ചേച്ചിയുടെ ഭര്‍ത്താവിന് വഴങ്ങിയില്ല … അനുജത്തിയുടെ നഗ്ന വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു

സ്വന്തം ലേഖകന്‍
ഗസിയാബാദ് : ഭാര്യയുടെ അനുജത്തി തനിക്ക് വഴങ്ങാത്തതിനാല്‍ അനുജത്തിയുടെ നഗ്ന വീഡിയോ സോഷ്യല്‍ മീഡിയായില്‍ പ്രജരിപ്പിച്ച് പ്രതികാരം .വഴങ്ങാനുള്ള നിര്‍ദേശം അവഗണിച്ചതിനാല്‍ പ്രായപൂര്‍ത്തിയാകാത്ത അനുജത്തില്‍ പെണ്‍കുട്ടിയുടെ അശ്ളീല വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ചേച്ചിയുടെ ഭര്‍ത്താവിനെ ഒടുവില്‍ പോലീസിന്റെ പിടിയിലായി. ഗസിയാബാദ് കാരനും ഒരു കുട്ടിയുടെ പിതാവുമായ 26 കാരനാണ് അറസ്റ്റിലായത്. 17 കാരി നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

മുമ്പ് അനേകം തവണ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചപ്പോഴെല്ലാം ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു ഇയാള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ ഇയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ ഹോട്ടലുകളില്‍ ഭാര്യയെന്ന വ്യാജേനെ പെണ്‍കുട്ടിയെ കൊണ്ടുപോകുകയും പീഡിപ്പിക്കുകയും പതിവായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ആഗ്രയിലെ ഒരു ഹോട്ടലില്‍ കൊണ്ടുപോകാനുള്ള ഇയാളുടെ ശ്രമം പെണ്‍കുട്ടി നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ അശ്ളീല വീഡിയോകള്‍ പോസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ദാര്‍ കന്റോണ്‍മെന്റ് ഏരിയയില്‍ താമസിക്കുന്ന പെണ്‍കുട്ടി സമര്‍പ്പിച്ച പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. 2014 മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു വരികയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ബുലന്ദ്ഷഹറില്‍ ചേച്ചിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ കല്യാണ രാത്രിയില്‍ ആയിരുന്നു ആദ്യം ഉപയോഗിച്ചത്. മയക്കുമരുന്നിട്ട ശീതളപാനീയം കുടിക്കാന്‍ നല്‍കിയായിരുന്നു ബലാത്സംഗം. അതിന് ശേഷം ഇതിന്റെ രംഗം ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.phone-video-recording

പിന്നീട് ഗസിയാബാദിലും ആഗ്രയിലുമായി പല ഹോട്ടലുകളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇയാള്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും പെണ്‍കുട്ടിയുടെ നഗ്‌നത പകര്‍ത്തുകയൂം ചെയ്തിരുന്നു. പിന്നീട് ഇവ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും പതിവായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞയാഴ്ച ആഗ്രയിലെ ഒരു ഹോട്ടലില്‍ കൊണ്ടുപോകാനുള്ള ഇയാളുടെ ശ്രമം പെണ്‍കുട്ടി നിരസിച്ചതോടെയാണ് ഇയാള്‍ പ്രതികാരത്തില്‍ ഓണ്‍ലൈനില്‍ അശഌല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.

ഗസിയാബാദിലെ ഒരു കോണ്‍സ്റ്റബിളിന്റെ മകളാണ് ഇര. പെണ്‍കുട്ടി പിന്നീട് വിവരമെല്ലാം മാതാപിതാക്കളോട് പറയുകയും അവര്‍ പോലീസില്‍ പരാതി കൊടുക്കുകയുമായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന, വിഷം കൊടുത്ത് അപായപ്പെടുത്താന്‍ ശ്രമിക്കുക, ബാല പീഡനം തുടങ്ങി പല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

Top