ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു

pregnant

ദില്ലി: പുതിയ നിയമപ്രകാരം അടുത്ത ബന്ധുവായ സ്ത്രീക്ക് മാത്രമേ വാടക ഗര്‍ഭം സ്വീകരിക്കാന്‍ കഴിയൂ. വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.

ഗര്‍ഭധാരണത്തിന് പണം നല്‍കാനോ സ്വീകരിക്കാനോ കഴിയില്ല. ആശുപത്രി ചെലവ് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ. നിയമപ്രകാരം വിദേശികള്‍ക്കും സ്വവര്‍ഗ പ്രണയികള്‍ക്കും ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നതിന് അനുമതിയുണ്ടാവില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്ക് 5 വര്‍ഷത്തിന് ശേഷം മാത്രമേ വാടക ഗര്‍ഭധാരണത്തിന് അനുമതി നല്‍കുകയുള്ളു. ദമ്പതികള്‍ക്കു മക്കളുണ്ടെങ്കില്‍ വാടക ഗര്‍ഭധാരണം അനുവദനീയമല്ല. ഗര്‍ഭം ധരിക്കുന്നയാള്‍ വിവാഹിതയും ഒരു കുട്ടിയുടെയെങ്കിലും മാതാവും ആയിരിക്കണമെന്നും നിയമം പറയുന്നു. നിയമം പ്രബല്യത്തില്‍ വരുന്നതോടെ രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. വാടക ഗര്‍ഭധാരണം നിയമവിധേയവും സുതാര്യമാക്കാനുമാണ് നിയമമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Top