സഖിമാർക്ക് സഖിയായ് അക്ഷര സേന

 

കരുനാഗപ്പള്ളി : നവമാധ്യമങ്ങളുടെയും വീഡിയോ ഗെയിമുകളുടെയും കടന്നുകയറ്റത്താൽ വായന അന്യം നിന്നു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ ഒരു കൂട്ടം കുട്ടികളുടെ കൈകളിൽ വായന ഇന്നും സുരക്ഷിതമാണ്.കരുനാഗപ്പള്ളി സി എസ് സുബ്രഹ്മണ്യൻ പോറ്റി സ്മാരക ഗേൾസ് ഹൈസ്കൂളാണ് മാതൃകാപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചിരിക്കുന്നത്. സ്കൂളിലെ അദ്ധ്യാപകനായ ജി.മോഹനന്റെ നേതൃത്വത്തിലാണ് ഹൈസ്കൂൾ വിദ്യാർത്ഥിനികളുടെ കൂട്ടായ്മയായ “അക്ഷര സേന ” പ്രവർത്തിക്കുന്നത്. അക്ഷര സേന എന്ന പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ വായനയെ സംരക്ഷിക്കാൻ സന്നദ്ധരായ കുട്ടികൾ ഈ വർഷത്തെ വായനവാരത്തോടനുബന്ധിച്ച് പുതിയ പദ്ധതിയുമായാണ് മുന്നോട്ടെത്തിയത്. “വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ? “എന്ന പേരിട്ടിരുന്ന പദ്ധതിയിലൂടെ സ്കൂൾ ലൈബ്രറിയിലെ പുസ്തക ശേഖരം വിപുലീകരിക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം. സ്കൂളിലും നാട്ടിലും ഓളം സൃഷ്ടിക്കാൻ പദ്ധതിക്കു കഴിഞ്ഞു. സഹപാഠികൾ പൂർവ്വ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ പി ടി എ അദ്ധ്യാപകർ – അനദ്ധ്യാപകർ പുസതകപ്രേമികൾ തുടങ്ങി നാടൊന്നാകെ കുട്ടികൾക്ക് പിന്തുണ ഏകി.സ്കൂ ഹെഡ്മിസ്ട്രസ് ശ്രീമതി എൽ ശ്രീലതയിൽ നിന്ന് പൂ സ്തകങ്ങൾ ഏറ്റുവാങ്ങി കൊണ്ടാണ് പുസ്തക ശേഖരണതിന് കുട്ടികൾ തുടക്കമിട്ടത്. സഹപാഠികൾക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതിനായി രണ്ട് പുസ്തക പെട്ടികളും സ്കൂളിൽ സ്ഥാപിച്ചു.വായനവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് ലഭിച്ച പുസ്തകങ്ങളുടെ പ്രദർശനവും സംഘടുപ്പിച്ചിരുന്നു.
13530274_1566750966953011_411580696_n
സ്കൂൾ വായനശാലയുടെ നടത്തിപ്പും കുട്ടികളുടെ കരങ്ങളിൽ ഭദ്രം. ക്ലാസ്സുകളുടെ ഇടവേളകളിൽ മറ്റ് കൂട്ടികൾക്ക്പുസ്തകം വിതരണം ചെയ്യുന്നതും അത് അവരുടെ സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തുന്നതും സ്കൂൾ ലൈബ്രറി രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതുമെല്ലാം കുട്ടികൾ തന്നെ.ഒ ഴാഴ്ചയാണ് ഒരാൾക്ക് ഒരു പുസ്തകം കൈവശം വെക്കാൻ കഴിയുന്നത്. നിശ്ചിത ദിവസത്തിന് ശേഷവും തിരികെ എത്താത്ത പുസ്തകങ്ങളെ തേടി അക്ഷര സേന എത്തും. പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ സ്റ്റോക് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലും ശ്രദ്ധിക്കുന്നു.പുതുതായി ലൈബ്രറിയിൽ എത്തുന്ന പുസ്തകങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുതി നമ്പരിട്ട് സ്കൂൾ സീലും പതിച്ച ശേഷം മാത്രമെ വിതരണത്തിനെത്തു. ഓരോ ദിവസവും വിതരണം ചെയ്യുന്ന പുസ്തകങ്ങൾ മുൻകൂട്ടി നിശ്ചയിക്കും. അവയുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും.

13521730_1566750910286350_1262111005_n
മിക്ക സ്കൂൾ ലൈബ്രറികളുടെയും ലൈബ്രറിയന്മാരായി അദ്ധ്യാപകരാണുള്ളത്. അവർക്ക് ലൈബ്രറിയുടെ പ്രവർത്തനം കാര്യക്ഷമമായി നടത്താൻ തങ്ങളുടെ ജോലിഭാരം അനുവദിക്കാറില്ല. എന്നാൽ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇവിടെ പ്രവർത്തനങ്ങൾക്കെല്ലാം പുതുജീവൻ കൈവരുന്നു. കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കാനും അതിലൂടെ അവർക്ക് മുന്നിൽ ലോകജാലകം തുറക്കാനും നേതൃപാഠവം വളർത്താനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.പി ടി എ യുടെയും അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെയും ഹെഡ്മിസ്ട്രസ് എൽ.ശ്രീലത ടീച്ചറിന്റെയും പരിപൂർണ പിന്തുണയാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമെന്ന് കുട്ടികൾ പറയുന്നു.
ഈ വർഷത്തെ വായനവാരത്തോടനുബന്ധിച്ച് സാഹിത്യ ക്വിസ്; അസ്വാദന കുറിപ്പ് തയ്യാറാക്കൽ തുടങ്ങി വിവിധ മത്സരങ്ങളും കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു. അക്ഷര സേനയുടെ മുഖപത്രമായ “സഖി “കൈയ്യെഴുതു മാസികയുടെ പ്രകാശനവും വായനവാരത്തോടനുബന്ധിച്ച് നടന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

13521730_1566750913619683_1889082304_n
ഈ വർഷത്തെ വായന വാരത്തിന്റെ ജില്ലാതല സമാപനത്തിനും സ്കൂൾ വേദിയായി ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ: പി കെ ഗോപൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജൻ ശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ അസ്വ: നടക്കൽ ശശി പി എൻ പണിക്കർ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ ജയചന്ദ്രൻ കവിയും ഗായകനുമായ ഗണപൂജാരി സാഹിത്യകാരൻ എൻ രാജൻ നായർ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഗോപാലകൃഷ്ണപിള്ള സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത സ്കൂൾ സാഹിത്യ വേദി കൺവീനർ ജി ദിലീപ് സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ സ്കൂൾ ലൈബ്രറിയൻ ജി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ യുവകവി ഗണപൂജരി അവർക്ക് അമ്പത് പുസ്തകങ്ങൾ വാഗ്ദാനം ചെയ്താണ് മടങ്ങിയത്.

കടപ്പാട് : മോഹൻ .ജി

Top