മിലന്റെ ഭാതികശരീരം ഇന്ന് പൊതു ദര്‍ശനത്തിന് വെയ്ക്കുന്നു:അവസാനയാത്ര സ്‌കൂള്‍ യൂണിഫോമില്‍ .സംസ്‌കാരം തിങ്കളാഴ്​ച്ച റാത്ത്‌ന്യൂ സെമിത്തേരിയില്‍

കഴിഞ്ഞദിവസം മസ്തിഷ്‌ക ഹാതത്താല്‍ മരിച്ച വിക്ലോയിലെ മിലന്‍ മാര്‍ട്ടിന്റെ(15) ഭാതിക ശരീരം ഇന്ന്
ഞായറാഴ്ച്ച വൈകിട്ട് 5 മുതല്‍ 7 മണി വരെ ബാച്ചിലേഴ്‌സ് വാക്കിലെ ഫ്‌ലാനറി ഫ്യൂണറല്‍ ഹോമില്‍ ഭാതികശരീരം പൊതു ദര്‍ശനത്തിന് വെയ്ക്കുന്നുണ്ട്. മിലനെ അവസാനമായി കാണാനാഗ്രഹിക്കുന്നവര്‍ ഫ്‌ലാനറി ഫ്യൂണറല്‍ ഹോമില്‍ എത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതിന് ശേഷം അടയ്ക്കുന്ന മൃതപേടകം പിന്നീട് തുറക്കില്ല.

തിങ്കളാഴ്ച രാവിലെ 10.30ന് മൃതപേടകം വിക്ലോ സെന്റ് പാട്രിക്‌സ് പള്ളിയിലേക്ക് കൊണ്ടുവരും. 11 മണിക്ക് ഫ്യൂണറല്‍ മാസ് ആരംഭിക്കും. ഫാ.ജേസ് ഭരണിക്കുളങ്ങര, ഫാ.ഡോണല്‍ റോച്ച്, ഫാ. ആന്റണി ചീരംവേലില്‍, ഫാ.ജോര്‍ജ് അഗസ്റ്റിയന്‍ ഒ എസ് ബി എന്നിവര്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം റാത്ത്‌ന്യൂ സെമിത്തേരിയില്‍ സംസ്‌കാരം നടത്തപ്പെടും. തിങ്കളാഴ്ച മിലന്‍ പഠിച്ചിരുന്ന കൊളാഷ്‌ക െ്രെകബ സ്‌കൂളിലെ സഹപാഠികള്‍ മിലന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. മിലന്റെ വിയോഗത്തില്‍ അനുശോചിച്ച് അന്നേ ദിവസം സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രയാകുന്ന മിലന്റെ അവസാനയാത്രയും സ്‌കൂള്‍ യൂണിഫോമില്‍ തന്നെയായിരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിലന്റെ ഭാതിക ശരീരത്തില്‍ പൂക്കള്‍ വയ്ക്കാനാഗ്രഹിക്കുന്നവര്‍ അതിനായി ചെലവഴിക്കുന്ന തുക മിലന്‍ വോളന്റിയറായി പ്രവര്‍ത്തിച്ചിരുന്ന വിക്ലോ കാന്‍സര്‍ സപ്പോര്‍ട്ടിന് നല്‍കണമെന്നും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് സംഭാവനയര്‍പ്പിക്കാനുള്ള ബോക്‌സ് ഫ്യൂണറല്‍ ഹോമില്‍ സജ്ജീകരിച്ചിട്ടുണ്ട്.

2 മണിമുതല്‍ നാലുമണിവരെ മണിവരെ ബാച്ചിലേഴ്‌സ് വാക്കിലെ ഫ്‌ലാനറി ഫ്യൂണറല്‍ ഹോമില്‍ പൊതു ദര്‍ശനത്തിന് വെച്ചപ്പോള്‍ പ്രിയകൂട്ടുകാരനെ അവസാനമായി ഒരു നോക്കുകാണാന്‍ മിലന്റെ സഹപാഠികള്‍ ഒഴുകിയെത്തുകയായിരുന്നു. നിറഞ്ഞ മിഴികളുമായാണ് സഹപാഠികള്‍ കൂട്ടുകാരനെ അവസാനമായി കാണാനെത്തിയത്. ഐറിഷ് മലയാളികളും വിങ്ങുന്ന മനസോടെ അകാലത്തില്‍ വിടവാങ്ങിയ ആ കുരുന്നിന് അന്ത്യാഞ്ജയര്‍പ്പിക്കാനെത്തി.

ചങ്ങനാശേരി സ്വദേശികളായ മാര്‍ട്ടിന്‍ വര്‍ഗീസിന്റെയും ആന്‍സി മാര്‍ട്ടിന്റെയും മകന്‍ മിലന്‍ മാര്‍ട്ടിന്‍(14 വയസ്) ഡബ്ലിന്‍ ബ്യൂമണ്ട് ഹോസ്പിറ്റലില്‍ നിര്യാതനായി. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കെ ബോധം കെട്ടുവീണ മിലനെ സ്‌കൂള്‍ അധികൃതര്‍ ക്രമില്‍ഹോസ്പിറ്റലിലും അവിടെ നിന്ന് ബ്യൂമോണ്ട് ഹോസ്പിറ്റലിലേക്കും മാറ്റുകയായിരുന്നു. അത്യാസന്ന നിലയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന മിലന്റെ നില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അനെുരിസം (ധമനിവീക്കം-ബ്രെയിനിലെ ഞെരമ്പുകള്‍ ദുര്‍ബലമായി പൊട്ടിപ്പോകുന്ന അവസ്ഥ) മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതീക്ഷ കൈവിടാതെ അപ്പോഴും കാത്തിരുന്നെങ്കിലും അത്ഭുതങ്ങളൊന്നും സംഭിവിക്കാതെ ഇന്ന് ഉച്ചയോടെ പൂര്‍ണമായും മരണം സ്ഥിരീകരിച്ചു.ഡബ്ലിന്‍ വിക്ലോയിലെ അഷ്‌ഫോര്‍ഡിലാണ് മിലനും കുടുംബവും താമസിക്കുന്നത്. പിതാവ് മാര്‍ട്ടിന് വിഷ്വല്‍ മീഡിയ ബിസിനസും അമ്മ ആനി ലേപേഴ്‌സ് ടൗണ്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാണ്. സഹോദരന്‍ പാട്രിക്.

സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായിരുന്ന മിലന്‍ പഠനത്തിലും മുന്‍പന്തിയിലായിരുന്നു. ഒപ്പം കളിച്ചുകൊണ്ടിരുന്ന കൂട്ടുകാരന്റെ മരണത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് മിലന്റെ സഹപാഠികള്‍. മിടുക്കനായ വിദ്യാര്‍ത്ഥിയുടെ വിയോഗത്തില്‍ അധ്യാപകരും കണ്ണീര്‍പൊഴിക്കുകയാണ്. ബ്രെ മലയാളി കമ്മ്യൂണിറ്റിയിലെ സജീവപ്രവര്‍ത്തകനായിരുന്ന ഈ മിടുക്കന്‍ നല്ലൊരു ഡാന്‍സറുമായിരുന്നു.

പാട്ടും ഡാന്‍സുമായി ഐറീഷ് മലയാളി കുട്ടികളില്‍ വ്യസ്ത്യസ്ഥനായ മിലന്റെ മരണം ഏവരേയും ദു:ഖത്തിലാ​ഴ്ത്തി. മിലന്‍ 2012 സ്റ്റേജില്‍ പെര്‍ഫോം ചെയ്ത ഡന്‍സുകാണുമ്പോള്‍ ഇപ്പോഴും ബ്രേയിലെ ഇന്ത്യന്‍ കമ്മ്യുണിറ്റി നെഞ്ചുപൊട്ടികരയുകയാണ്.മിലന്റെ ഡാന്‍സ് കാണാം

തിങ്കളാഴ്ച്ച നടക്കുന്ന സംസ്‌കാര പരിപാടികള്‍ www.wicklowparish.ie എന്ന വിലാസത്തില്‍ ചര്‍ച്ചിന്റെ വെബ്കാമിലൂടെ കാണാം.

Top