നിങ്ങള്‍ ഞെട്ടും …അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളോടെ പുതിയ വാട്‌സ് ആപ്പ് “ചിത്രങ്ങള്‍ വരക്കാം;ചിത്രങ്ങളില്‍ മിനുക്കു പണി നടത്താം

നിങ്ങള്‍ ഞെട്ടും …സത്യം ..വാട്‌സ്ആപ്പിന്റെ വരാനിരിക്കുന്ന നവീകരിച്ച പതിപ്പില്‍ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വന്‍ മാറ്റങ്ങളോടെ കമ്പനി അവതരിപ്പിക്കുന്ന ബീറ്റാ പതിപ്പില്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുമ്പ് അതില്‍ പല മിനുക്കുപണികളും നടത്താന്‍ കഴിയുമെന്നതാണ് പ്രധാന സവിശേഷത.

കോണ്‍ടാക്റ്റ് തിരഞ്ഞെടുത്ത് ഫോട്ടോകള്‍ അയക്കുന്നതിനു മുമ്പ് തന്നെ ചിത്രത്തെ കൂടുതല്‍ രസകരമാക്കാനായി പലമാറ്റങ്ങളും വരുത്താം. അയക്കുന്നതിനായി ചിത്രം തെരഞ്ഞെടുത്താല്‍ ദൃശ്യമാകുന്ന വിന്‍ഡോയ്ക്ക് മുകളിലായി ഡൂഡില്‍ ചെയ്യുന്നതിനൊപ്പം, അക്ഷരങ്ങളും ഇമോജികളും ചേര്‍ക്കാനുള്ള പുതിയ ടൂളുകളും ഇനി മുതല്‍ പ്രത്യക്ഷപ്പെടും. ഒപ്പം വരച്ച് ചേര്‍ക്കാനായി പെന്‍സില്‍ ടൂളും പുതിയ വാട്‌സ് ആപ്പില്‍ ഉണ്ടെന്നാണ് വാര്‍ത്തകള്‍. കൂടാതെ പെന്‍സില്‍ ടൂള്‍ ഉപയോഗിച്ച് ചിത്രത്തിന് മേല്‍ പല നിറങ്ങളില്‍ വരയ്ക്കാനും സാധിക്കും. ഇത്രനാളും ചിത്രത്തിന് അടിക്കുറിപ്പ് നല്‍കാന്‍ മാത്രമാണ് സാധിച്ചിരുന്നത്.whats app video

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

അണ്‍ഡൂ, ക്രോപ്പ്, ഇമോജി, ടെക്സ്റ്റ്, ഡൂഡില്‍ അല്ലെങ്കില്‍ ഡ്രോ എന്നീ ക്രമത്തിലാണ് വിന്‍ഡോയ്ക്ക് മുകളില്‍ ടൂളുകള്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ ചേര്‍ക്കുന്ന ഇമോജിയുടേയോ അക്ഷരങ്ങളുടേയോ വലുപ്പം ക്രമീകരിക്കാനുള്ള സൗകര്യം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും മാറ്റങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാട്‌സ് ആപ്പിന്റെ 2.16.260 ബീറ്റ വെര്‍ഷനില്‍ ആകര്‍ഷകമായ മാറ്റങ്ങള്‍ എത്തിയെങ്കിലും ഇവയൊന്നും നിലവില്‍ സാധാരണ യൂസേര്‍സിന് ലഭിക്കില്ല. ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമായാണ് ഈ പതിപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് പുതിയ സവിശേഷതകള്‍ ലഭ്യമാകുക. വൈകാതെ ഐഫോണിനായുള്ള അപ്ഡേറ്റ് ചെയ്ത വാട്‌സ് ആപ്പും എത്തിക്കുമെന്ന് കമ്പനി അറിയിക്കുന്നു.

Top