അമേരിക്കയിലെ നാവികകേന്ദ്രത്തില്‍ വെടിവെപ്പ്;4 പേര്‍ കൊല്ലപ്പെട്ടു.കൊലയാളിയെ സൈന്യം വധിച്ചു.

4_killen_in_us_-dih_newsവാഷിങ്ടണ്‍: അമേരിക്കയിലെ ടെന്നിസിയിലെ നാവികകേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ നാല് മറീനുകള്‍ കൊല്ലപ്പെട്ടു.വെടിവെപ്പ് നടത്തിയത് മുഹമ്മദ് യൂസഫ് അബ്ദുല്‍ അസീസ് എന്നയാളാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. 24 വയസായ ഇയാളെക്കുറിച്ച്ക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

കുവൈറ്റില്‍ ജനിച്ച ഇയാള്‍ കാലങ്ങളായി അമേരിക്കയിലാണ് താമസമെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. പൊലീസ് ഓഫീസര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 11 ഓടെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പ് നടത്തിയയാളെ സുരക്ഷാ സൈന്യം അപ്പോള്‍ത്തന്നെ വധിച്ചു. സംഭവസ്ഥലത്തേക്ക് ഒറ്റയ്ക്ക് ഇയാള്‍ കാറോടിച്ചുവരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top