തിരുവനന്തപുരത്തെ ലുലുമാളിന്റെ ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി നിര്‍വഹിച്ചു; ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലുലുമാള്‍

Lulu-tvm2

തിരുവനന്തപുരം: ഏറ്റവും വലിയ ലുലുമാള്‍ ഇനി തിരുവനന്തപുരത്തിന് സ്വന്തം. 19ഏക്കറില്‍ നിറഞ്ഞ് നില്‍ക്കുന്ന 20ലക്ഷം സ്‌ക്വയര്‍ഫീറ്റ് കെട്ടിടങ്ങളും ഹോട്ടലുകളും കണ്‍വെന്‍ഷന്‍ സെന്ററും ഉള്‍പ്പെട്ട ഏഷ്യയിലെ ഏറ്റവും വലിയ മാളിന് തിരുവനന്തപുരത്ത് തറക്കല്ലിട്ടു. ലുലുമാളിന്റെ ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും നിക്ഷേപകര്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ വ്യവസായങ്ങളെയും സംരഭകരെയും സ്വീകരിക്കാന്‍ കേരളത്തിന് സന്തോമേയുള്ളു. വലിയ തോതിലുള്ള വികസനമാണ് ലുലു മാളിലൂടെ തിരുവനന്തപുരത്ത് സംഭവിക്കാന്‍ പോകുന്നത്. കേരളത്തിന്റെ വ്യവസായ വികസനത്തിന് യൂസഫലിയെ പോലുള്ള സംരഭകരുടെ പിന്തുണ ആവശ്യമാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ ലുലുമാളിലൂടെ യൂസഫലിക്ക് സാധിക്കുണമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Lulu-tvm3

കൊച്ചി ലുലു മാളിനുശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ലുലുമാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തലസ്ഥാന നഗരിയില്‍ തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍, ശശി തരൂര്‍ എംപി, ഒ രാജഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

2000കോടി രൂപയുടെ നിക്ഷേപവും 5000ലധികം ആളുകള്‍ക്ക് നേരിട്ടുള്ള തൊഴിലവസരവും ലഭിക്കുന്നതാണ്. ഷോപ്പിംഗ് ാമാള്‍ കൂടാതെ ഹോട്ടല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നിവയും ഉണ്ടാകും.

Top