ഐപിഎല്ലില്‍ ഹൈദരാബാദിന് കന്നിക്കിരീടം

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിരുന്നു.

 

ഐപിഎല്‍ ഒമ്പതാം കിരീടം സണ്‍റൈസേഴ്സ് ഹൈദരാബാദിന്. ഫൈനലില്‍ ബാംഗ്ലൂരിനെ തറപറ്റിച്ചാണ് വാര്‍ണറും സംഘവും കിരീടത്തില്‍ മുത്തമിടുന്നത്. ഹൈദരാബദിന്റെ ആദ്യ കിരീടമാണിത്. ഹൈദരാബാദ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ പോരാട്ടം എട്ട് റണ്‍സകലെ അവസാനിച്ചു. സ്‌കോര്‍: ഹൈദരാബാദ്- 208/7 (20 ഓവര്‍); ബാംഗ്ലൂര്‍- 200/7 (20 ഓവര്‍).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് ഓപ്പണര്‍മാരായ കോലിയും ഗെയ്‌ലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇവര്‍ 10.3 ഓവറില്‍ 114 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ഇവര്‍ പുറത്തായ ശേഷം ആര്‍ക്കും പിടിച്ചുനില്‍ക്കാന്‍ കഴിയാതെവന്നതോടെ വിജയം ഹൈദരാബാദ് കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.

38 പന്തില്‍ നാല് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സെടുത്ത ഗെയ്‌ലിനെയാണ് ബാംഗ്ലൂരിന് ആദ്യം നഷ്ടമായത്. കട്ടിങ്ങിനാണ് വിക്കറ്റ്. 35 പന്തില്‍ 54 റണ്‍സെടുത്ത കോലി സ്രാന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. അഞ്ച് ഫോറും രണ്ട് സിക്‌സും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു.

Top