86.48 മീറ്റര്‍ ദൂരം താണ്ടി ജാവലിന്‍ ത്രോയില്‍ പുതിയ ലോക റെക്കോഡ് കുറിച്ച് നീരജ് ചോപ്ര

Neeraj-Chopra

ജാവലിന്‍ ത്രോയില്‍ ലോക റെക്കോഡ് തിരുത്തി കുറിച്ച് ഇന്ത്യക്കാരന്‍. ചെറിയ പ്രായത്തില്‍തന്നെ ലോക റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് നീരജ് ചോപ്ര. ലോക അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ ദൂരം താണ്ടിയാണ് നീരജ് ചോപ്ര സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്.

ലത്വാനയുടെ സിഗിസ്മുണ്ട്സ് സിര്‍മെസ് സ്ഥാപിച്ച 84.69 മീറ്റര്‍ എന്ന റെക്കോര്‍ഡാണ് നീരജ് തിരുത്തിക്കുറിച്ചത്. അത്ലറ്റിക്സില്‍ ലോകറെക്കോഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് നീരജ്. ഇതിലൂടെ ഇന്ത്യയുടെ ആദ്യ അത്ലറ്റിക് സ്വര്‍ണവും ഹരിയാനക്കാരനായ നീരജ് സ്വന്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മത്സരത്തില്‍ തന്റെ രണ്ടാം ശ്രമത്തിലാണ് നീരജ് ലോകറെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. ആദ്യ ശ്രമത്തില്‍ 79.66 മീറ്റര്‍ മാത്രമാണ് നീരജിന് മറികടക്കാനായത്. ദക്ഷിണാഫ്രിക്കയുടെ ഗ്രോബ്ലര്‍ 80.59 മീറ്റര്‍ താണ്ടി ആദ്യ റൗണ്ടില്‍ മുന്നിട്ടു നിന്നു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ലോകത്തെ തന്റെ ജാവലിനില്‍ അളന്ന് നീരജ് 86.48 മീറ്ററുമായി എതിരാളികളെ വെല്ലുവിളിച്ചു.

യോഗ്യതാ റൗണ്ടില്‍ 78.20 മീറ്റര്‍ മറികടന്നാണ് നീരജ് ഫൈനല്‍ പ്രവേശനം നേടിയത്. ജാവലിന്‍ ത്രോയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച എട്ടാമത്തെ ദൂരമാണ് നീരജ് കുറിച്ചിരിക്കുന്നത്. നേരത്തെ ഈ വര്‍ഷം ആദ്യം ഗുവാഹത്തിയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. അന്ന് തന്റെ കരിയര്‍ ബെസ്റ്റായ 82.23 മീറ്ററായിരുന്നു നീരജ് കുറിച്ചത്. 2003 ല്‍ സീനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജിലൂടെയാണ് ഇന്ത്യ ലോക അത്ലറ്റിക് മീറ്റിലെ ആദ്യ മെഡല്‍ കരസ്ഥമാക്കിയത്. ലോങ് ജംപില്‍ വെങ്കലമെഡലായിരുന്നു അഞ്ജുവിന്റെ നേട്ടം.

Top