ബ്രോങ്കസ് പൊട്ടിത്തെറി: ബറ്റാലിയൻ ചീഫ് കൊല്ലപ്പെട്ടു

പി.പി ചെറിയാൻ

ന്യൂയോർക്ക്: ഇന്ന് രാവിലെ ന്യൂയോർക്ക് ബ്രോങ്കസിലുള്ള വീട്ടിൽ തീ പിടിച്ചതിനെ തുടർന്നുണ്ടായ പൊട്ടിത്തെറിയിൽ ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്‌മെന്റ് പത്തൊൻപതാം ഡിവിഷൻ ബറ്റാലിയൻ ചീഫ് മൈക്കിൾ ഫെ(44) കൊല്ലപ്പെട്ടു. ഇരുപതോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

chief2
ഇർവിൻ അവന്യു 234 ബ്രീറ്റിലെ വീടിനാണ് ഇന്നലെ രാവിലെ തീ പിടിച്ചത്. പാഞ്ഞെത്തിയ അഗ്നിശമന സേനാ വിഭാഗം തീ അണക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്. വീടിന്റെ മേൽക്കൂര അടക്കം എല്ലാം തകർന്ന് താഴെ പതിക്കുകയും കെട്ടിടാവശിഷ്ടങ്ങൾ റോഡിലേയ്ക്കു തെറിച്ചു വീഴുകയും ചെയ്തു.
പതിനേഴ് വർഷമായി സേവനം അനുഷ്ടിക്കുന്ന മൈക്കിൽ 2001 ലാണ് ബറ്റാലിയൻ ചീഫായി ചുമതലയേറ്റത്. ഭാര്യയും പതിനൊന്നും, ആറും വയസുള്ള മക്കളും അടങ്ങുന്നതാണ് മൈക്കിളിന്റെ കുടുംബം.
ഇതേ ഡിപ്പാർട്ട്‌മെന്റിൽ മൈക്കിളിന്റെ പിതാവും ബറ്റാലിയൻ ചീഫായി പ്രവർത്തിച്ചതിനു ശേഷം 2001 ൽ റിട്ടയർ ചെയ്തു. ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്‌മെന്റിൽ മൈക്കിളിന്റെ മരണം തീരുനഷ്ടമാണെന്നു ഫയർ കമ്മിഷണർ ഡാനിയേൽ നിഗ്രോ മേയർ ഡി.ബ്ലാസിയ എന്നിവർ പറഞ്ഞു.
ഈ സംഭവത്തോടനുബന്ധിച്ചു ഇന്നലെ വൈകിട്ട് ന്യൂ ജേഴ്‌സിയിൽ നിന്നും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം ഊർജിതപ്പടുത്തിയിട്ടുണ്ട്. പൊട്ടിത്തെറിയിൽ ആറു പൊലീസ് ഓഫിസർമാർക്കും, രണ്ടു സിവിലിയൻമാർക്കും, ഒൻപതു അഗ്നിശമന സേനാ അംഗങ്ങൾക്കും മറ്റു മൂന്നു ജീവനക്കാർ എന്നിവർക്കും പരുക്കേറ്റതായി പൊലീസ് അറിയിച്ചു.

Top