ലിസി കളരിപഠിക്കുന്നതിനെതിരെ ഒപ്പത്തിലെ ജയരാമൻ; ലാലിനെക്കൊണ്ടു പ്രിയൻ ലിസിക്കെതിരെ പറയിച്ചത് എന്തിന്..?

സിനിമാ ഡെസ്‌ക്

കൊച്ചി: മോഹൻ ലാൽ പ്രിയദർശൻ കൂട്ടി കെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഒപ്പത്തത്തിൽ ലിസിയെ കുത്തിയുള്ള ഡയലോഗ് വിവാദമാകുന്നു. ലിസി കളരി പഠിക്കുന്നതിനെ ധ്വനിപ്പിക്കുന്ന രീതിയിൽ മോഹൻലാൽ കഥാപാത്രം ജയരാമൻ നടത്തുന്ന പരാമർശമാണ് വിവാദമായിരിക്കുന്നത്. ഇത് മോഹൻലാലിനെക്കൊണ്ടു പ്രിയദർശൻ പറയിച്ചതാണെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
ഒരുപാട് കാലത്തെ ഇടവേളയ്ക്കുശേഷമാണ് പ്രിയദർശന് മലയാളത്തിൽ ഒരു ഹിറ്റ് ലഭിക്കുന്നത്. എന്നാൽ, ചിത്രത്തിലെ ഒരു ഡയലോഗിന്റെ പേരിൽ ഇപ്പോൾ വിവാദം ഉടലെടുത്തിരിക്കുകയാണ്. പ്രായമേറിയ നായികമാരുടെ കളരിപ്പയറ്റിന് പ്രധാന്യം നൽകുന്ന മാധ്യമങ്ങളെ വിമർശിച്ചുകൊണ്ടുള്ള ഒരു ഡയലോഗ് ചിത്രത്തിലുണ്ട്. ഈ ഡയലോഗ് പ്രിയദർശൻ മനപൂർവ്വം സൃഷ്ടിച്ചതാണെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം. ലിസിയുമായുള്ള വിവാഹമോചനത്തിനുശേഷമാണ് പ്രിയൻ ഒപ്പം ഒരുക്കിയത്.
മോഹൻലാലിന്റെ കഥാപാത്രമായ ജയരാമനാണ് ഈ ഡയലോഗ് പറയുന്നത്. ഈ ഡയലോഗ് തന്നെ ഉദ്ദേശിച്ചാണെന്നാണത്രെ ലിസി കരുതുന്നത്. പ്രിയദർശനുമായി വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയപ്പോൾ ലിസി കളരിപ്പയറ്റ് അഭ്യസിക്കുകയും ഇത് മാധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. തന്റെ ജീവിതം മാറ്റിമറിച്ചത് കളരി അഭ്യാസമാണെന്നും നടി പറഞ്ഞിരുന്നു.
സിനിമയിൽ ആവശ്യമില്ലാതെ ഡയലോഗ് തിരുകിക്കയറ്റിയതിലും ലിസിക്ക് അതൃപ്തിയുണ്ട്. തന്നെ സംബന്ധിച്ച തെറ്റായ വാർത്തകൾ പ്രചരിയ്ക്കുമ്പോൾ അപ്പോൾ തന്നെ ഫേസ്ബുക്കിലൂടെ അതിന് വ്യക്തത നൽകുന്ന നടിയാണ് ലിസി. ഈ വിഷയത്തിൽ ലിസിയ്ക്ക് എന്തെങ്കിലും പറയാനുണ്ടാവുമോ എന്നറിയാൻ കാത്തിരിയ്ക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top