യൂറോപ്പിൽ അയർലൻഡ്; ലോകത്തിൽ ഇന്ത്യ: നിക്ഷേപസൗഹൃദമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു രാജ്യങ്ങൾ ഇവ

സ്വന്തം ലേഖകൻ

ഡബ്ലിൻ: യൂറോപ്പിൽ ഏറ്റവും നിക്ഷേപസൗഹൃദ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടരിക്കുന്നത് അയർലൻഡ് എന്ന് റിപ്പോർട്ടുകൾ. ലോകത്തെ നിക്ഷേപ സൗഹൃദ രാ്ജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഇന്ത്യക്കാർക്ക് ഈ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കില്ല. യൂ എസ് ന്യൂസ് ആൻഡ് വേൾഡ് മാഗസിൻ നടത്തിയ പഠനത്തിലാണ് രണ്ടു രാജ്യങ്ങളെ നിക്ഷേപ സൗഹൃദമായി കണ്ടെത്തിയത്.
അയർലണ്ടിലെ നിക്ഷേപങ്ങൾ വൻ ലാഭ സാധ്യതക്കും സ്ഥിരതയോടെയുള്ള നിലനിൽപ്പിനും കാരണമാകുമെന്ന് മാഗസിൻ നിരീക്ഷിച്ചു.ടാക്‌സ് ഇളവും,സ്വതന്ത്രമായ പ്രവർത്തനവും ഉറപ്പുവരുത്തുന്ന സർക്കാർ നയങ്ങളും അയർലണ്ടിനെ നിക്ഷേപ സൗഹൃദരാജ്യമാക്കുന്നു. ആഗോളതലത്തിൽ ഇന്ത്യയാണ് നിക്ഷേപ സൗഹൃദ രാജ്യം.നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കേന്ദ്രസർക്കാർ വിവിധ വിട്ടുവീഴ്ചകൾ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യ ചൈനയേയും അമേരിക്കയേയും ഒക്കെ പിന്തള്ളി ആഗോളതലത്തിൽ ഒന്നാമതെത്തിയത്. ഇന്ത്യയെ നിക്ഷേപ സൗഹൃദമായി തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ ഇന്ത്യക്കാർക്ക് ഏറെ അഭിമാനിക്കാൻ വകയുള്ളതല്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വ്യവസായ സ്ഥാപനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്ത് കുറഞ്ഞ തുകയ്ക്ക് ഈ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ കഴിയും. വിദേശ നിക്ഷേപത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ ഇതിന് ഇപ്പോൾ ഏറെ തടസ്സങ്ങളില്ല. കൂടാതെ രൂപ തീരെ ദുർബലമായ അവസ്ഥയിലാണ്. അതുകൊണ്ട് കുറഞ്ഞ ഡോളർ ഇറക്കിയാലും ഇന്ത്യയിൽ കാര്യങ്ങൾ ഭംഗിയായി നടക്കും. വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഉത്പാദനം വർധിപ്പിച്ച് വിദേശ സ്ഥാപനങ്ങൾക്ക് ഏറെ നേട്ടമുണ്ടാക്കാമെന്നും റിപ്പോർട്ടിലുണ്ട്.
ഇപ്പോൾ ഇന്ത്യയിൽ നിക്ഷേപിച്ചാൽ പണം കൊയ്യാം എന്ന് വ്യഖ്യാത കൺസൾട്ടൻസി സ്ഥാപനമായ ഏണസ്റ്റ് ആൻഡ് യങ്ങിന്റെ ഈവർഷത്തെ റിപ്പോർട്ടിലും പറയുന്നുണ്ട്.
ലോകത്ത് ഇത്രയും നിക്ഷേപ സാധ്യതയുള്ള മറ്റൊരു രാജ്യവുമില്ലെന്നും റിപ്പോർട്ടിലുണ്ട്.ലോകത്തിലെ നിക്ഷേപ സൗഹൃദരാജ്യങ്ങൾ എന്ന നിലയിൽ അഞ്ചാം സ്ഥാനത്ത് അയർലണ്ടും ഉണ്ട്.സിംഗപ്പൂർ,വിയറ്റ്‌നാം,ഇന്ത്യാനേഷ്യ എന്നിവയാണ് ആഗോള തലത്തിൽ തൊട്ടടുത്തുള്ള നിക്ഷേപ സൗഹൃദരാജ്യങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top