നാ​ല​മ്പ​ല​ത്തി​ലേ​യ്ക്ക്​ ഒരു യാത്ര….

ബിജു കല്ലേലിഭാഗം

കോട്ടയം ജില്ലയിലെ രാമപുരവും പരിസരവും പരിസര പ്രദേശവും. ഇനി നാലമ്പലദർശനത്തിരക്കിലാവും.ദശരഥ പുത്രൻമാർ അവതരിച്ച ത്രേതോയുഗത്തിന്റെ പുണ്യം നാടിന്റെ പുണ്യമായ നാലമ്പലങ്ങളുടെ നാടാണിത്. രാമായണമാസമായ കർക്കിടകമാസത്തിൽ ദർശന ഭാഗ്യം തേടി എത്തുന്ന ഭക്തജന സഹസ്രങ്ങളുടെ ഒരു ഉദ്ദിഷ്ടകാര്യസിദ്ധി തീർത്ഥാടന കേന്ദ്രമാണ് ഈ പുണ്യഭൂമി.
കോട്ടയം ജില്ലയിലെ രാമപുരം, അമനകര, കൂടപ്പുലം, മേതിരി എന്നീ നാല് ഗ്രാമങ്ങളിൽ ഏതാണ്ട് മൂന്ന് കിലോമീറ്റർ വീതം തുല്യ ദൂരത്തിൽ പതിമൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് ത്രേതായുഗത്തിലെ വൈഷ്ണവാവതാരങ്ങളായ ശ്രീരാമ-ലക്ഷ്മണ ഭരത- ശത്രുഘ്‌നന്മാരുടെ നാലുക്ഷേത്രങ്ങളാണിവ. നാലമ്പല ദർശനം വേറെ ഉണ്ടെങ്കിലും ഉച്ചപൂജയ്ക്ക് മുൻപ് നാല് ക്ഷേത്രങ്ങളിലും ദർശനം പൂർത്തിയാക്കാൻ കഴിയുന്നവ കേരളത്തിലോ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലോ കാണാൻ കഴിയില്ല എന്നുള്ളതാണ് ഇവിടുത്തെ പ്രത്യേകത.
ചരിത്ര പ്രാധാന്യമുള്ള നാലമ്പല ദർശനം തുടങ്ങുന്നത് രാമപുരത്തുള്ള ശ്രീരാമക്ഷേത്രസന്നിധിയിൽ നിന്നാണ്. കൊണ്ടാട് (മലകളുടെ നാട്) എന്ന പ്രദേശം ശ്രീരാമ പ്രതിഷ്ഠയ്ക്ക് ശേഷമാണ് ഈ ഗ്രാമത്തിന് രാമപുരം എന്ന പേരിൽ ലഭിക്കുന്നത് പ്രശസ്തനായ സ്ഥാനനാമ ഗവേഷകനായിരുന്ന പരമേശ്വരൻ നമ്പൂതിരിയുടെ സ്ഥാനനാമപുരാണം എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ശ്രീരാമ പ്രതിഷ്ഠയ്ക്ക് ഏതാണ്ട് 3500 വർഷത്തെ പഴക്കമുണ്ടെന്നും വിശ്വസിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

amanamkara
മലയാള സാഹിത്യചരിത്രത്തിലെ മഹാകവി രാമപുരത്ത് വാര്യർ ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പല കൃതികളുടെയും പശ്ചാത്തലമായത് രാമപുരം ഗ്രാമവും ശ്രീരാമക്ഷേത്രവും ആയിരുന്നു. കിഴക്കോട്ട് ദർശനമുള്ള ശ്രീരാമ ദേവനാണ് പ്രധാന വിഗ്രഹം.

koodapulam (1)

ഒരു കാലത്ത് വന്യജീവികളുടെ ആവാസകേന്ദ്രവും പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശമായിരുന്നു കൂടപ്പുലം. ശ്രീരാമന്റെ കൂടെ എപ്പോഴും സന്തത സഹചാരിയായി ലക്ഷ്മണൻ കൂടെ ഉണ്ടായിരുന്നാലാവാം ലക്ഷ്മണന്റെ വാസസ്ഥലത്തിന് കൂടപ്പുലം എന്ന പേര് വന്നത്. ശ്രീരാമൻ ഒരു ദിവസം സന്ധ്യാ പ്രാർത്ഥന സമയത്ത് സൗകര്യം ഉള്ള ഒരു സ്ഥലത്ത് വില്ല് കുത്തിച്ചാരി വച്ചു എന്നൊരു ഐതിഹ്യവും ഉണ്ട്. അതുകൊണ്ട് വിൽക്കുഴി എന്നൊരു പേരും കൂടപ്പുലത്തിന് ഉണ്ട്. രാമക്ഷേത്രത്തിന് മൂന്ന് കിലോമീറ്റർ തെക്കുപടിഞ്ഞാറാണ് കൂടപ്പുലം ക്ഷേത്രം.
ശ്രീകോവിൽ ഉൾപ്പെടെ കരിങ്കല്ലിൽ നിർമ്മിച്ച ക്ഷേത്രമാണ് അമനകരയിലെ ഭരതക്ഷേത്രം. ഐമനക്കര എന്ന പേരിൽ അറിയപ്പെട്ട ഈ പ്രദേശത്ത് നിരവധി ബ്രാഹ്മണ കുടുംബങ്ങൾ ഉണ്ടായിരുന്നു. ഭഗവാൻ മഹാവിഷ്ണുവിന്റെ ശംഖും ചക്രവുമാണല്ലോ ഭരത ശത്രുഘ്‌നന്മാരായി അവതരിച്ചത്. അതിനാൽ ഇവിടുത്തെ പ്രധാന പൂജ ശംഖ് പൂജയാണ്.

methiri

ഭരത ക്ഷേത്രത്തിന് വടക്കു കിഴക്കായി രണ്ടര കിലോമീറ്റർ വ്യത്യാസത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് മേതിരി ശത്രുഘ്‌നക്ഷേത്രം. രാമപുരത്ത് നിന്നും ശ്രീരാമൻ അനുജന്മാരുടെ ക്ഷേമാന്വേഷണത്തിനായി മൂന്ന് സ്ഥലങ്ങളും സന്ദർശിച്ചു. അതിന്റെ പ്രതീകമാണ് നാലമ്പല ദർശനം നടത്തുന്നതെന്ന് വിശ്വാസം. ഏതാണ്ട് 3500 വർഷങ്ങൾക്ക് മുൻപാണ് ഈ നാല് ക്ഷേത്രങ്ങളും നിർമ്മിച്ചത്.
ചരിത്രത്തിന്റെ ഭാഗമായി നിലകൊള്ളുന്ന കോട്ടയത്തെ ഈ നാല് ക്ഷേത്രങ്ങളെക്കുറിച്ചും രാമായണ കഥയുടെ പല ഭാഗത്തും മിഴിവോടെ തെളിഞ്ഞു കിടപ്പുണ്ട്. പുണ്യമാസമായ കർക്കിടക മാസത്തിൽ രാമായണകഥകൾ അന്തരീക്ഷത്തിലും മനസ്സിലും അലയടിക്കുമ്പോൾ നാലമ്പല ദർശനം മനസ്സിനും ശരീരത്തിനും ഒരു ആത്മീയ പുണ്യമാകുന്നു.

 

Top