കബാലിയുടെ സെൻസർ കോപ്പി പുറത്ത്; നഷ്ടം കോടികൾ..!

സ്വന്തം ലേഖകൻ

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെൻസർ കോപ്പി ചോർന്നതായി സൂചന. ചില ടൊറന്റ് സൈറ്റുകളിൽ കബാലിയുടെ സെൻസർ കോപ്പി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. 180ൽ അധികം സൈറ്റുകളിൽ ചിത്രത്തിന്റെ കോപ്പി ലഭ്യമാണെന്നും നിരവധി ആളുകൾ ചിത്രം ഡൗൺലോഡ് ചെയ്‌തെന്നുമാണ് റിപ്പോർട്ട്. എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ ചിത്രം എവിടെ നിന്നാണ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്താൻ കഴിയില്ല. കബാലിയുടെ ഇന്റർനെറ്റ് ഡൗൺലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു.—

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

22നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 110 കോടിയിലധികമാണ് ചിത്രത്തിന്റെ നിർമാണ ചെലവെന്നാണ് റിപ്പോർട്ട്. ആയിരത്തോളം തിയറ്ററുകളിൽ കബാലി ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റിക്കാർഡിട്ടതായി വാർത്ത വന്നിരിക്കുന്നതിനിടയിലാണ് സെൻസർ പകർപ്പ് ചോർന്നതായുള്ള വിവരങ്ങൾ വരുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാധിക ആപ്‌തെയാണ് നായിക. ചിത്രത്തിന്റെ ട്രെയ്‌ലറുകൾ ഇന്റർനെറ്റിൽ ഇതിനോടകം വൻ ഹിറ്റായി മാറിയിട്ടുണ്ട്. നേരത്തെ സൽമാൻ ഖാന്റെ സുൽത്താൻ, ഉഡ്തപഞ്ചാബ് എന്നീ ചിത്രത്തിന്റെയും സെൻസർ കോ്പ്പി ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

Top