ജീവിതം അവസാനിപ്പിക്കാനുള്ള വഴികള്‍ എന്തെല്ലാമെന്ന് അന്വേഷിച്ചു;  ആത്മഹത്യക്ക് ശ്രമിച്ച ഐപിഎസ് ഓഫീസര്‍ ഗുരുതരാവസ്ഥയില്‍

കാന്‍പുര്‍: ഉത്തര്‍പ്രദേശില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവ ഐപിഎസ് ഓഫീസര്‍ സുരേന്ദ്ര കുമാര്‍ ദാസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വിഷാദ രോഗത്തിന് അടിമയായിരുന്ന സുരേന്ദ്ര കുമാര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി പൊലീസ് പറയുന്നു. ബുധനാഴ്ച രാവിലെയാണ് മുപ്പതുകാരനായ ഓഫിസറെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.‘അദ്ദേഹം വിഷാദത്തിലായിരുന്നു. വിഷത്തിന്റെ ഉപയോഗം, കത്തി കൊണ്ടുള്ള ആത്മഹത്യ തുടങ്ങിയവയുടെ വീഡിയോകള്‍ കണ്ടിരുന്നു.

അദ്ദേഹത്തിന്റെ മനോനില ശരിയായിരുന്നില്ല ‘ എസ്എസ്പി ആനന്ദ് ദേവ് പറഞ്ഞു. ഐപിഎസ് ഓഫിസറുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. മുംബൈയില്‍നിന്ന് ആരോഗ്യ വിദഗ്ധരുടെ സംഘം കാന്‍പുരിലേക്കു തിരിച്ചിട്ടുണ്ടെന്നും എസ്എസ്പി വ്യക്തമാക്കി. ഓഗസ്റ്റ് ഒമ്പതിനാണ് കാന്‍പുര്‍ ഈസ്റ്റ് എസ്പിയായി സുരേന്ദ്ര കുമാര്‍ നിയമിക്കപ്പെട്ടത്. ജോലിയിലുള്ള സമ്മര്‍ദ്ദമാണോ ആത്മഹത്യാശ്രമത്തിലേക്കു നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സുരേന്ദ്ര കുമാറും ഭാര്യ രവീണ സിങ്ങും തമ്മില്‍ ഭക്ഷണത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ വസതിയിലെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജന്മാഷ്ടമിക്ക് നോണ്‍വെജ് പിസ രവീണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കമുണ്ടായിരുന്നെന്നാണു വെളിപ്പെടുത്തല്‍.‘ജീവിതം അവസാനിപ്പിക്കാനുള്ള വഴികള്‍ എന്തെല്ലാം’ എന്നാണു കഴിഞ്ഞ ദിവസങ്ങളില്‍ സുരേന്ദ്ര കുമാര്‍ സജീവമായി അന്വേഷിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്, മൊബൈല്‍ എന്നിവയുടെ ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ചാണു പൊലീസും സൈബര്‍ വിദഗ്ധരും ഇക്കാര്യം കണ്ടെത്തിയത്.

Top