അടിയേല്‍ക്കുന്ന’ മാധ്യമ പ്രവര്‍ത്തനം മാധ്യമ സ്വാതന്ത്ര്യം… നിയന്ത്രിക്കാന്‍ റഗുലേറ്ററി സംവിധാനം കൊണ്ടുവരണം

അഡ്വ.സിബി സെബാസ്റ്റ്യന്‍

മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് എന്ത് നയമാണ് സ്വീകരിച്ചിരിക്കുന്നത് എന്ന ചോദ്യം പലഭാഗത്തുനിന്നും ഉയരുന്നു.ഡി.ഐ.എച്ച് ന്യുസ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നില്‍ക്കുകയാണോ എന്നും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ സംശയിക്കുന്നു.ഒരിക്കലും മാധ്യമ പ്രവര്‍ത്തനത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരായല്ല ഞങ്ങള്‍ നിലപാടെടുത്തത്.മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരിലുളള ജനവിരുദ്ധ നിലപാടുകളെ ചൂണ്ടികാണിക്കുകയും സ്വയം വിമര്‍ശനപരമായ നിലപാട് സ്വീകരിക്കുക മാത്രമാണ് അഭിഭാഷകര്‍ എഡിറ്റോറിയല്‍ അംഗങ്ങളായ  ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ മുഖ്യധാര ചാനലുകള്‍ മുഴുവനും ഡി ഐ എച്ചിന്റെ വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായുള്ള വാര്‍ത്തകളെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നു എന്നത് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.പുതിയ കാലവും മാറിയ മാധ്യമ പ്രവര്‍ത്തനത്തിന്റെ സാധ്യതകളുമറിയാതെ ഇപ്പോഴും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇരുട്ടില്‍ തപ്പുന്നതിന്റെ തെളിവാണ് പുതിയ സംഭവ വികാസങ്ങള്‍.പ്രസ് അക്കാദമയിലുള്‍പ്പെടെ കേരളത്തിലെ പ്രമുഖമായ മാധ്യമ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയവരാണ് ഈ സ്ഥാപനത്തിലും ജോലി ചെയ്യുന്നത്. FREEDAM PRESSകേരള ഹൈക്കോടതിയിലും  സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിക്കുകയും ഇന്ത്യയ്ക്ക് പുറത്തുള്ള കോടതികളില്‍ നിയമരംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകനായി അഭിമാനിക്കാനാണ് എന്നും താല്‍പ്പര്യം. പക്ഷെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തനത്തോടും മാധ്യമ പ്രവര്‍ത്തകരോടും പൊതുജനം എന്ത് കൊണ്ട് പ്രതിഷേധം രേഖപെടുത്തുന്നുവെന്ന് ചിന്തിക്കാനും അതിന് പരിഹാരം കാണുവാനുമാത്രമാണ് പുതിയ കാലത്തെ മാധ്യമമെന്ന നിലയില്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുളളത്.പൊതുസമൂഹം എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായി എന്നു ചിന്തിക്കാന്‍ പോലും മാധ്യമ രംഗത്തെ അതികായകര്‍ ആയവര്‍ പോലും ശ്രമിക്കുന്നില്ല എന്നത് നിരാശാജനകം ആണ്.Journalism-chain

കൊച്ചിയിലെ ഒരു അഭിഭാഷകനെതിരായ പോലീസ് കേസിന്റെ പിന്നാലെ തുടങ്ങിയ സംഭവവികാസങ്ങള്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും  തമ്മിലുള്ള തെരുവ് യുദ്ധത്തിലേയ്ക്ക് എത്തിച്ചതില്‍ നിര്‍ണ്ണായകമായ പങ്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ട്. കേരളത്തിലെ ആയിരകണക്കിന് വരുന്ന മാധ്യമ പ്രവര്‍ത്തകരെ മുഴുവന്‍ ജനകീയ രോഷത്തിന് മുന്നിലേയ്ക്ക് ഇട്ടുകൊടുക്കാന്‍ മാത്രമാണ് ആ സംഘര്‍ഷത്തിന് സാധിച്ചത്. കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും തങ്ങളുടെ ഭാഗം ഭംഗിയായി ന്യായികരിച്ച് കുറ്റം മുഴുവന്‍ അഭിഭാഷകര്‍ക്ക് മേലെ കെട്ടിവച്ചപ്പോള്‍  സോഷ്യല്‍ മീഡിയയിലെ ജനങ്ങളുടെ പ്രതിഷേധം മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായിരുന്നു.

എന്ത് കൊണ്ട് ജനം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരാകുന്നുവെന്ന് ചിന്തിക്കാന്‍ കേരളത്തിലെ മാധ്യമ സമൂഹം തയ്യാറാകണം. ഈ സംഭവങ്ങളില്‍ ഒരു രഹസ്യ രാഷ്ട്രീയ ഇസം ഉണ്ടായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും കോഴിക്കോട്ടേയ്ക്കും വ്യാപിച്ച മാധ്യമ അഭിഭാഷക സംഘര്‍ഷത്തില്‍ വീണ്ടും പ്രതിസ്ഥാനത്തെത്തിയത് മാധ്യമങ്ങള്‍ തന്നെയായിരുന്നു. കോടതിക്കത്തേയ്ക്ക് കയറാന്‍ അനുവാദമില്ലെന്ന് കോടതിയുടെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടും അത് ലംഘിക്കാനാണ് ഏഷ്യനെറ്റിന്റെ മുതിര്‍ന്ന ലേഖകന്‍ ശ്രമിച്ചത്. ഒരു പോലീസ് ഉദ്യോഗസസ്ഥനെ മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ വിരട്ടി ആളാവാനാണ് ശ്രമിച്ചത്. journalist journalistsഅകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നില്ലെങ്കില്‍ നേരിട്ട് മജിസ്‌ട്രേറ്റിനെ കണ്ട് പരാതി പറയാം. അല്ലെങ്കില്‍ പ്രശനപരിഹാരത്തിന് എത്രയോ മാര്‍ഗങ്ങളുണ്ട് അതൊന്നും പാലിക്കാതെ തുറന്നവച്ച ക്യാമറയുടെ ധൈര്യത്തില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമം നടത്തിയത്. ഈ സംഭവത്തിലും കേരളത്തിലെ മാധ്യമങ്ങള്‍ തങ്ങളുടെ വാര്‍ത്തകളിലൂടെ പോലീസിനെതിരെ നിലപാടെടുത്തെങ്കിലും ജനങ്ങള്‍ മുഴുവന്‍ ഈ വാര്‍ത്തകളെ തള്ളുകയായിരുന്നുവെന്ന് സോഷ്യല്‍മീഡിയകളിലെ പ്രതികരണങ്ങള്‍ വ്യാക്തമാക്കുന്നു.തന്റെ ഡ്യുട്ടി ചെയ്ത പോലീസുകാരനെതിരെ നടപടി എടുത്ത അധികാരികളോട് രോഷം പുറത്തുകാണിക്കുക മാത്രമല്ല എന്നും ജനം സംശയത്തോടെ നോക്കിക്കണ്ട പോലീസ് സമൂഹത്തിന് അനുകൂലമായി നില്‍ക്കുകയും ചെയ്തു.ഈ സംഭവികാസങ്ങളില്‍ എല്ലാം ഞങ്ങള്‍ ‘സമദൂരം പാലിക്കുകയും നേരിന്റെ പക്ഷത്തു നില്‍ക്കുകയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നടത്തുകയും ആണ് ചെയ്തത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത എഡിറ്റേഴ്സിന്റെ ഒരു വക്കുപോലും മാനേജ്മെന്റ് ‘കത്തി വെച്ചില്ല .ഒരു റിപ്പോര്‍ട്ടറോടും അതെന്തേ അങ്ങണെ ചിലമാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂലമായ മാത്രം വാര്‍ത്തയാണല്ലോ എന്നും ചോദിച്ചില്ല .ചിലരൊക്കെ അങ്ങനെ ചൂണ്ടിക്കാണിച്ചപ്പോഴു. ഞങ്ങള്‍ നിക്ഷ്പക്ഷ മാധ്യമനിലപാടാണ് ഇതില്‍ ടുത്തിരിക്കുന്നത് .journalist vote

ഡസ്‌കിലും മറ്റ് മാധ്യമ മേഖലകളിലുമായി ആയിരകണക്കിന് മാധ്യമ പ്രവര്‍ത്തകരാണ് കേരളത്തില്‍ ജോലിചെയ്യുന്നത്. എന്നാല്‍ വിരലില്ലെണാവുന്ന ഏതാനും മാധ്യമ സിങ്കങ്ങളുടെ അഹങ്കാരത്തില്‍ പേരുദോഷം കേള്‍ക്കുന്നത് ഇവര്‍ക്കുകൂടിയാണ്. ഉന്നത ബന്ധങ്ങളും സൗഹൃദങ്ങളും കയ്യെത്തുന്ന ദുരത്തില്‍ അധികാര കസേരകളും കണ്ട് കണ്ണ് മഞ്ഞളിച്ച മാധ്യമ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെന്തോ പ്രത്യേക അധികാരമുണ്ടെന്ന തരത്തില്‍ സാധാരണക്കാരോടും അവരുടെ വിഷയങ്ങളോടും ഇടപടുന്നു. അത് കൊണ്ട് തന്നെയാണ് ഞങ്ങളുള്‍പ്പെടുന്ന മാധ്യമ ലോകത്തിനെതിരെ ജനങ്ങള്‍ വിമര്‍ശനങ്ങളുന്നയിക്കുമ്പോള്‍ അത് ഏറ്റെടുക്കുന്നതും അവര്‍ക്കൊപ്പം നില്‍ക്കുന്നതും.dhanesh mathew manjooran

സാധാരണ ജനങ്ങള്‍ അനുഭവിക്കുന്നതില്‍ കൂടുതല്‍ ഭരണഘടനാപരമായ യാതൊരു ആനുകൂല്യവും ഇല്ലാത്ത തൊഴിലാളികളാണ് മാധ്യമ പ്രവര്‍ത്തകരും. രാഷ്ട്രീയ ശക്തി കേന്ദ്രങ്ങളെ തൊഴുത് നില്‍ക്കാതെ ജാഗ്രതയുടെ കണ്ണുകളുമായി മുന്നോട്ട് പോവുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മിക്കപ്പോഴും പല തടസങ്ങളും ഭീക്ഷണികളും ഉണ്ടാകാറുണ്ട്.അപമാനങ്ങളെയും തൊഴില്‍ തടസ്സപ്പെടുത്തലിനെയും മുഖാമുഖം കാണേണ്ടി വരും.HIGH COURT -PRESS BAN സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം നടത്തുന്നതിനെതിരെ കൈയ്യൂക്ക് കാണിക്കുന്നതും തടസപ്പെടുത്തുന്നതും ഏറ്റവും വലിയ ജനാധിപത്യ ലംഘനമായേ കാണാന്‍ കഴിയൂ എന്നതുപോലെ തന്നെ വാര്‍ത്തകള്‍ മായം ചേര്‍ത്തും കത്രിക വെച്ചും പുറത്തുവിടുന്നതും നാം കാണുന്നു.ജനങ്ങളും അറിയുന്നു. മാധ്യമപ്രവര്‍ത്തനം ചിലപ്പോഴൊക്കെ പൊതുജനത്തിന്റെ പൗരന്റെ പൗരാവകാശത്തിലേക്കുള്ള കടന്നുകയറ്റമായും മാറാറുണ്ട്.സൂക്ഷ്മമായി പത്ര മീഡിയാ പ്രാര്‍ത്തനം നിരീക്ഷിച്ചാല്‍ ദിവസവും ആയിരക്കണക്കിനു പൗരസ്വാതന്ത്ര്യം ആണു പത്ര മീഡിയ പ്രവര്‍ത്തകര്‍ ലംഘിക്കുന്നത്.

മനുഷ്യാവകാശങ്ങളെ ലംഘിച്ചാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി എടുക്കാന്‍ റഗുലേറ്ററി സംവിധാനം ഇന്ത്യയില്‍ ഉണ്ടോ ? മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു നിരീക്ഷക സംവിധാനം വേണം .ഇവരെ നിയന്ത്രിക്കേണ്ടി വരുന്നതുപോലെ തന്നെ ഇവരുടെ അവകാശത്തിനും തൊഴില്‍ സുരക്ഷക്കും റഗുലേറ്ററി സംവിധാനം ആവശ്യമാണ് .

ആര്‍ക്കും മാധ്യമ പ്രവര്‍ത്തനം ചെയ്യാം എന്ന നിയന്ത്രണമില്ലാത്ത സംസ്കാരം മാറ്റപ്പെടണം .ചെയ്യുന്ന തൊഴിലിനു സംരക്ഷണവും പഠനനിലവാരവും കൂട്ടണം.അഭിഭാഷകര്‍ക്ക് സന്നത് എടുത്ത് ബാര്‍ കൗണ്സില്‍ മെമ്പര്‍ഷിപ്പും നിയന്ത്രണവും എന്നപോലെ റഗുലേറ്ററി സംവിധാനം തൊഴില്‍ സ്വീകരിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം .

പാട്യാല ഹൗസ് കോടതിയിലാണ് ഈ അടുത്ത കാലത്തായി അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.കനയ്യകുമാര്‍ വിഷയത്തില്‍ ഇടതുപക്ഷ ടച്ചുണ്ടായ വിവാദം.അതിനുശേഷം കൊച്ചിയില്‍ അഭിഭാഷകന്‍ പെണ്ണുപിടിച്ചു എന്ന വിവാദം ഉയര്‍ത്തിയ കോലാഹലം .പിന്നീട് കോഴിക്കോട് തിരുവനന്തപൂരം എന്നിവടങ്ങളിലും വ്യാപിച്ചു. ഇവിടെയൊക്കെ വിവാദങ്ങളില്‍ ഒരു വിപ്ളവമുന്നേറ്റം കൊഴുപ്പിക്കാനും പ്രചരിപ്പിക്കാനും ഉണ്ടായി എന്നതും നിരീക്ഷിക്കേണ്ടതാണ്.ഇതില്‍ പങ്കാളികളും തെറ്റും ചെയ്ത മാധ്യമ പ്രവര്‍ത്തകരെ ശിക്ഷിക്കാന്‍ ഒരു റഗുലേറ്ററി സംവിധാനം മാധ്യമങ്ങള്‍ സ്ഥാപനങ്ങള്‍ക്കുണ്ടോ .അഭിഭാഷകര്‍ ഗുരുതരമായ അച്ചടക്ക ലംഗനം നടത്തിയാല്‍ നടപടി എടുക്കാന്‍ ബാര്‍ കൗണ്‍സില്‍ ഉണ്ട്.

മാധ്യമങ്ങള്‍ പറഞ്ഞാല്‍ മാത്രമേ വാര്‍ത്ത ആകൂ എന്ന അവസ്ഥ കഴിയുകയാണ്.സോഷ്യല്‍ മീഡിയായുടെ സ്വാധീനം മാധ്യമങ്ങളുടെ പ്രസക്തി തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് എത്തുന്നു.ഗള്‍ഫ് ഫ്ളൈറ്റ് അപകടത്തില്‍ വാര്‍ത്ത ;വിഷ്യല്‍ മീഡിയ ആദ്യം പുറത്തുവന്നതും സോഷ്യല്‍ മീഡിയായിലൂടെ ആയിരുന്നു.അതിനാല്‍ സംഘര്‍ഷം നടത്തി അടികിട്ടുന്ന മാധ്യമ പ്രവര്‍ത്തനം അല്ല നമുക്ക് ആവശ്യം .

അഡ്വ.സിബി സെബാസ്റ്റ്യന്‍

അഡ്വ.സിബി സെബാസ്റ്റ്യന്‍

നമുക്കായി ഒരു പ്രത്യേക ഭരണഘടനയോ അവകാശങ്ങളോ ഇല്ലാ എന്നത് തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകണം.മാധ്യമ രംഗത്തെ പുഴുക്കുത്തുകള്‍ നുള്ളിക്കളയണം ഔദാര്യം അവകാശമായി തെറ്റിദ്ധരിച്ച് സംഘര്‍ഷം ഉണ്ടാകാതിരിക്കണം.അവകാശങ്ങള്‍ ഉണ്ടാകാനായി റഗുലേറ്ററി സംവിധാനത്തിനായി രംഗത്തിറങ്ങണം.ഭറണാധികാരികളും നിയമനിര്‍മ്മാണ സഭകളും മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള റഗുലേറ്ററി സംവിധാനത്തിനായി ശ്രമിക്കണം .
അഭിഭാഷക-മാധ്യമ വിഷയത്തില്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഇരട്ടുത്താപ്പ് നയവുമായിരുന്നു പുറത്തെടുത്തത്. മാധ്യമരംഗത്തെ മാത്രം പിന്തുണച്ച് വണ്‍ വേ സ്റ്റേറ്റുമെന്റുകള്‍ പുറത്തിറക്കിയിരുന്നു.ഭരണ-പ്രതിപക്ഷങ്ങള്‍ ഒത്തൊരുമയോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ‘മെക്കിട്ടു കയറ്റം’നടത്താറുണ്ട്.അതൊന്നും തല്ലിത്തീര്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ട് വരാതിരുന്നത് എന്തുകോണ്ട് എന്നും ചിന്തിക്കണം .Advocates-Attack-1

മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ആരാണ് എന്നും ആരുടെ ഉടമസ്ഥതയിലാണ് എന്നതും വളരെ പ്രധാനമാണ്.’അച്ചടിയന്ത്രങ്ങള്‍ക്ക് വേണ്ടി ഒരുപാട്  പണം മുടക്കിയിട്ടുണ്ട്. അതുകൊണ്ട് കണ്ടുകെട്ടലും തകര്‍ച്ചയുമെല്ലാം വിളിച്ചു വരുത്താന്‍ വയ്യ. ദേശീയ പ്രസ്ഥാനത്തിന്റെ ബ്രിട്ടീഷ് വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പരിമിതിയുണ്ട്.മഹാത്മജീ മാപ്പ്.’ ദി ഹിന്ദു ദിനപത്രത്തിന്റെ മാനേജ്‌മെന്റ് മഹാത്മാഗാന്ധിക്ക് അയച്ച കത്തിലെ അവസാന വാചകമാണിത്.  ബ്രിട്ടീഷ് ഭരണകാലത്ത് ദി ഹിന്ദു മാനേജ്‌മെന്റ് മഹാത്മാ ഗാന്ധിക്കയച്ച ഈ കത്തിലെ നിലപാടില്‍ നിന്ന് ഭരണകൂടമോ മാധ്യമങ്ങളോ എറെയൊന്നും മാറിയിട്ടില്ല. ഉന്നതമായ മാധ്യമസങ്കല്‍പത്തിന്റെ നിലനില്‍പ്പിനായി പോരാടുന്ന കൂട്ടത്തിലാണ് ഡി.ഐ എച്ച് ന്യുസും. കുറച്ചു പേരെങ്കിലും തൊഴിലായി സ്വീകരിച്ചിരിക്കുന്ന ഒരു സ്ഥാപനം.ഇതില്‍ ജോലിചെയ്യുന്നവര്‍ക്കും നാളെ ഒരു മാന്യമായ സുരക്ഷിതത്വം ആവശ്യമാണ്.അതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയന്ത്രണവും സംരക്ഷണവും വേണം എന്നു മാത്രമാണ് അഭ്യര്‍ത്ഥിക്കാനുള്ളത് .

Managing Director 
Justicia’News&Media Communications 

 

Top