ഹൌസ്‌ ഹോള്‍ഡുകളില്‍ പകുതിയും ഡ്യൂ ഡേറ്റിനു മുന്‍പ്‌ വാട്ടര്‍ ചാര്‍ജ്‌ അടയ്ക്കുന്നില്ലെന്നു റിപ്പോര്‍ട്ട്‌

bill1ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജ്‌ ഇനത്തില്‍ രാജ്യത്തെ ഹൌസ്‌ ഹോള്‍ഡുകളില്‍ ഏറെയും ബില്‍തുകയുടെ പകുതി മാത്രമാണ്‌ അടയ്ക്കുന്നതെന്നു റിപ്പോര്‍ട്ട്‌. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ ഐറിഷ്‌ വാട്ടര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണ്‌ ഇതു സംബന്ധിച്ചുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്‌. ആദ്യ ബില്ലിങ്‌ സൈക്കിള്‍ പരിശോധിച്ചപ്പോള്‍ വാട്ടര്‍ കണക്ഷനുള്ള ഹൌസ്‌ ഹോള്‍ഡുകളില്‍ പകുതി മാത്രമാണ്‌ ഇപ്പോഴും ബില്ലടയ്ക്കാന്‍ തയ്യാറായി രംഗത്ത്‌ എത്തിയിരിക്കുന്നതെന്നാണ്‌ സൂചനകള്‍ ലഭിക്കുന്നത്‌.

ഐറിഷ്‌ വാട്ടര്‍ ബില്‍ ഇനത്തില്‍ ശേഖരിച്ച തുക എത്രയാണെന്നും, ഇതില്‍ എത്ര തുക കുടിശിക ഉണ്ടെന്നതും സംബന്ധിച്ചുള്ള കണക്കുകള്‍ അടുത്ത ദിവസം തന്നെ കമ്പനി അധികൃതര്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം പ്രധാനമന്ത്രി എന്‍ഡാകെനി ഐറിഷ്‌ വാട്ടര്‍ അധികൃതര്‍ക്കു നല്‍കിയിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാവും കൂടുതല്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഒ രുങ്ങുന്നത്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയര്‍ലന്‍ഡിലെ പ്രധാന റീജിയണില്‍ മാത്രം 67 മില്ല്യണാണ്‌ ബില്‍ തുകയായി ഉണ്ടായിരുന്നത്‌. എന്നാല്‍, ഇതില്‍ 30 മില്ല്യണ്‍ മാത്രമാണ്‌ ഇപ്പോഴും ബില്‍തുകയായി സെറ്റില്‍ ചെയ്‌തിരിക്കുന്നത്‌. ഇതിനിടെ ഓപ്പസിഷന്‍ ടിഡികള്‍ ബില്‍ തുക സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ ഏപ്രില്‍ മുതലാണ്‌ ഇതു സംബന്ധിച്ചുള്ള ബില്ലുകള്‍ ഐറിഷ്‌ വാട്ടര്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്‌. ഇതേ തുക തന്നെ തിരികെ പിടിക്കാന്‍ സാധിക്കാതിരിക്കുന്നത്‌ തങ്ങളുടെ സാങ്കേതിമായ പ്രശ്‌നങ്ങള്‍ മൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്‌. രാജ്യത്തെ 670,500 ഹൌസ്‌ ഹോള്‍ഡുകളെ സംബന്ധിച്ചുള്ള വിവരമാണ്‌ ഇനി ഇവര്‍ പുറത്തു വിടാന്‍ ഒരുങ്ങുന്നത്‌. ഇതില്‍ ഏതാണ്ട്‌ പകുതിയോളം ഹൌസ്‌ ഹോള്‍ഡുകളും ഇപ്പോഴും ബില്‍തുക അടയ്ക്കാനുണ്ടെന്ന റിപ്പോര്‍ട്ടുകളാണ്‌ 

Top