ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച

മൊയ്തീന്‍ പുത്തന്‍‌ചിറ
ആല്‍ബനി (ന്യൂയോര്‍ക്ക്): ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനി (ഐ.എ.എന്‍.എ.എ) യുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച ക്രൈസ്റ്റ് ഔര്‍ ലൈറ്റ് ചര്‍ച്ച് (Christ Our Light Church, 1 Maria Drive, Albany, NY) ഹാളില്‍ വെച്ച് നടക്കും. ഡോ. ആനി പോള്‍ (റോക്ക്‌ലന്റ് കൗണ്ടി ലെജിസ്ലേറ്റര്‍), സാറാ ഗബ്രിയേല്‍ (പ്രസിഡന്റ്, നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക) എന്നിവര്‍ സം‌യുക്തമായി ഉദ്ഘാടന കര്‍മ്മം നിര്‍‌വ്വഹിക്കും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയാണ് ഉദ്ഘാടന സമ്മേളനം.
iana-inauguration-flyer_1
ആല്‍ബനിയിലും പരിസരപ്രദേശങ്ങളിലും ആതുരശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ ഒരു കൂട്ടായ്മ എന്നതിലുപരി അവര്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും, സേവനരംഗത്ത് തങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുവാനും ഇങ്ങനെയൊരു സംഘടനയുടെ പ്രാതിനിധ്യം അനിവാര്യമാണെന്ന് ഐ.എ.എന്‍.എ.എ പ്രസിഡന്റ് സുജ തോമസ് വ്യക്തമാക്കി.
സെപ്തംബര്‍ 10-ാം തിയ്യതി സെല്‍ക്കിര്‍ക്കില്‍ വെച്ച് നടത്തിയ പിക്ക്‌നിക്കില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു. റോക്ക്‌ലന്റ്, പോര്‍ട്ട്ചെസ്റ്റര്‍, ന്യൂജെഴ്‌സി എന്നിവിടങ്ങളില്‍ നിന്നുമുള്ളവരും ഈ പിക്‌നിക്കില്‍ പങ്കെടുത്തു. പിക്ക്നിക്കിനു ശേഷം നടന്ന യോഗത്തിലാണ് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങിനെക്കുറിച്ച് തീരുമാനമുണ്ടായതെന്ന് സുജ തോമസ് പറഞ്ഞു.
ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും, പ്രചോദനമേകാനും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം, എല്ലാവരും ചടങ്ങില്‍ പങ്കെടുത്ത് ഈ ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കണമെന്നും സുജ തോമസ് അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുജ തോമസ് 518 542 0276, സപ്‌ന മത്തായി 518 428 5061.
Top