വന്‍കിട കമ്പനികള്‍ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കി: ആശുപത്രി ജീവനക്കാര്‍ കമ്പനികളില്‍ നിന്നു സമ്മാനങ്ങള്‍ സ്വീകരിച്ചു –

hosp4ഡബ്ലിന്‍: ആശുപത്രികളില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന വന്‍കിട കമ്പനികള്‍ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ആശുപത്രി ജീവനക്കാര്‍ കമ്പനികളില്‍ നിന്നു വന്‍ സമ്മാനങ്ങള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്‌. വന്‍തുകയ്ക്കുള്ള വിനോദ സഞ്ചാരങ്ങളും, ലക്ഷങ്ങള്‍ വിലവരുന്ന സമ്മാനങ്ങളുമാണ്‌ ഇവര്‍ക്കു വന്‍കിട മരുന്നു കമ്പനികളും കോര്‍പ്പറേറ്റുകളും ചേര്‍ന്നു നല്‍കിയിരിക്കുന്നതെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

ആശുപത്രികളിലെ പര്‍ച്ചേസ്‌ ഓഫിസര്‍മാരില്‍ ചിലര്‍ വന്‍കിട കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്കു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാണ്‌ നേട്ടമുണ്ടാക്കിയത്‌. ഇവരുടെ എതിരാളികളായ കമ്പനികളുടെ വിലനിലവാര പട്ടിക അടക്കമുള്ള വിവരങ്ങളാണ്‌ കോര്‍പ്പറേറ്റ്‌ കമ്പനികള്‍ക്കു ചോര്‍ത്തി നല്‍കാന്‍ വഴി ഒരുക്കിയിരിക്കുന്നത്‌. സെന്റ്‌ വിന്‍സെന്റ്‌ യൂണിവേഴ്സിറ്റി ആശുപത്രിയിലെയും, ബീകോണ്‍ ആശുപത്രിയിലെയും മൂന്നു ജീവനക്കാരാണ്‌ ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്‌. ഡബ്ലിന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യൂറോ സര്‍ജിക്കല്‍സ്‌ ലിമിറ്റഡിനു വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഇവരാണ്‌ രാജ്യത്ത്‌ സര്‍ജിക്കല്‍ ഉപകരങ്ങള്‍ വിതരണം ചെയ്യുന്ന ഏറ്റവും വലിയ ഹോള്‍സെയില്‍ വിതരണ ശൃംഖല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, കഴിഞ്ഞ വര്‍ഷം തന്നെ യൂറോ സര്‍ജിക്കല്‍ ലിമിറ്റഡിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗാര്‍ഡായ്ക്കു പരിശോധനയ്ക്കായി വിട്ടു നല്‍കിയതാണെന്നു ആശുപത്രി മാനേജ്‌മെന്റ്‌ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇപ്പോള്‍ തുടര്‍ നടപടികള്‍ക്കു സര്‍ക്കാര്‍ ഒരുങ്ങുന്നത്‌. മാധ്യമങ്ങളിലുടെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായും വ്യക്തമായും വന്നത്‌ സര്‍ക്കാരിനെയും ആശുപത്രി മാനേജ്‌മെന്റിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്‌.

Top