HOME

ദിലീപും മഞ്‌ജുവും തമ്മില്‍ പൂര്‍ണമായി അകന്നു: രണ്ടു പേരും താമസിക്കുന്നത്‌ രണ്ടിടത്ത്‌: മഞ്‌ജു സിന്ദൂരം തൊടാത്തത്‌ ബന്ധത്തിലെ വിള്ളലിനെ തുടര്‍ന്ന്‌


Story Dated: Monday, November 11, 2013 9:34 am IST
;
സിനിമാ ലേഖകന്‍
കൊച്ചി: മലയാളത്തിലെ സൂപ്പര്‍ താരം ദിലീപും, സൂപ്പര്‍ നായിക മഞ്‌ജു വാര്യരും താമസിക്കുന്നത്‌ രണ്ടു വീട്ടിലെന്നു റിപ്പോര്‍ട്ടുകള്‍. മഞ്‌ജു ഗുരുവായൂരിലെ സ്വന്തം വീട്ടില്‍ താമസം തുടങ്ങിയപ്പോള്‍, ദിലീപ്‌ എറണാകുളത്ത്‌ മകള്‍ക്കൊപ്പം സ്വന്തം ഫ്‌ളാറ്റിലേയ്ക്കു താമസം മാറ്റിയെന്നാണ്‌ രണ്ടു പേരോടും അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്‌. മഞ്‌ജു സിനിമയിലേയ്ക്കു തിരിച്ചു വരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒരു കുടുംബത്തെ ശിഥിലമാക്കുന്നതില്‍ എത്തിച്ചതായാണ്‌ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നു വ്യക്തമാകുന്നത്‌.
മഞ്‌ജുവും ദിലീപും ഒന്നിച്ചു കുടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍, മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞാല്‍ തങ്ങള്‍ക്ക്‌ അപമാനമാകുമെന്നു തിരിച്ചറിഞ്ഞു രണ്ടു പേരും ഇതില്‍ നിന്നു പിാറുകയായിരുന്നുവെന്നാണ്‌ ഏറ്റവും ഒടുവില്‍ പുറത്തു വന്ന വാര്‍ത്തകളില്‍ നിന്നു വ്യക്തമാകുന്നത്‌. മഞ്‌ജുവിന്റെ തിരിച്ചു വരവിനെ ദിലീപ്‌ ശക്തമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍ ദിലീപിനൊപ്പം ചേര്‍ന്നിരിക്കുന്ന മഞ്‌ജുവിന്റെ സഹോദരനും, ഇതിന്‌ എതിരായിരുന്നു. എന്നാല്‍, മഞ്‌ജുവിന്റെ മാതാപിതാക്കളാണ്‌ ഇപ്പോള്‍ ഇവരെ അനുകൂലിച്ചു രംഗത്ത്‌ എത്തിയിരിക്കുന്നത്‌.
എന്നാല്‍, ഇപ്പോള്‍ രണ്ടു വീട്ടില്‍ താമസിക്കുന്ന ഇവരെ ഒന്നിപ്പിക്കാന്‍ സിനിമാ മേഖലയില്‍ നിന്നു ചില ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍, ഇതിനു രണ്ടു പേരും അനൂകൂലമായ നിലപാട്‌ സ്വീകരിച്ചിട്ടില്ല. ഇതാണ്‌ അനുരഞ്‌ജന ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതെന്നാണ്‌ സൂചന ലഭിക്കുന്നത്‌. എന്നാല്‍, തന്നെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നു വിലക്കരുതെന്ന നിലപാടില്‍ മഞ്‌ജു ഉറച്ചു നില്‍ക്കുകയാണ്‌. ദിലീപിന്റെ ചില വഴിവിട്ട ബന്ധങ്ങളാണ്‌ ഇപ്പോള്‍ രണ്ടു പേരെയും തമ്മില്‍ തെറ്റിച്ചതെന്നാണ്‌ സൂചന ലഭിക്കുന്നത്‌.
ഇത്തരം വാദങ്ങള്‍ക്കു ശക്തി പകരുന്നതാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ മഞ്‌ജു ചില പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങള്‍. വിവാഹിതയായ മഞ്‌ജു ഈ വേദികളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം, സീമന്ത രേഖയില്‍ സിന്ദൂരം തൊട്ടിരുന്നില്ല. ഇതേപ്പറ്റി ചോദിച്ചവരോടെല്ലാം നോ കമന്റ്‌സ്‌ എന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞു മാറാനാണ്‌ മഞ്‌ജു ശ്രമിച്ചത്‌. എന്നാല്‍, ഇപ്പോഴത്തെ വിവാദങ്ങളുടെ കരുത്തു പകരുന്നത്‌ മഞ്‌ജുവിന്റെ ഫേസ്‌ബുക്ക്‌ പേജാണ്‌. സീമന്തരേഖയില്‍ സിന്ദൂരം തൊടാത്ത ചിത്രമാണ്‌ ഫേസ്‌ബുക്കില്‍ നിറയെ. ഇത്തരം ചിത്രങ്ങള്‍ മാത്രമാണ്‌ പേജില്‍ കാണാന്‍ സാധിക്കുന്നതും. ഫേസ്‌ബുക്ക്‌ പേജില്‍ ഒരിടത്തു പോലും മഞ്‌ജു ദിലീപിനെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ പരാമര്‍ശിച്ചിട്ടില്ല. തന്റെ ആദ്യ ചിത്രമായ സല്ലാപത്തിലെ ഫോട്ടോ ഫേസ്‌ബുക്ക്‌ പേജില്‍ ഇട്ടിട്ടുണ്ടെങ്കിലും, ഈ ചിത്രത്തിലെ നായകനും ജീവത നായകനുമായ ദിലീപിനൊപ്പമുള്ള ഒരു ചിത്രം പോലുമില്ല. മോഹന്‍ലാലിന്റെയും, പ്രഭുവിന്റെയും ഒപ്പമുള്ള ചിത്രങ്ങളും ഇതേ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.


Click here to type in malayalam
NOTE:-The comments posting here may not be the opinion of Daily Indian Herald

Other News In This Section See more..

ബാര്‍ വിഷയം: സുധീരനെ പിന്തുണച്ച് കെ.എം.മാണി, നിലപാട് മാറ്റി എം.എം ഹസന്‍
View More..

'അമേരിക്കയെ രക്തത്തില്‍ മുക്കും'; ഐഎസ്‌ഐഎസ് ഭീകരരുടെ മുന്നറിയിപ്പ്
View More..

ബാര്‍ വിഷയത്തില്‍ തുറന്ന വിമര്‍ശനവുമായി ചന്ദ്രിക മുഖപ്രസംഗം; 'ബാറുകള്‍ തുറക്കാതിരുന്നാല്‍ ആര്‍ക്കാണ് ഛേദം'
View More..

മാണിയുടെ മുഖ്യമന്ത്രിപദം: ഒരവസരവും പാഴാക്കരുതെന്ന് കേരളാ കോണ്‍ഗ്രസ് (എം).
View More..

കഷണ്ടിക്ക് മരുന്ന് കണ്ടുപിടിച്ചു. അസൂയ വേണ്ട, അലോപേഷ്യ മൂലമുണ്ടാകുന്ന കഷണ്ടിക്കാര്‍ക്ക് മാത്രം
View More..