അധികാരത്തില്‍ തിരികെയെത്തിയാല്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും മന്ത്രിസഭയില്‍ തുല്യത: എന്‍ഡാ കെനി

ഡബ്ലിന്‍: അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍ തിരികെ എത്തിയാല്‍ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യത ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി എന്‍ഡാ കെനി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ മന്ത്രിസഭയുടെ പകുതി സ്ത്രീകള്‍ക്കു മാറ്റി വയക്കുമെന്നു പ്രഖ്യാപിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ ലിഗ സമത്വം സമ്പൂര്‍ണമായും പാലിക്കുമെന്നും പ്രഖ്യാപിക്കുന്നു.
രാജ്യത്ത് ജനസംഖ്യാനുപാതികമായി സ്ത്രീകളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു രക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ കൂടുതല്‍ വിപുലപ്പെടുത്തേണ്ട ആവശ്യമുണ്ടെന്നാണ് അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്. മന്ത്രി സഭയില്‍ 50- 50 ശതമാനമായി സ്ത്രീ പുരുഷ അനുപാതം നിജപ്പെടുത്തേണ്ടതുണ്ടെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നതെന്നു എന്‍ഡാ കെനി അറിയിച്ചു.
രാജ്യത്തെ വിവിധ മേഖലകളില്‍ ഇപ്പോള്‍ തന്നെ 40 ശതമാനത്തിലധികം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇത് തന്റെ സ്വന്തം വ്യക്തിപരമായ താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ കൂടുതല്‍ മേഖലകളില്‍ രാജ്യത്ത് വനിതാ സംവരണം നടപ്പാക്കാന്‍ ഉദ്ദേശിക്കുകയാണെന്നു പ്രധാനമന്ത്രി എന്‍ഡാകെനി അറിയിച്ചു. മാധ്യമങ്ങളിലെ രാഷ്ട്രീയ കറസ്‌പോണ്ടന്റുമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം എന്‍ഡാകെനി നടത്തിയത്.
നിലവിലുള്ള കാബിനറ്റിലെ 15 മന്ത്രിമാരില്‍ അഞ്ചു പേര്‍ വനിതകളാണ്. ജോആന്‍ ബര്‍ട്ടന്‍, ഫ്രാന്‍സെ ഫിറ്റ്‌സ്‌ജെറാള്‍ഡ്, ജാന്‍ ഓ സുള്ളിവാന്‍, ഹെതര്‍ ഹംഫ്രയര്‍ എന്നിവരാണ് രാജ്യത്തെ മന്ത്രിസഭയിലെ അഞ്ചു വനിതാ മന്ത്രിമാര്‍.

Top