ശരിക്കും ഈ ഐഫോണിനെന്ത് വിലയാകും? വീഡിയോ കണ്ടുനോക്കൂ

കാലിഫോര്‍ണിയ: അടുത്തിടെ ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ഐഫോണ്‍ 7 കൈയില്‍ കിട്ടാനുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള ഐഫോണ്‍ ആരാധകര്‍. ഏതാണ്ട് 749 ഡോളര്‍ അഥവാ 60,000ത്തോളം ഇന്ത്യന്‍ രൂപയാണ് ഈ ഫോണിന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. എന്നാല്‍ ഇത് കുറച്ച് കൂടിപ്പോയെന്ന് പരാതി പറയുന്നവരും ഉണ്ട്.

അങ്ങനെയെങ്കില്‍ ശരിക്കും ഈ ഐഫോണിനെന്തു വിലയാകും എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഐഫോണിന്റെ വിവിധ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ ശരിക്കും കമ്പനി നിശ്ചയിച്ചിരിക്കുന്ന വിലയുടെ മൂന്നിലൊന്ന് പോലുമാകില്ലെന്ന് വിശദീകരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളിലെ താരം. ഈ വീഡിയോ പറയുന്നതനുസരിച്ച് ഐഫോണിന്റെ ശരിയായ വില 292 ഡോളര്‍ അഥവാ ഏകദേശം 20000രൂപ എന്ന് സാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top