104-ാ വയസിൽ അമേരിക്കൻ പൗരത്വം

പി.പി ചെറിയാൻ

ഫ്‌ളോറിഡാ: ജെയ്മക്കയിലെ കിങ്‌സ്റ്റണിൽ നിന്നും രണ്ടും ദശാബ്ദൾക്കു മുൻപ് അമേരിക്കയിലേയ്ക്കു കുടിയേറിയ 104 വയസുള്ള അമ്മൂമ്മയ്ക്കു അമേരിക്കൻ പൗരത്വം.
സൗത്ത് ഫ്‌ളോറിഡയിൽ ആഗസ്റ്റ് 26 വെള്ളിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മക്കളുടെയും കൊച്ചു മക്കളുടെയും സാന്നിധ്യത്തിലാണ് നാച്വറലൈസേഷൻ സർട്ടിഫിക്കറ്റും അമ്മൂമയും ഏറ്റുവാങ്ങിയത്.
ഇത്രയും വർഷം അമേരിക്കയിൽ താമസിച്ചിട്ടും ഇതുവരെ സിറ്റിസൺഷിപ്പ് പരീക്ഷണങ്ങൾക്കു അമ്മൂമ്മ തയ്യാറായിരുന്നില്ല. എന്നാൽ, ഈ വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യണമെന്ന ആഗ്രഹമാണ് അമ്മൂമ്മയെ സിറ്റിസൺഷിപ്പിനു അപേക്ഷ നൽകുന്നതിനു പ്രേരിപ്പിച്ചത്.
ഇത്തവണ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ടു ചെയ്യുമെന്ന ചോദ്യത്തിനു ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു മറുപടി. അമ്മൂമ്മയ്ക്കു സിറ്റിസൺ ഷിപ്പ് ലഭിച്ചതിൽ കുടുംബാംഗങ്ങൾ ആഹ്ലാദഭരിതരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top