാദ പ്രസ്താനങ്ങളുമായി അനുഭാവമുണ്ടെന്നു കണ്ടെത്തിയതായി കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. അസോസിയേറ്റ് മേക്കപ്പ്മാൻ മുതൽ സംവിധായകർ വരെയുള്ളവരുടെ പട്ടികയാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി പുറത്തു വിട്ടിരിക്കുന്നത്. നിരന്തരം വിദേശ യാത്ര നടത്തുകയും, വിദേശത്തു നിന്നു ഫോൺകോളുകയും വരുന്ന സംവിധായകരെയാണ് ഇപ്പോൾ ഇന്റലിജൻസ് വിഭാഗം സംശയിക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസുകൾ പരിശോധിച്ചതിൽ നിന്നും ക്രമക്കേടുകൾ ഇന്റലിജൻസ് വിഭാഗത്തിനു കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. തുടർ അന്വേഷണത്തിനായി എൻഐഎയ്ക്കും, സിബിഐയ്ക്കും ഇവരുടെ കേസ് ഫയൽ ഇന്റലിജൻസ് കൈമാറിയിട്ടുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചനകൾ.
കഴിഞ്ഞ നാലു വർഷത്തിനിടെ അഞ്ചിലേറെ സിനിമകൾ സംവിധാനം ചെയ്ത നവാഗതരായ രണ്ടു സംവിധായകരെയാണ് ഇപ്പോൾ കേന്ദ്ര ഇന്റലിജൻസ് പ്രധാനമായും സംശയത്തിന്റെ നിഴലിൽ നിർത്തിയിരിക്കുന്നത്. ഇവർ സംവിധാനം ചെയ്ത ചിത്രങ്ങൾക്കായി വിദേശത്തു നിന്നാണ് നിർമാതാക്കൾ പണം മുടക്കിയിരിക്കുന്നത്. ഈ ചിത്രങ്ങൾ തീയറ്റിൽ ലാഭമായിരുന്നില്ല. എന്നിട്ടും, ഇതേ സംവിധായകരെ വച്ച് രഹസ്യകേന്ദ്രങ്ങൾ വീണ്ടും സിനിമ എടുത്തതിനു പിന്നിലും സംശയം ഉയർന്നിട്ടുണ്ട്.
ഈ രണ്ടു സംവിധായകരും ചുരുങ്ങിയ നാളുകൾക്കിടയിൽ തീവ്രവാദ ഭീഷണി നിലനിൽക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിലും, സൗദിയുടെ അതിർത്തി പ്രദേശങ്ങലിലും സന്ദർശനം നടത്തിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവരുടെ തീവ്രവാദ ബന്ധം സ്ഥിരീകരിക്കത്തക്ക വിധത്തിലുള്ള വിവരങ്ങളൊന്നും ഇവരിൽ നിന്നു കണ്ടെത്താൻ ഇന്റലിജൻസ് വിഭാഗത്തിനു സാധിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ അന്വേഷണത്തിനായി കേസ് ഫയൽ ഇന്റലിജൻസ് വിഭാഗം എൻഐഎയ്ക്കു കൈമാറിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top