ജിഷ കുറുപ്പംപടിയിലെ രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും നേടിയ രേഖകളുടെ കോപ്പികള്‍ അപ്രത്യക്ഷമായി …അന്വേഷണം പുതിയ മേഖലയിലേക്ക് !..

കൊച്ചി:ജിഷ വധക്കേസില്‍ സംശയാസ്പദമായി കണ്ട വാടകക്കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തക്ക് പുറമെ കേസന്യോഷണത്തിന് പുതിയ ദിശ കിട്ടിയതായി സൂചന.നിയമ വിദ്യാര്‍ഥി കൂടിയായിരുന്ന ജിഷ സംഘടിപ്പിച്ച സ്ഥലമിടപ്പാട് രേഖകളുടെ കോപ്പികള്‍ അപ്രത്യക്ഷമായി !…ഇതോടെ ജിഷ കൊലക്കേസിന്റെ അന്വേഷണം പുതു തലങ്ങളിലേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത വീരപ്പന്‍ സന്തോഷെന്ന ഗുണ്ടയെ ചോദ്യം ചെയ്ത അന്വേഷണ സംഘം പുതിയ സാധ്യതകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരുടെ ഗുണ്ടകളിലേക്കാണ് പുതിയ അന്വേഷണം നീളുന്നത്.കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുന്പ് ചില സ്ഥല ഇടപാട് രേഖകള്‍ അന്വേഷിച്ച് ജിഷ കുറുപ്പംപടിയിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിയ വിവരം ലഭിച്ചിരു

അന്വേഷിച്ച് ജിഷ കുറുപ്പംപടിയിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിയ വിവരം ലഭിച്ചിരുന്നു. ആരുടെ ഭൂമി ഇടപാടുമായി സംബന്ധിച്ച രേഖകള സംഘടിപ്പിക്കാനാണ് ജിഷ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയതെന്നാണ് പിടിക്കാനുള്ളത്. ഇത് ഉന്നതനായ കോണ്‍ഗ്രസ് നേതാവിന്റെ ഭൂമി ഇടപാടുകളാണെന്ന സംശയത്തിലാണ് പോലീസ്.ജിഷയുടെ കൊലപാതകം നടന്ന സ്ഥലം മുദ്ര വക്കുന്നതിനു മുന്‍പ് വീടിനുള്ളിലുണ്ടായിരുന്ന ചില സ്ഥലമിടപാടു രേഖകള്‍ നഷ്ട്ടപ്പെട്ടിരുന്നു. ഇത് ഗൗരവത്തോടെ ആണ് അന്വേഷണ സംഘം കാണുന്നത്.jisha vs

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറുപ്പം പടി വട്ടോളിപ്പടി കനാല്‍ പുറമ്പോക്കിലെ കുടുംബങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടത്തിയ സമരത്തിന്റെ മുനനിരയില്‍ ജിഷയും ജിഷയുടെ അമ്മ രാജേശ്വരിയും ഉണ്ടായിരുന്നു. 30 വര്‍ഷത്തിലധികമായി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാന്‍ ശ്രമം നടന്നത് പ്രദേശത്തെ വന്‍കിട ഭൂമി ഇടപാടുമായി ബന്ധപ്പെട്ടവരായിരുന്നു. പുറമ്പോക്കില്‍ താമസിക്കുന്ന അന്‍പതോളം പേരുടെ കൂട്ടായ്മ രൂപപ്പെടുത്തി, രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം ഇല്ലാതെ തന്നെ സമരം സംഘടിപ്പിച്ചതും ജിഷയാണ്. ഈ ഇടപെടലാണോ കൊലപാതകത്തിലെക്ക് കാര്യങ്ങള്‍ എത്തിച്ചത് എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

സ്ഥലമിടപാട് രേഖകളുടെ കോപ്പികള്‍ പിന്നീട് അപ്രത്യക്ഷമായതായി സംഭവത്തിന്റെ ആദ്യ ദിവസങ്ങളില്‍ ലോക്കല്‍ പോലീസ് മനസ്സിലാക്കിയിരുന്നെങ്കിലും അത് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ജിഷയുടെ അച്ഛന്റെ ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികള്‍. ഇതിലും ചില ദുരൂഹതകള്‍ കാണുന്നുണ്ട്.

പ്രതിയെന്നു സംശയിക്കുന്നയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നതായി പോലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ആശുപത്രിയിലെ നിരീക്ഷണ ക്യാമറയിലെ ചിത്രവുമായും കസ്റ്റദിയിലുല യുവാവിനു സാമ്യമുണ്ട്. യുവാവിന്റെ ശരീരത്തില്‍ പരുക്കുകള്‍ കണ്ടതും സംശയം വര്‍ദ്ധിപ്പിച്ചു. യുവാവിനെ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇപ്പോഴും ജിഷയുടെ അമ്മയുടെ നിസ്സഹകരണമാന് പോലീസിനെ കുഴക്കുന്നത്.

വാടക കൊലയാളിയെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണികണ്ഠന്‍ ജോര്‍ജാണ്(29) ആണ് പിടിയിലായത്. മൊഴികളും തെളിവുകളും സൂചിപ്പിക്കുന്നത് ഇയാള്‍ തന്നെയാണ് ജിഷയുടെ ഘാതകനെന്നാണ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷമേ സ്ഥിത്ഥീകരിക്കാന്‍ കഴിയൂ.

ഇടുക്കി കഞ്ഞിക്കുഴി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഘാതകന്‍ എങ്കില്‍ ഇയാള്‍ വാടകകൊലയാളി എന്ന നിഗമനത്തിലേക്കാണ് പോലീസ്. കാരണം ഇത്തരം ഇടപാടുകള്‍ ഇയാള്‍ മുമ്പ് നടത്തിയിട്ടുണ്ട്. കഞ്ഞിക്കുഴി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത മണികണ്ഠന്‍ ജോര്‍ജിനെ ലോക്കല്‍ പൊലീസ് ചോദ്യം ചെയ്യരുതെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ അന്വേ ഷണ സംഘത്തിന് കൈമാറി. മണികണ്ഠന്റെ ശരീരത്തിലെ നഖം കൊണ്ടുകീറിയ പാടുകളും അകന്ന മുന്‍നിരപല്ലുകളുമാണ് പൊലീസിന് സംശയം തോന്നാന്‍ കാരണം. മുഖത്തു കണ്ടപാട് എന്താണെന്ന് ചോദിച്ചപ്പോള്‍ അപസ്മാരരോഗം ബാധിച്ച് നിലത്തുവീണ് സംഭവിച്ചതാണെന്നായിരുന്നു മറുപടി.

ഇതേതുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സതേടിയിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മൂവാറ്റുപുഴയില്‍ വച്ചാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, നിസാരകാര്യത്തിന് കോട്ടയം മെഡിക്കല്‍കോളേജില്‍ പോയതെന്തിനെന്ന ചോദ്യത്തിന്നാട്ടുകാരാണ് കോട്ടയംമെഡിക്കല്‍ കോളേജില്‍ എത്തിച്ചതെന്നായിരുന്നു ഇയാളുടെമറുപടി.Perumbavoor-Jisha-photos-latest-News

മൂവാറ്റുപുഴ,തൊടുപുഴ,പെരുമ്പാവൂര്‍,കോതമംഗലം തുടങ്ങി സമീപ നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും അലഞ്ഞുനടക്കുന്ന ഇയാളെ കോട്ടയത്ത് എത്തിച്ചുഎന്നത് സംശയം ഉളവാക്കുന്നു. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചെന്നും നാടോടിസംഘമാണ് തന്നെ വളര്‍ത്തിയതെന്നും തനിക്ക് മറ്റ് മേല്‍വിലാസമോ തിരിച്ചറിയല്‍രേഖകളോ ഇല്ലെന്നും ഇയാള്‍ പറയുന്നു. ഇയാളുടെ പുറത്തും മുഖത്തും നഖം കൊണ്ട് കീറിയപാടുകള്‍ ഉണ്ട്. അകന്നമുന്‍നിരപല്ലും,സംഘം അന്വേക്ഷിക്കുന്ന കഴുത്തിലെ വൃത്താകൃതിയിലുള്ള ലോക്ക റ്റുംതിരിച്ചറിഞ്ഞു. മൂവാറ്റുപുഴയില്‍ വളര്‍ന്ന ഇയാള്‍ക്ക് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പെരുമ്പാവൂര്‍ അറിയില്ലെന്ന് പറയുന്നതും പൊലീസിന്റെ സംശയം ഇരട്ടിപ്പിച്ചിട്ടുണ്ട്.

ജിഷയുടെ ഘാതകന്‍ എന്നു കരുതുന്ന ആളുടെ രേഖാചിത്രം അന്വേഷണസംഘം എല്ലാ പൊ ലീസ്സ്റ്റേഷനുകളിലേക്കും നേരത്തെ അയച്ചിരുന്നു. കൂടാതെ മറ്റൊരു ഫോട്ടോയും അയച്ചിരുന്നു. രേഖാചിത്രത്തിന് പുറമേയാണ് ഈ ഫോട്ടോ നല്‍കിയത്. വെണ്‍മണിമണിയാമ്പ്രയില്‍ ടോമിയുടെ വീട്ടില്‍നിന്നാണ് ഇന്നലെമണികണ്ഠന്‍ജോര്‍ജിനെ പിടികൂടിയത്. മറ്റൊരുകേസു മായിബന്ധപ്പെട്ട് ടോമിയുടെവീട്ടി ലെത്തിയപൊലീസിനെകണ്ട് വീടിന്റെ പിറകിലൂടെ ഇറങ്ങി ഓടിയ

ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.ടോമിയുടെ വീട്ടില്‍മണികണ്ഠനെ കണ്ടപ്പോള്‍ സാമ്യം തോ ന്നിയതിനെ തുടര്‍ന്ന് നടത്തിയപരിശോധനയിലാണ് ചിത്രം ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചത്.

ഏതാനും വര്‍ഷംമുമ്പ് കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെ കുത്തി ക്കൊന്നകേസിലെപ്രതിയുടെ സഹോദരനാണ്ടോമി. ഇയാള്‍ക്കും അധോലോകബന്ധമുണ്ടെ ന്ന് പറയപ്പെടുന്നു.ആര്‍ക്കോ വേണ്ടി ജിഷയെ കൊലപ്പെടുത്തിയതിനെതുടര്‍ന്ന് ഇയാള്‍ക്ക് ടോമി അഭയം നല്‍കിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. ഏതായാലും അത്യന്തം സങ്കീര്‍ണ്ണത നിറഞ്ഞ ഘട്ടത്തിലാണ് പോലീസ്. ജിഷയുമായി ഇയാള്‍ക്ക് പരിചയം ഉണ്ടെന്നു തെളിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായി.

Top