ഡബ്ളിൻ സീറോ മലബാർ ചർച്ച് ബൈബിൾ കലോത്സവം 2015

ഡബ്ലിന്‍:ഡബ്ലിൻ സീറോ മലബാര്‍ സഭയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 27 ഞായറാഴ്ച്ച ബൂമോണ്ട് ആർട്ടൈൻ ഹാളിൽ വെച്ചു നടത്തപ്പെടും. ഉച്ചക്ക് 2.45 മുതൽ വൈകിട്ട് 8 മണി വരെ നീണ്ടു നിൽക്കുന്ന കലോത്സവത്തിൽ ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളിൽ നിന്നുള്ള പ്രതിഭകൾ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്.

ഓരോ സെന്ററിനും 20 മിനുട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ നല്കിയിരിക്കുന്നത്.100 കുടുംബങ്ങളില്‍ കൂടുതലുള്ള മാസ്സ് സെന്ററുകള്‍ക്ക് ആവശ്യമെങ്കില്‍ 25 മിനുറ്റ് വരെ ഉപയോഗിക്കാവുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിൻ സീറോ മലബാർ സഭയിൽ ഉൾപ്പെടുന്നവരിൽ 2015 ൽ 25 മത് വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുന്ന ചടങ്ങും ഇതേ വേദിയിൽ തന്നെ ഒരുക്കുന്നുണ്ട്‌.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.ജൂനിയര്‍ സെർട്ട് , ലീവിംഗ് സെർട്ട് എന്നി പരീക്ഷകളിൽ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തില്‍ അവാർഡ് നൽകി ആദരിക്കുന്നതാണ്.ലിവിങ്ങ് സെര്‍ട്ടില്‍ അഞ്ഞൂറോ അതിൽ കൂടുതലോ പോയിന്റ്‌സോ,ജൂനിയര്‍ സെര്‍ട്ട് ഹയര്‍ ഗ്രേഡില്‍ ഏററവും കൂടുതൽ
എ ഗ്രേഡ് നേടിയ കുട്ടികളുടെ മാതാപിതാക്കള്‍ മക്കളുടെ സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം പോസ്റ്റിലോ,കൈവശമായോ സിറോ മലബാര്‍ ചാപ്ലൈൻമാരെ ആരെയെങ്കിലും ഏല്പിക്കേണ്ടതാണ്.

ബൈബിള്‍ ക്വിസ് 2015 ൽ സമ്മാനാര്‍ഹരായവർക്കുള്ള അവാർഡ് വിതരണവും അന്നേ ദിവസം നടത്തപ്പെടും.
അന്നേ ദിവസം ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ യൂത്ത്‌ വിങ്ങിനു വേണ്ടി രൂപം കൊടുത്ത യൂത്ത്‌ മിനിസ്ട്രിയുടെ LOGO,NAME,MISSION STATEMENT എന്നിവ മത്സരാർത്തികളിൽ നിന്നും ഉചിതമയതു തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകുന്നതായിരിക്കും .

അക്കാദമിക് ലെവലിൽ ഡോക്ടറേറ്റ് പോലെ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും അന്നേ ദിവസം ഉണ്ടായിരിക്കും. ഉന്നത വിജയം നേടിയവർ ബഹു:വൈദികരെ വിവരം അറിയിക്കേണ്ടതാണ് .
കലോത്സവത്തിനെത്തുന്നവർക്കു വേണ്ടി സൗജന്യമായി ചായയും സ്നാക്സും ,കൂടാതെ മിതമായ നിരക്കിൽ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു.

ബൈബിള്‍ കലോല്‍സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായിമയില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും സെപ്റ്റംബര്‍ 27 ന് ബൂമോണ്ട് ആർട്ടൈൻ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ. ആന്റണി ചീരംവേലിൽ എന്നിവര്‍ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് : ഫാ .ജോസ് ഭരണിക്കുളങ്ങര . 089 9741568
ഫാ. ആന്റണി ചീരംവേലിൽ . 089 4538926
മാർട്ടിൻ സ്കറിയ . 086 3151380
ജോമോൻ ജേക്കബ് . 086 8362369
ജോബി ജോണ്‍ . 086 3725536
വാർത്ത:കിസാൻ തോമസ്‌(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)

Top