മമ്മൂട്ടി സ്ത്രീകളെ അപമാനിച്ചു; വനിതാ കമ്മിഷൻ കസബയ്‌ക്കെതിരെ രംഗത്ത്

സിനിമാ ഡെസ്‌ക്

കൊച്ചി: മമ്മൂട്ടിയുടെ പുതിയ സിനിമ കസബയ്‌ക്കെതിരെ വനിതാ കമ്മിഷൻ അംഗം രംഗത്ത്. മമ്മൂട്ടിയുടെ സിനിമ സ്ത്രീകളെ അപമാനിക്കുന്നതാണെന്നായിരുന്നു വനിതാ കമ്മിഷൻ അംഗത്തിന്റെ ആരോപണം.
മമ്മൂട്ടി ചിത്രം കസബയിലെ അശ്ലീല സംഭാഷണങ്ങളിൽ നടപടിയെടുക്കുമെന്ന് വനിതാ കമീഷൻ. ചിത്രത്തിൽ സ്ത്രീ വിരുദ്ധ സംഭാഷണമുണ്ടെന്ന വിമർശം ഉയർന്ന സാഹചര്യത്തിലാണ് വനിതാ കമീഷൻ ഇടപെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിത്രത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് മറ്റൊരു പൊലീസ് ഓഫീസറായ മമ്മൂട്ടി അനാവശ്യമായ അശ്ലീല സംഭാഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിരവധി സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളും ചിത്രത്തിൽ. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമീഷൻ ചെയർപേഴ്‌സൺ കെ.സി.റോസക്കുട്ടി പ്രതികരിച്ചു.

മമ്മൂട്ടിയെപ്പോലെ അഭിനയരംഗത്ത് ദീർഘകാലാനുഭവമുള്ള ഒരാൾ അത്തരം സംഭാഷണങ്ങൾ പറയാൻ പാടില്ലായിരുന്നു. അദ്ദേഹം ഒരു മുതിർന്ന നടനും അറിയപ്പെടുന്ന താരവുമാണ്. അത്തരം അശ്ലീല സംഭാഷണങ്ങൾ അദ്ദേഹം പറയാൻ പാടില്ലായിരുന്നു. തിരക്കഥയിൽ ഉള്ളതായിരിക്കാമെങ്കിലും അദ്ദേഹത്തിന് അത് പറ്റില്ലെന്ന് പറയാമായിരുന്നുവെന്നും വനിതാ കമീഷൻ അംഗങ്ങളും വ്യക്തമാക്കി.

പൊലീസ് ഓഫീസറായ രാജൻ സക്കറിയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം നടത്തിയ അശ്ലീല സംഭാഷണത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമീഷൻ സ്വമേധയാ വിഷയത്തിൽ ഇടപെടുന്നത്.

ചിത്രം മുഴുവൻ പരിശോധിച്ചാകും വനിതാ കമീഷൻ നടപടിയെടുക്കുക. ഈ മാസം 19ന് നടക്കുന്ന വനിതാ കമ്മീഷൻ സിറ്റിങിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും. സംവിധായകൻ രഞ്ജി പണിക്കരുടെ മകൻ നിഥിൻ രഞ്ജിപണിക്കരാണ് കസബ സംവിധാനം ചെയ്തത്.

എന്നാൽ ചിത്രം ഈ സമൂഹത്തിന്റെ പ്രതിഫലനമാണെന്ന് സംവിധായകൻ നിഥിൻ രഞ്ജിപണിക്കർ പ്രതികരിച്ചു. സമൂഹത്തിലുള്ള സ്ത്രീവിരുദ്ധത മാത്രമേ കസബയിലുമുള്ളൂ. നമ്മുടെ സമൂഹത്തിൽ സ്ത്രീവിരുദ്ധതയില്ലേ. ഇവിടെ സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിക്കുന്നുണ്ടോ. സിനിമയെ സ്ത്രീവിരുദ്ധമെന്ന് മുദ്ര കുത്തുംമുമ്പ് ഇതൊക്കെ ഒന്നാലോചിക്കണമെന്നും നിഥിൻ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Top