അമുസ്‌ളീങ്ങളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം:ഇസ്ലാമിന്റെ പാതയാണു ശരി.ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

കൊച്ചി: മതവൈരം മനുഷ്യനെ ഭ്രാന്തനാക്കുന്നു .മതവൈരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു.മുംബൈ സ്വദേശി ഖുറേഷി, പാലക്കാട് സ്വദേശി ബെസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നു മതപരിപവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിച്ചെന്നു മെറിന്റെ സഹോദരന്‍ എബിന്‍ ജേക്കബ്. മുംെബെയില്‍ ചെന്ന അന്നുമുതല്‍ ബെസ്റ്റിന്‍ എന്നെ ഇസ്ലാമാകാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും എബിന്‍ പോലീസിനു നല്‍കിയ മൊഴിയിലുണ്ട്. എബിന്റെ മൊഴിയിങ്ങനെ: അമുസ്ലീങ്ങളായ ആളുകളെ ഇല്ലാതാക്കാനും അതുവഴി വിഗ്രഹാരാധന അവസാനിപ്പിക്കുകയുമാണ് അവര്‍ ലക്ഷ്യമിട്ടത്. ഇസ്ലാമിന്റെ പാതയാണു ശരിയെന്നും മറ്റുള്ളവരെല്ലാം കാഫിറുകളാണെന്നും അവരെ ഇല്ലായ്മചെയ്യണമെന്നും ബെസ്റ്റിന്‍ പറഞ്ഞു. മടിച്ചാല്‍ കാഫിറുകള്‍ നമ്മളെ ഇല്ലായ്മ ചെയ്യുമെന്നായിരുന്നു വാദം.

ഒരു ദിവസം അയാള്‍ എന്നെ അന്ധേരിയിലുള്ള ആര്‍ഷി ഖുറേഷി എന്നയാളുടെ വീട്ടില്‍ കൊണ്ടുപോയി. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ മുംെബെയിലുള്ള ഓഫീസിലാണ് ആര്‍ഷി ജോലി ചെയ്തിരുന്നത്. അയാള്‍ ഞങ്ങളെ ഐ.ആര്‍.എഫിന്റെ െലെബ്രറിയില്‍ കൊണ്ടുപോയി. ലോകമെമ്പാടും ഇസ്ലാമികവല്‍കരണം നടത്തണമെന്നും ഇസ്ലാമിന്റെ വഴിയല്ലാതെ മറ്റ് മതങ്ങളെല്ലാം തെറ്റാണെന്നും അയാള്‍ പറഞ്ഞു. ഇന്ത്യ അവിശ്വാസികളുടെ നാടാണ്. അവരെ മാറ്റിയെടുക്കണമെന്ന് ആര്‍ഷി ആവശ്യപ്പെട്ടു. ബെസ്റ്റിന്‍ അയാള്‍ പറയുന്നതൊക്കെ ന്യായികരിച്ചു. ആര്‍ഷിയുടെ ആശയങ്ങളോട് പൂര്‍ണമായും യോജിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ അവിടെനിന്നും തിരികെ പോന്നു. വീട്ടില്‍വന്നു വീട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞു. പക്ഷേ എന്റെ സഹോദരിയെ അവര്‍ പൂര്‍ണമായും മാറ്റിയെടുത്തിരുന്നു. തന്റെ ഇസ്ലാമിക സുഹൃത്തുക്കള്‍ക്ക് എന്തെങ്കിലും ആപത്ത് വന്നാല്‍ തോക്കെടുത്ത് പോരാടാന്‍ വരെ തയാറാണെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നു.ISIS THRIKKARIPUR

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഹോദരി മെറിന്‍ ജേക്കബിനെ അവര്‍ മതംമാറ്റി ഇസ്ലാമാക്കി. ഐ.എസ്. എന്ന തീവ്രവാദസംഘടനയില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി. അവള്‍ ഇപ്പോള്‍ എവിടെയാണെന്ന് എനിക്കോ എന്റെ മാതാപിതാക്കള്‍ക്കോ അറിയില്ല. യഹ്യ എന്നവിളിക്കുന്ന ബെസ്റ്റിന്‍ പ്രേമം നടിച്ചു വശീകരിച്ചാണു സഹോദരിയെ കൊണ്ടുപോയിരിക്കുന്നത്. എന്റെ വീട്ടില്‍ അച്ഛനും അമ്മയും മാത്രമാണ് ഇപ്പോഴുള്ളത്. സഹോദരി 12-ാം ക്ലാസുവരെ വാഴക്കാലായിലുള്ള അസീസി വിദ്യാനികേതനിലാണു പഠിച്ചത്. അവിടെ പഠിക്കവേയാണു പാലക്കാട് സ്വദേശി ബെസ്റ്റിനുമായി പ്രണയം തുടങ്ങിയത്. പ്ലസ്ടുവിന്‌ശേഷം എറണാകുളം സെന്റ് തെരേസാസ് കോളജില്‍ ബി.എ കമ്യൂണിറ്റിക്കേറ്റീവ് ഇംീഷിനു ചേര്‍ന്നു. 2014 മേയില്‍ ഡിഗ്രി കഴിഞ്ഞയുടന്‍ അവള്‍ക്കു മുംെബെയിലുള്ള ഒരു കമ്പനിയില്‍ കാമ്പസ് സെലക്ഷന്‍ വഴി ജോലികിട്ടി. തുടര്‍ന്നു മുംെബെയില്‍ മലാഡില്‍ പൂനം എന്ന പെണ്‍കുട്ടിയുമായി താമസം തുടങ്ങി. ഈ സമയം ബെസ്റ്റിന്‍ ബി.കോമിനു ബംഗളുരുവില്‍ പഠിക്കുകയായിരുന്നു.

അയാള്‍ മെറിനെ കാണാന്‍ മുംെബെയില്‍ എത്തുമായിരുന്നു. ഒരു പ്രാവശ്യം മുംെബെയില്‍ എത്തിയ ബെസ്റ്റിന്‍ ഇസ്ലാംമതത്തിലേക്കു മാറുന്ന കാര്യം മെറിനോട് പറഞ്ഞു. പക്ഷേ, അവള്‍ വഴങ്ങിയില്ല. അവള്‍ക്ക് ഒരു മതഗ്രന്ഥം നല്‍കിയിട്ട് അയാള്‍ മടങ്ങി. പിന്നിട് അയാളുടെ നിരന്തരമുള്ള പ്രേരണകാരണം മെറിന്‍ മതംമാറി മറിയുമ്മ എന്ന പേര് സ്വീകരിച്ചു. ബെസ്റ്റിന്‍ യഹ്യ എന്ന പേരും സ്വീകരിച്ചു. 2014 ആഗസ്റ്റ് മാസം അവസാനം ഒരുദിവസം ബെസ്റ്റിന്‍ എന്നെ കാണാന്‍ തമ്മനത്തുള്ള വീടിനു സമീപത്തെത്തി. െവെകിട്ട് നാലോടെയാണു വന്നത്. ഇസ്ലാം വിശ്വാസികള്‍ ധരിക്കുന്ന വേഷത്തിലാണ് അയാള്‍ വന്നത്. ഇസ്ലാം മത വിശ്വാസിയാകാന്‍ അയാള്‍ എന്നില്‍ സമ്മര്‍ദം ചെലുത്തി. 2014 സെപ്റ്റംബറില്‍ ഞാന്‍ മുംെബെയില്‍ പോയി. ഞാന്‍ അവിടെ എത്തിയതിന്റെ അടുത്തദിവസം ബെസ്റ്റിനും അയാളുടെ സഹോദരന്‍ ബെക്‌സണും അവിടെ വന്നു. ബെക്‌സണ്‍ മതംമാറി ഇസ്ലാമായി ഈസ എന്ന പേരു സ്വീകരിച്ചിരുന്നു.

 

2014 ഒക്‌ടോബറില്‍ മെറിന്‍ നാട്ടില്‍വന്നു. പിന്നീട് അവള്‍ വീട്ടില്‍ നില്‍ക്കാതെ നിര്‍ബന്ധപൂര്‍വം കാസര്‍ഗോഡേക്ക് പോയി ബെസ്റ്റിന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് പോയത്. അവിടെനിന്നും അവള്‍ ശ്രീലങ്കയിലേക്കാണു പോയത്. ശ്രീലങ്കയില്‍നിന്നും വീട്ടിലേക്ക് ഫോണ്‍ വിളിക്കാറുണ്ടായിരുന്നു. മുംെബെയില്‍നിന്നും നാട്ടില്‍ വന്ന സമയം മെറിനെ ബെസ്റ്റിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുമാസമായി അവരെപറ്റി വിവരവുമില്ല. ഖുറേഷിയും ബെസ്റ്റിനും കൂടി അവളെ ഐ.എസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയി എന്നാണ് മനസിലാക്കുന്നത്.

 

കാസര്‍ഗോഡുനിന്നും കുറെ ആളുകള്‍ ഐ.എസ്. എന്ന തീവ്രവാദസംഘടനയില്‍ ചേര്‍ന്ന വിവരം ഞാന്‍ പത്രങ്ങളില്‍ വായിച്ചറിഞ്ഞു. അവരില്‍ അഷ്ഫാഖ് എന്നയാളെ ഞാന്‍ മുംെബെയില്‍ ഖുറേഷിയുടെ അടുത്തുവച്ച് കണ്ടിട്ടുണ്ട്. അയാള്‍ ബെസ്റ്റിന്റെ സുഹൃത്തുമാണ്. 2014 ഓക്‌ടോബറില്‍ അവള്‍ നാട്ടില്‍ വന്നശേഷം ചക്കരപറമ്പിലുള്ള പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. അവിടെ മതംമാറിമാറിയ കുറച്ചുപേര്‍ ജോലിചെയ്യുന്നത് എനിക്കറിയാം.

 

മെറിന്‍ നാട്ടില്‍നിന്ന സമയം ബെസ്റ്റിന്‍ െവെറ്റിലയിലുള്ള സലഫി മസ്ജിദ് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. അവിടെ മതപ്രചരണവും മറ്റും നടത്തുന്നതായി എനിക്കറിയാം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതും അതുവഴി നമ്മുടെ നാടിന്റെ സുരക്ഷയും ഭീഷണിയാണെന്നും എനിക്ക് മനസിലായി. അതിനാലാണ് പോലീസില്‍ പരാതിപ്പെട്ടത്. സഹോദരിയെ തിരികെ കണ്ടുപിടിച്ചു തരാനും നടപടിയെടുക്കെണമെന്നു എബിന്‍ ആവശ്യപ്പെട്ടു.

Top