ഡാള്ളസ് മാർത്തോമാ ഫെസ്റ്റ് ഒക്ടോബർ ഒന്ന് ശനിയാഴ്ച

പി.പി ചെറിയാൻ

ഫാർമേഴ്‌സ് ബ്രാഞ്ച്: ഡാള്ളസ് മാർത്തോമാ ചർച്ച് ഓഫ് ഡാള്ളസിന്റെ അഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള മാർത്തോമാ ഫെസ്റ്റ് ഈ വർഷം ഒക്ടോബർ ഒന്നിനു വൈകിട്ട് അഞ്ചു മുതൽ മാർത്തോമാ ഇവന്റ് സെന്ററിൽ വച്ചു നടത്തപ്പെടും.
ഫാർമേഴ്‌സ് ബ്രാഞ്ച് പൊലീസ് ചീഫ് ഡേവിഡ് ഫെയ്ൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഫെസ്റ്റിനോടനുബന്ധിച്ചു ക്വയറിന്റെ ഗാനശുശ്രൂഷയും ഡാള്ളസ് ഫോർട്ട് വർത്തിലെ വിവിധ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും ഉണ്ടായിരിക്കും. ഇന്ത്യയിലും വിദേശങ്ങളിലും അതിമനോഹര ക്രിസ്തീയ സംഗത പരിപാടികൾ അവതരിപ്പിക്കുന്ന ഹാർട്ട് ബീറ്റ്‌സ് ടീം പങ്കെടുക്കുക്കുന്നു എന്നുള്ളതാണ് ഫെസ്റ്റിനെ കൂടുതൽ ആകർഷകമാക്കുന്നത്.
രുചികരമായ കേരള ഭക്ഷ്യ വിഭവങ്ങൾ ഫെസ്റ്റിൽ ക്രമീകരിച്ചിട്ടുണ്ട്. ആകർഷകമായ വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. ഉച്ചയ്ക്കു രണ്ടു മുതൽ വിവിധ റൈഡുകളും ഇവിടെ ഉണ്ടായിരിക്കും.
കേരളത്തിലുള്ള സ്‌നേഹതീരം എംസിആർഒ ലോക്കൽ മിഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്കു മാർത്തോമാ ഫെസ്റ്റിൽ നിന്നും ലഭിക്കുന്ന വരുമാനം അയച്ചു നൽകുമെന്നു സംഘാടകർ അറിയിച്ചു. വികാരി റവ.പി.സി സജി, അസി.വികാരി റവ.മാത്യു സാമുവേൽ, കൺവീനര് റോമ്പിയ ജെയിംസ് എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് ഫെസ്റ്റിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. കൂടുതൽ വിരങ്ങൾക്കു 817 696 7450.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top