അന്യഗ്രഹ ജീവികളുടെ ആന്റിന ചന്ദ്രനില്‍ കണ്ടെത്തി !..

ചന്ദ്രനില്‍ അന്യഗ്രഹ ജീവികളുടെ ആന്റിന കണ്ടെത്തിയതായി റിപ്പോര്‍ട്ട് . അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെപ്പറ്റി നാസയ്ക്ക് അറിയാമായിരുന്നോ എന്ന സംശയം നില നില്‍ക്കേ ചന്ദ്രോപരിതലത്തില്‍ കാണപ്പെട്ട ആ വസ്തുവിന്റെ പുറകെയാണ് യുഎഒ (അന്തരീക്ഷത്തില്‍ തിരിച്ചറിയപ്പെടാത്ത വസ്തുക്കള്‍) ഹണ്ടേഴ്‌സ് ഇപ്പോള്‍.

കഴിഞ്ഞദിവസം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി പുറത്തുവിട്ട ഒരു ചിത്രമാണ് പുതിയ വാദത്തിന് അടിസ്ഥാനം. ഷൂസിന്റെ ലേസ് പോലെ ചന്ദ്രോപരിതലത്തില്‍ കാണപ്പെട്ട വസ്തു അന്യഗ്രഹജീവികളുടെ ആന്റിനയാണെന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത് മാര്‍ക് സ്വാല്‍ഹയെന്ന ആളാണ്. ബ്രിട്ടനിലെ മാധ്യമങ്ങള്‍ ഇയാളുടെ കണ്ടെത്തല്‍ വലിയ വാര്‍ത്തയാക്കിയതോടെ ശാസ്ത്രലോകവും ആശയക്കുഴപ്പത്തിലായിരിക്കയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്യഗ്രഹജീവികളെക്കുറിച്ച് നാസയ്ക്ക് അറിവുണ്ടെന്നും അതുകൊണ്ടാണ് അപ്പോളോയ്ക്കുശേഷം അവര്‍ മറ്റൊരു ചന്ദ്രദൗത്യത്തിനു മുതിരാത്തതെന്നും മാര്‍ക് വാദിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് ഫൈബര്‍ പോലുള്ള എന്തോ വസ്തുവാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്.alian-antina-u
വാര്‍ ഒഫ് ദ വേള്‍ഡ് എന്ന ചിത്രം ഭൂമിയെ ആക്രമിക്കാനായെത്തുന്ന അന്യഗ്രഹ ജീവികളുടെ കഥയാണ് പറയുന്നത് . സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ഹിറ്റുകളുടെ കൂട്ടത്തിലെ ഈ ശ്രദ്ധേയ ചിത്രത്തിലെ ഓരോ രംഗങ്ങളും ത്രസിപ്പിക്കുന്ന കാഴ്ച്ചകള്‍ നമുക്ക് സമ്മാനിക്കും. സിനിമ കണ്ടവരൊന്നും അത്രപെട്ടെന്ന് ആ ദൃശ്യങ്ങളൊന്നും മറക്കില്ല. മറക്കാന്‍ കഴിയില്ല.അത്രമാത്രം സാങ്കേതിക മികവ് പുലര്‍ത്തിയാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.
എന്നാല്‍ അത്തരം ചില ജീവികള്‍ യഥാര്‍ഥത്തില്‍ ഭൂമിയിലേക്കെത്തിയാലോ? എന്തായിരിക്കും അവസ്ഥ. അങ്ങനെയൊരു കാഴ്ച്ചയായിരുന്നു ലെബണന്‍റെ തലസ്ഥാനമായ ബെയ്റൂട്ടിന്‍റെ കടല്‍തീരങ്ങളില്‍ തലയുയര്‍ത്തി നിന്നിരുന്നത്. പക്ഷെ സംഗതി അല്‍പം വ്യത്യസ്തമായിരുന്നു. അതായത് അന്യഗ്രഹ ജീവികളൊന്നുമായിരുന്നില്ല .
പകരം ബെയ്റൂട്ടിലെ പ്രദേശവാസികള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള സ്തൂപങ്ങളായിരുന്നു അവ. തീരപ്രദേശത്ത് നിരനിരയായുള്ള ഈ ഐറിസ് സ്തൂപങ്ങള്‍ കൗതുകക്കാഴ്ച്ചയാണ് ടൂറിസ്റ്റുകള്‍ക്ക് സമ്മാനിക്കുന്നത്.
ആകാശത്ത് നിന്നും അന്യഗ്രഹ ജീവികള്‍ കടല്‍ തീരത്തെത്തി നങ്കൂരമിട്ടു എന്ന പ്രതീതി ജനിപ്പിക്കുന്ന വിധമായിരുന്നു ഓരോ സ്തൂപങ്ങളും. മരത്തിലും ഇരുമ്പിലും തീര്‍ത്തവ. ഒരു പൊങ്ങ് കടലില്‍ സ്ഥാപിച്ച് അത് ജനറേറ്ററുകളുമായ് ബന്ധിപ്പിക്കും. അതിന് ശേഷം ആന്‍റിന ഉപയോഗിച്ച് വൈദ്യുതി ഒരോ വീടുകളിലേക്കുമെത്തിക്കുന്നതാണ് പദ്ധതി. എന്നാല്‍ എത്രമാത്രം വൈദ്യുതി ഇതിലൂടെ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കടല്‍ കാറ്റില്‍ നിന്നുമാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. നിരീക്ഷണ സംവിധാനമായും ഇത് പ്രവര്‍ത്തിക്കും.
വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതിനോളം തന്നെ പ്രാധാന്യം ഇവിടെ നിന്നുള്ള ദൂരക്കാഴ്ച്ചക്കുമുണ്ടെന്നാണ് കൊത്തുപണിക്കാര്‍ പറയുന്നത്. കാലങ്ങളായി ഇവിടത്തുകാര്‍ തീരത്തിനടുത്താണ് ജീവിക്കുന്നത്. എന്നാല്‍ അടുത്ത കാലത്തായി ടൂറിസം വികസനം പ്രാവര്‍ത്തികമായപ്പോള്‍ അത്തരം സ്തൂപങ്ങള്‍ അനിവാര്യമായിരിക്കുകയാണ്. കടലിന്‍റെ ദൂരക്കാഴ്ച്ചകള്‍ക്ക് ഇത്തരം സ്തൂപങ്ങള്‍ വളരെയധികം ഗുണമാണ് ചെയ്യുന്നത്. കോണികളില്‍ കയറി നിന്നുകൊണ്ട് ആഴക്കടലിന്‍റേ കാഴ്ച്ചകള്‍ ഒപ്പിയെടുക്കാന്‍ ഇത് സഹായിക്കുന്നു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു.എന്ന കഥ പോലെ ഇതും ഒരു കഥയായിരിക്കുമോ എന്നാണ് ചിലരുടെ സംശയം .

Top