ഹർ ഹർ മോദിയല്ല, അർഹർ മോദി; ലോക്‌സഭയിൽ കത്തിയക്കയറി രാഹുൽ ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിലക്കയറ്റം തടയുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി പാർലമെന്റിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെ ഓരോ അണുവിലും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവിന്റെ റോൾ സ്വയം ഏറ്റെടുത്ത ആക്രമണമായിരുന്നു ഇന്നലെ രാഹുൽ നടത്തിയത്.
രാജ്യത്തെ വിലക്കയറ്റം തടയുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും പാവങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ മോദി സർക്കാർ മറന്നുപോയെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മോദി സർക്കാരിനെ കുറ്റപ്പെടുത്തി. ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കവേയാണ് രാഹുൽ ലോക്‌സഭയിൽ കത്തിക്കയറിയത്. ഹർ ഹർ മോദി എന്നത് മാറ്റി ഇപ്പോൾ അർഹർ (തുവരപ്പരിപ്പ്) മോദി എന്നാണ് മന്ത്രം ജപിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിപണിയിൽ വൻവിലക്കയറ്റം നേരിടുന്ന പയറുവർഗ്ഗങ്ങളുടേയും പച്ചക്കറികളുടേയും പട്ടിക വായിച്ച ശേഷം അവശ്യസാധനങ്ങളുടെ വിലവർധനവിന് കാരണം അഴിമതിയാണെന്നും രാഹുൽഗാന്ധി പാർലമെന്റിൽ ആരോപിച്ചു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ വിലക്കയറ്റിൽ നിന്നും മോചിപ്പിക്കാൻ എന്തുകൊണ്ടാണ് മോദി സർക്കാർ മുൻകൈയെടുക്കാത്തതെന്നും രാഹുൽ ചോദ്യമുന്നയിച്ചു. ലോകത്ത് എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു. എന്നാൽ വിലക്കയറ്റത്തെക്കുറിച്ച് മിണ്ടുന്നില്ല.

സാധാരണക്കാരുടെ സംരക്ഷകനാണ് താനെന്ന് പറഞ്ഞ നരേന്ദ്ര മോദി എന്തുകൊണ്ടാണ് കടുത്ത രാഷ്ട്രീയ എതിർപ്പുകൾ ഉണ്ടായിട്ടും കർഷകരുടെ ഭൂമി വ്യാവസായികൾക്ക് നൽകാൻ കൂട്ടു നിന്നതെന്നും ബി.ജെ.പി അധികാരത്തിലെത്തിയാൽ വിലക്കയറ്റം ഇല്ലാതാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിന് എന്തു സംഭവിച്ചെന്നും രാഹുൽഗാന്ധി ചോദിച്ചു. ഭക്ഷ്യധാന്യങ്ങളുടെയും പയറുവർഗ്ഗങ്ങളുടേയും വില കുതിച്ചു കയറുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരൊറ്റ വാഗ്ദാനം പോലും മോദി സർക്കാർ പാലിച്ചിട്ടില്ല. എപ്പോഴാണ് പരിപ്പിന്റെ വില താഴേക്ക് വരികയെന്ന് പ്രധാനമന്ത്രിക്ക് പറയാൻ സാധിക്കുമോ രാഹുൽ ചോദിച്ചു.

ഇന്ത്യയിൽ ഇപ്പോഴും പട്ടിണി കിടക്കുന്ന ജനങ്ങളുണ്ടെന്നും എന്തെല്ലാം മധുരമായ വാഗ്ദാനങ്ങളായിരുന്നു ഭരണത്തിൽ എത്തും മുൻപ് പ്രധാനമന്ത്രി ഇവർക്ക് നൽകിയിരുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. സ്റ്റാർട്ട് അപ്പ് ഇന്ത്യ, മെയ്ക്ക് ഇൻ പദ്ധതികളെ കുറിച്ച് സംസാരിക്കുന്ന സർക്കാർ വിലക്കയറ്റം തടയാൻ മറക്കരുതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Top