ബസലിക്കയില്‍ മദറിന്റെ ചിത്രം സ്ഥാപിച്ചു…ആരായിരുന്നു മദര്‍ തെരേസ? ആത്മീയ വഴിത്തിരിവിന്റെ പുണ്യവെളിച്ചം..

വത്തിക്കാന്‍ :മദര്‍ തെരേസയെ വിശുദ്ധപദവിയേലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികളുടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ മദറിന്റെ ഛായാചിത്രം ഉയര്‍ത്തി. നാളെ രാവിലെ പത്ത് മണിക്കാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ്.(ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2മണി) വിശുദ്ധ പദവി പ്രഖ്യാപന വേദിയില്‍ ഉപയോഗിക്കുന്ന ഛായാചിത്രം വരച്ചത് അമേരിക്കന്‍ ശില്‍പ്പിയും ചിത്രകാരനുമായ ചാസ് ഭാഗനാണ്. വ്യാഴാഴ്ച്ചയാണ് ബസലിക്കയില്‍ ചിത്രം സ്ഥാപിച്ചത്.

വിദേശകാര്യ സെക്രട്ടറി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘം എത്തിച്ചേര്‍ന്നിട്ടുണ്ട്. ഏകദേശം പതിനായിരത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തേക്കും. വിശുദ്ധകുര്‍ബാന മദ്ധ്യേ പ്രത്യേക ചടങ്ങുകളോടെയാണ് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.mother teresa- baslika

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാമകരണ നടപടികളുടെ ചുമതലയുള്ള കര്‍ദ്ദിനാള്‍മാര്‍ വിശുദ്ധരുടെ പുസ്തകത്തില്‍ മദറിന്റെ പേര് ചേര്‍ക്കട്ടെ എന്ന് മാര്‍പാപ്പയോട് ചോദിക്കും, തുടര്‍ന്ന് ലഘു ജീവചരിത്രം വായിച്ച ശേഷം വിശുദ്ധരുടെ പ്രാര്‍ത്ഥന ചൊല്ലും. തുടര്‍ന്ന് വിശുദ്ധയാക്കുന്നതിന്റെ സന്ദേശം മാര്‍പാപ്പ ലത്തീന്‍ ഭാഷയില്‍ വായിക്കും. വിശുദ്ധയാക്കുന്നതിന്റെ ഒദ്യോഗിക രേഖ മാര്‍പാപ്പ വായിക്കുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.ഞായാറാഴ്‌ച ഫ്രാന്‍സീസ്‌ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന മദര്‍ തെരേസയുടെ ജീവിതം ഒട്ടേറെ വഴിത്തിരിവുകളുടേത്‌. സ്‌കൂള്‍ അധ്യാപികയില്‍ നിന്നു തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ അമ്മയിലേക്കുള്ള ജീവിതവഴിയില്‍ ആ സാന്ത്വനം അറിഞ്ഞത്‌ ആയിരങ്ങള്‍….
സഭ വിശുദ്ധയായി വാഴിക്കും മുമ്പേ ജനം പുണ്യാത്മാവായി കണ്ട മദര്‍ 1937 മുതല്‍ പതിനൊന്നു വര്‍ഷം കൊല്‍ക്കത്തയ്‌ക്കടുത്തുള്ള എന്റെലിയില്‍ അധ്യാപികയായിരുന്നു. അല്‍ബേനിയന്‍ മദര്‍ ഭൂമിശാസ്‌ത്രം പഠിപ്പിച്ചത്‌ ശുദ്ധബംഗാളിയില്‍.Mother TERESA-D
1944 ല്‍ പ്രധാനാധ്യാപികയായ മദറിന്റെ അന്നത്തെ ഡെസ്‌കും ബെഞ്ചും ക്ലാസ്‌ മുറിയുമൊക്കെ സ്‌കൂള്‍ അധികൃതര്‍ ഇന്നും പൊന്നുപോലെ സൂക്ഷിക്കുന്നു. ഒപ്പം അമ്മയുടെ കൈപ്പടയിലുള്ള സ്‌കൂള്‍ റെക്കോര്‍ഡുകളും.

അധ്യയനത്തില്‍നിന്നു ഡിസ്‌പെന്‍സറിയിലേക്കു ജീവിതം പറിച്ചുനട്ട മദര്‍ തെരേസ, സെന്റ്‌ തെരേസ ആവില പള്ളിക്കടുത്തുള്ള കെട്ടിടത്തിലാണു രോഗീപരിചരണത്തിനു തുടക്കമിട്ടത്‌. 1997 സെപ്‌റ്റംബര്‍ അഞ്ചിന്‌ ഈ ലോകജീവിതം അവസാനിക്കുന്നതിനു മാസങ്ങള്‍ മുമ്പ്‌ ഏപ്രില്‍ 27 നും അമ്മ ഈ പള്ളിയിലെത്തി പ്രാര്‍ഥിച്ചു. 1948 ല്‍ ലൊറേത്ത മഠം വിട്ട മദര്‍ പിന്നീടു രണ്ടു മാസത്തോളം വയോധികരുടെ അഭയകേന്ദ്രത്തില്‍ സേവനത്തിലായിരുന്നു. ഇവിടെനിന്നാണ്‌ തെരുവിന്റെ മക്കളിലേക്കുള്ള ആ വിശുദ്ധവഴിയുടെ തുടക്കം. ചേരികളിലും തെരുവോരങ്ങളിലും നിരാലംബരായി കഴിഞ്ഞ അനേകര്‍ക്കു പാവങ്ങളുടെ അമ്മ അവിടെ തുണയും അവലംബവുമായി.MTE1ODA0OTcxODAxNTQ0MjA

 

പാവങ്ങള്‍ക്കുവേണ്ടി മദര്‍ തുടക്കമിട്ട മിഷനറീസ്‌ ഓഫ്‌ ചാരിറ്റി കൂട്ടായ്‌മ 133 ലേറെ രാജ്യങ്ങളില്‍ പടര്‍ന്നുപന്തലിച്ചതു തന്നെ അമ്മയുടെ സേവനസന്നദ്ധതയുടെ പുണ്യപ്രഭയിലാണ്‌. എച്ച്‌.ഐ.വി. ബാധിതര്‍ക്കും കുഷ്‌ഠരോഗികള്‍ക്കുമൊക്കെ അഭയകേന്ദ്രമൊരുക്കിയാണ്‌ ഈ കൂട്ടായ്‌മ അമ്മയുടെ സന്ദേശം ലോകത്തിനു മുന്നില്‍ തുറന്നിടുന്നതും. ഞായറാഴ്‌ച ഫ്രാന്‍സീസ്‌ മാര്‍പാപ്പ വിശുദ്ധയായി വാഴിക്കുമ്പോള്‍ അത്‌ ക്ലേശിതരില്‍ ക്ലേശിതരായവര്‍ക്കുവേണ്ടി ജീവിച്ച സമാധാന നെബേല്‍ ജേതാവിനുള്ള ആദരം കൂടിയാകും. ആത്മീയാന്ധതയുടെയും സന്ദേഹങ്ങളുടെ ഇരുണ്ട കാലത്തുനിന്നു ലോകത്തിന്റെ വെളിച്ചമായി മാറിയ അല്‍ബേനിയന്‍ റോമന്‍ കാത്തലിക്‌ സന്ന്യസ്‌തയ്‌ക്കുള്ള സ്വര്‍ഗീയ സമ്മാനം.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ നേതൃത്വത്തില്‍ ഒൗദ്യോഗികസംഘം വത്തിക്കാനിലത്തെി. എം.പിമാരായ കെ.വി. തോമസ്, ആന്‍േറാ ആന്‍റണി, ജോസ് കെ. മാണി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ സംഘത്തിലുണ്ട്. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, ഗോവ ഉപമുഖ്യമന്ത്രി ഫ്രാന്‍സിസ് ഡിസൂസ, സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേ, കൊന്‍റാഡ് കെ. സാങ്മ എം.പി, കത്തോലിക്കാ മെത്രാന്‍ സമിതിയായ സി.ബി.സി.ഐയുടെ സെക്രട്ടറി ജനറല്‍ ബിഷപ് തിയോഡര്‍ മസ്കരിനാസ് എന്നിവരാണ് മറ്റംഗങ്ങള്‍.
ഒൗദ്യോഗിക സംഘത്തിനു പുറമെ, രണ്ടു മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘത്തിനും വത്തിക്കാന്‍ യാത്രക്ക് അനുമതിനല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് വെവ്വേറെ സംഘങ്ങളെ നയിച്ച് വത്തിക്കാനിലത്തെുന്നത്. വൈദിക, ക്രൈസ്തവ സംഘടനാപ്രതിനിധികളും വത്തിക്കാനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. റോമിലും ജര്‍മനിയിലും ഒരാഴ്ച നീണ്ട സന്ദര്‍ശനത്തിനാണ് 12 അംഗ ഒൗദ്യോഗിക പ്രതിനിധികളും വ്യവസായികളുമായി മമത ബാനര്‍ജി പുറപ്പെട്ടത്. നിക്ഷേപകരുമായും അവര്‍ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ അഞ്ചുവരെ മമത ഇറ്റലിയില്‍ തങ്ങും. റോമിലെ ആദ്യ വനിതാ മേയര്‍ വര്‍ജിനിയ റാഗി ഒരുക്കുന്ന വിരുന്നില്‍ പങ്കെടുത്തശേഷം മ്യൂണിക്കില്‍ വ്യവസായികളെ കാണും. സെപ്റ്റംബര്‍ 10ന് കൊല്‍ക്കത്തയില്‍ തിരിച്ചത്തെും. മനുഷ്യത്വത്തിന്‍െറ അമ്മയായിരുന്നു മദര്‍ തെരേസയെന്ന് മമത ട്വിറ്ററില്‍ കുറിച്ചു.

ആരായിരുന്നു മദര്‍ തെരേസ?

ജന്മംകൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദര്‍ തെരേസ സ്വയം വിശേഷിപ്പിക്കുന്നത്.

അത് അങ്ങനെയായിരുന്നു താനും. അല്‍ബേനിയയില്‍ ജനിച്ച ആഗ്‌നസ് പ്രേഷിതപ്രവര്‍ത്തനം ഒരു സ്വപ്നമായി മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ ആണ് ഏഷ്യയിലെ ഇന്ത്യ എന്നൊരു ദരിദ്ര്യരാജ്യത്തെക്കുറിച്ച് അറിയുന്നത്. ഇന്ത്യയില്‍ ചാരിറ്റിപ്രവര്‍ത്തനം നടത്തിവന്ന ഒരു വൈദികനില്‍ നിന്നാണ് ഇക്കാര്യം കുഞ്ഞു ആഗ്‌നസ് അറിഞ്ഞത്. പിന്നീട്, പതിനെട്ടാം വയസില്‍ വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നു.

സഭയില്‍ ചേര്‍ന്നെങ്കിലും പ്രേഷിതപ്രവര്‍ത്തനവും ഇന്ത്യയും മനസ്സില്‍ തന്നെയുണ്ടായിരുന്നു. സന്യാസിനിസമൂഹം ഇംഗ്ലീഷ് പഠിപ്പിച്ചതിനു ശേഷം ഇന്ത്യയിലേക്ക് അധ്യാപികയായി അയച്ചപ്പോള്‍ നിറഞ്ഞ മനസ്സോടെ ആയിരുന്നു അവര്‍ അത് സ്വീകരിച്ചത്. തുടര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ച് ആഗ്‌നസ് തെരേസയായി മാറി. കാരണം, കാത്തു കാത്തിരുന്ന ഒരു അവസരമാണ് വന്നെത്തിയത്. കിഴക്കന്‍ കൊല്‍ക്കത്തയിലെ ലൊറേറ്റോ കോണ്‍‌വെന്റ് സ്കൂളില്‍ അദ്ധ്യാപികയായിരിക്കേ ബംഗാളിഭാഷ അവര്‍ കൈവശമാക്കി. കൊല്‍ക്കത്തയിലെ ദരിദ്രജീവിതങ്ങള്‍ തെരേസയുടെ മനസ്സിനെ അസ്വസ്ഥമാക്കി.mother teresa

1946 സെപ്റ്റംബര്‍ 10നു വാര്‍ഷിക ധ്യാനത്തിനായി ഡാര്‍ജിലിങ്ങിലെ ലൊറേറ്റോ കോണ്‍‌വെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തന്റെ സന്യാസജീവിതത്തിന്റെ ദിശ മാറ്റിവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ലൊറെറ്റോ സഭ വിട്ടിറങ്ങിയ അവരുടെ ലക്‌ഷ്യം പാവങ്ങള്‍ക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു.

1948 മുതലാണ് തെരേസ പാവങ്ങള്‍ക്കിടയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങള്‍ ഉപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടണ്‍ സാരി വേഷമായി സ്വീകരിച്ചു. കൊല്‍ക്കത്ത നഗരസഭയില്‍ ഓട വൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. ആതുരസേവനം തുടങ്ങുന്നതിനു മുന്നോടിയായി പാട്‌നയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ പരിശീലനം നേടി. അമ്പതോളം കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ക്കൊപ്പം പാലും ഉച്ചഭക്ഷണവും നല്കിയാണ് തെരേസ തന്റെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത്. ഇത്, പിന്നീട് ദരിദ്രരുടെയും പട്ടിണി പാവങ്ങളുടെയും ഇടയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് വരെയെത്തി.mother

1950 ഒക്ടോബര്‍ ഏഴിന് കൊല്‍ക്കത്ത രൂപതയ്ക്കു കീഴില്‍ പുതിയ സന്യാസിനി സഭ ആരംഭിക്കാന്‍ വത്തിക്കാന്‍ തെരേസയ്ക്ക് അനുവാദം നല്കി. മിഷണറീസ് ഓഫ് ചാരിറ്റി അങ്ങനെ രൂപീകൃതമായി. തുടക്കത്തില്‍‍; പതിമൂന്നോളം അംഗങ്ങള്‍ മാത്രം പ്രവര്‍ത്തകരായി ഉണ്ടായിരുന്ന മിഷണറീസ് ഓഫ് ചാരിറ്റിക്ക് 1990കളുടെ അവസാനത്തോടെ ഏതാണ്ട് 4,000 സന്യാസിനിമാര്‍ മിഷണറീസ് ഓഫ് ചാരിറ്റിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

1970ല്‍ മദര്‍ തെരേസയെക്കുറിച്ച് ബി ബി സി ടെലിവിഷന്‍ നിര്‍മ്മിച്ച ഒരു ഡോക്യുമെന്ററി കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മിഷണറീസ് ഓഫ് ചാരിറ്റിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എത്തിയത് അറുന്നൂറോളം യുവതികള്‍ ആയിരുന്നു. എന്നാല്‍, ഇക്കൂട്ടത്തില്‍ നിന്നും 139 പേരെ മാത്രമായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്കായി മദര്‍ തെരേസ തെരഞ്ഞെടുത്തത്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണമില്ലാതെ പലരുടെയും മുമ്പില്‍ കൈ നീട്ടേണ്ടി വന്നിട്ടുണ്ട് മദര്‍ തെരേസയ്ക്ക്.

അതിനെക്കുറിച്ചുള്ള ഏറെ പ്രശസ്തമായ ഒരു കഥ ഇങ്ങനെയാണ്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായത്തിനു വേണ്ടി ഒരു ധനികന്റെ വീട്ടില്‍ ചെന്നു. വീടിനു മുന്നില്‍ സാമ്പത്തികസഹായം യാചിച്ചു നില്‍ക്കുന്ന മദര്‍ തെരേസയെ പരിഹസിച്ച അദ്ദേഹം അവരുടെ നേരെ തുപ്പുകയും ചെയ്തു. തുപ്പല്‍ തുവാല കൊണ്ട് തുടച്ച മദര്‍ അതിന് മറുപടിയായി പറഞ്ഞത് ഇങ്ങനെയായിരുന്നു, ‘എനിക്കുള്ളത് കിട്ടി. ഇനി എന്റെ മക്കള്‍ക്ക് വല്ലതും തരിക’. ഇതായിരുന്നു മദര്‍ തെരേസ.

Top