യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടന്റെ പിൻമാറ്റം: പ്രതീക്ഷയോടെ അയർലൻഡ്

സ്വന്തം ലേഖകൻ

ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൻ പിൻമാറുന്ന സാഹചര്യം രൂപപ്പെട്ടാൻ ഇത് തങ്ങൾക്കു ഗുണകരമാകുമെന്ന പ്രതീക്ഷയിൽ അയർലൻഡ്. വിദേശ നിക്ഷേപങ്ങളിൽ അടക്കം അയർലൻഡിലെ സമസ്ത മേഖലകൾക്കും പ്രതീക്ഷ നൽകുന്നതാവും ബ്രിട്ടന്റെ പിൻമാറ്റമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കു കൂട്ടുന്നത്. ബ്രിട്ടൻപിന്മാറുന്നതോടെ വിദേശ നിക്ഷേപത്തിലും മറ്റു മേഖലകളിലും അയർലൻഡാവും ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രമായി മാറുക. ഇത് സാമ്പത്തികമായി രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ, ബ്രിട്ടനുമായി ഏറ്റവും കൂടുതൽ വ്യാപാര ബന്ധങ്ങളുള്ള അയർലണ്ടിന് കനത്ത സാമ്പത്തിക അസന്തുലിതാവസ്ഥ നേരിടേണ്ടി വരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ബ്രെക്‌സിറ്റ് സംഭവിച്ചാൽ വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ അയർലണ്ട് വലിയ നേട്ടമുണ്ടാക്കുമെന്നാണ് പുതിയ ഗവേഷണം പറയുന്നത്. ബ്രിട്ടൻ അംഗത്വം വേണ്ടെന്നു വയ്ക്കുന്നതോടെ വിദേശ കമ്പനികൾ നിക്ഷേപത്തിനായി സമീപിക്കുന്നത് അയർലണ്ടിനെയാകും. എക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ ഗവേഷണം നടത്തിയത്. അതേസമയം ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടൻ കോർപ്പറേഷൻ ടാക്‌സ് വെട്ടിക്കുറയ്ക്കുകയാണെങ്കിൽ നിക്ഷേപകർ അയർലണ്ട് തേടി വരാനുള്ള സാധ്യതയ്ക്ക് മങ്ങലേൽക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 2013 വരെയുള്ള 10 വർഷങ്ങളിൽ യൂറോപ്യൻ യൂണിയനിൽ നടന്ന വിദേശ നിക്ഷേപങ്ങളെക്കുറിച്ച് പഠിച്ചാണ് ഗവേഷകർ ഈ നിഗമനങ്ങളിലെത്തിയത്. ഗവേഷകരുടെ അഭിപ്രായത്തിൽ ബ്രിട്ടനും അയർലണ്ടും നിക്ഷേപകർക്ക് ഒരു പോലെയാണ്. എന്നാൽ ബ്രിട്ടൻ ഇ.യു വിട്ടാൽ നിക്ഷേപകർക്ക് പ്രിയം അയർലണ്ടിനോടാകും. ബ്രെക്‌സിറ്റിന്റെ പ്രധാനപ്പെട്ട അന്തരഫലം, അയർലണ്ടിൽ നിന്നും ബ്രിട്ടനിലേയ്ക്കുള്ള കയറ്റുമതിക്ക് വലിയ തോതിൽ കുറവുണ്ടാകും എന്നതാണ്. ഇത് അർലണ്ടിന്റെ സാമ്പത്തിക മേഖലയെ മോശമായി ബാധിക്കുകയും ചെയ്യും. അതേസമയം ബ്രിട്ടനു പുറമെ അയർലണ്ടും ഇ.യു വിടുകയാണ് എന്ന വാർത്ത പ്രധാനമന്ത്രി എൻഡ കെന്നി നിഷേധിച്ചു. യൂറോ, യൂറോസോൺ, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള അയർണ്ടിന്റെ ബന്ധം നാളെയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി<

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top