മുസ്ളിം മതം തകര്‍ച്ചയിലേക്കെന്ന് നിരീക്ഷണം ….മുസ്ലീം മതം ഉപേഷിച്ച് ക്രിസ്തുമതത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

വാഷിംഗ്ടണ്‍:മുസ്ളിം മതം തകര്‍ച്ചയിലേക്കെന്ന് നിരീക്ഷണം ശക്തമാകുന്നു. മുസ്ലീം മതത്തില്‍ നിന്നും ക്രൈസ്തവ മതത്തിലേക്കു ചേരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതാണ് ഈ നിരീക്ഷണത്തിനും വിലയിരുത്തലിനും കാരണം . യുഎസിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മുസ്ലീം മതം ഉപേക്ഷിച്ച് ക്രൈസ്തവരായി മാറിയിരിക്കുന്നത്. കത്തോലിക്ക സഭയിലേക്കും മറ്റു സഭകളിലേക്കും ഒരേ പോലെ ക്രിസ്തു വിശ്വാസികളാകുന്നവരുടെ ഒഴുക്കു തുടരുകയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. അടുത്തിടെ മിസ് യുഎസ്എ ആയിരുന്ന റിമ ഫാകിഹ് മുസ്ലീം മതം ഉപേക്ഷിച്ചു കത്തോലിക്ക സഭയില്‍ ചേര്‍ന്നിരുന്നു. musleem womenമുസ്ലീം മതത്തില്‍ ജനിക്കുകയും വിശ്വാസ ആചാരങ്ങള്‍ പിന്തുടരുകയും പിന്നീട് ക്രൈസ്തവ മതത്തിലേക്കു മാറ്റപ്പെടുകയും ചെയ്യുന്നവരെ മുസ്ലീം ബാക്ഗ്രൗണ്ട് ബിലിവേഴ്‌സ് എന്നാണു പറയാറുള്ളത്. എംബിബി എന്ന ചുരുക്കപേരാണു പല പഠനങ്ങളിലും ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തി രക്ഷയുടെ പാതയിലേക്ക് എത്തുന്നവരെ വിശേഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത്.

പതിനാറു മില്യണ്‍ മുസ്ലീം മതവിശ്വാസികള്‍ ക്രൈസ്തവ മതത്തിലേക്കു 2010 വരെയുള്ള പഠനങ്ങള്‍ പ്രകാരം ചേര്‍ന്നിട്ടുണ്ട്. യുഎസില്‍ ഇത്തരത്തില്‍ രക്ഷിക്കപ്പെട്ടവരുടെ എണ്ണം അഞ്ചു ലക്ഷത്തിനടുത്താണ്. ലോകമെമ്പാടുമുള്ള പതിനെട്ടു ലക്ഷം അറബികള്‍ മുസ്ലീം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവരായി. ഷിയ വിശ്വാസികളായ പതിമൂന്നു ലക്ഷം ഇറാനികളെ കൂടാതെയുള്ള കണക്കാണിതെന്നും ഓര്‍ക്കണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണു മുസ്ലീം മതത്തെ ഉപേക്ഷിച്ച് ക്രൈസ്തവരാകുവാന്‍ കൂടുതല്‍ പേരും തീരുമാനിച്ചത്.jesus_heals_boy

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമായും അഞ്ചു കാരണങ്ങള്‍ മൂലമാണ് മുസ്ലീം മതവിശ്വാസികള്‍ ക്രിസ്തുവിന്റെ വഴിയാണു ശരിയായതെന്നും യഥാര്‍ത്ഥ രക്ഷ ക്രിസ്തുവിലാണെന്നും തിരിച്ചറിയുന്നത്. ഒന്നാമതായി ക്രൈസ്തവരുടെ ജീവിത മേഖലകളും സഹവാസികളോടുള്ള അവരുടെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റങ്ങളുമാണു ക്രൈസ്തവ മതത്തിലേക്കു തിരിയുവാന്‍ മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്നത്. ക്രിസ്തു മൂലം പിതാവായ ദൈവത്തോടു പ്രാര്‍ത്ഥനകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന മറുപടികളും രോഗസൗഖ്യങ്ങളുമാണു രണ്ടാമത്തെ കാരണം. യേശുവിനെ ഒരു പ്രവാചകനായിട്ടാണു ഖുറാന്‍ അവതരിപ്പിക്കുന്നത്. മരിച്ചവരെ ഉയര്‍പ്പിക്കുവാനും അന്ധര്‍ക്കു കാഴ്ച്ചയും ബധിരര്‍ക്കു കേള്‍വിയും നല്‍കുന്ന യേശുവിനെ കുറിച്ച് ഖുറാന്‍ വ്യക്തമായി പരാമര്‍ശിക്കുന്നു.

ഐഎസ് പോലെയുള്ള തീവ്രവാദികള്‍ മൂലം തങ്ങള്‍ക്കുള്ള മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ മുസ്ലീം വിശ്വാസികളെ വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്നു. സ്‌നേഹമില്ലാത്ത, മനുഷ്യത്വമില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മനംമടുത്ത മുസ്ലീങ്ങള്‍ സ്‌നേഹമാകുന്ന യേശുവിനെ കാണുന്നു. അവനിലേക്ക് എത്തുന്നു. സ്‌നേഹിക്കാത്തവന്‍ സ്‌നേഹമായ ദൈവത്തെ കാണുകയില്ലെന്ന ക്രിസ്തു വാക്യം അവര്‍ ഓര്‍ക്കുന്നു.Muslim convert to christian ബൈബിളിലെ വിശ്വാസ സത്യങ്ങളാണു മുസ്ലീങ്ങളെ ക്രിസ്തുവിന്റെ പിന്‍ഗാമികളാക്കുന്ന നാലാമത്തെ കാരണം. പഴയനിയമം ഖുറാന്‍ തന്നെ മുസ്ലീങ്ങളെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ പഠിപ്പിക്കലുകളുടെ ഒന്നും പൂര്‍ത്തീകരണം ഖുറാനില്‍ ഇല്ല. സങ്കീര്‍ത്തനങ്ങളും സുവിശേഷവും ഖുറാനിലും പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ വചനത്തിന്റെ പൂര്‍ണ്ണതയും രക്ഷയുടെ ശരിയായ വെളിച്ചവും ബൈബിളില്‍ നിന്നും മുസ്ലീം മതവിശ്വാസികള്‍ക്കു ലഭിക്കുന്നു.

ഖുറാനില്‍ ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നതു ചില നിബന്ധനകള്‍ക്കു വിധേയമായിട്ടാണെന്നു പറയുന്നുണ്ട്. എന്നാല്‍ ഹീനമായ പാപ പ്രവര്‍ത്തികള്‍ ചെയ്തുപോയവരെ പോലും ആഴമായി സ്‌നേഹിക്കുന്ന പിതാവായ ദൈവത്തേയും പാപികളെ സ്വന്തം ജീവന്‍ നല്‍കി വീണ്ടെടുത്ത രക്ഷകനായ യേശുവിനേയും അനുദിനം പാപത്തില്‍ വീഴാതെ ശക്തീകരിച്ചു വഴിനടത്തുന്ന പരിശുദ്ധാത്മാവിനേയും ബൈബിളില്‍ നിന്നും മുസ്ലീം മതവിശ്വാസികള്‍ കണ്ടെത്തുന്നു. മനുഷ്യന്‍ പാപത്തില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് ദൈവം അതിയായി ആഗ്രഹിക്കുന്നു; എങ്കിലും പാപത്തിന്റെ കണക്കുകള്‍ നോക്കിയല്ല ദൈവം മനുഷ്യനെ സ്നേഹിക്കുന്നത് എന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകുന്നു. ഇതാണു പഠനത്തില്‍ പറയുന്ന അഞ്ചാമത്തെ കാരണം.

മുമ്പ് അറേബ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവ മതം സ്വീകരിച്ച ആരേയും നേരില്‍ കാണുവാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ഇന്നു സ്ഥിതി വളരെ അധികം മാറിയിക്കുന്നു. നിരവധി പേര്‍ ക്രിസ്തു മതത്തിലേക്കു ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇവര്‍ ഇന്നു ഈ അറബ് രാജ്യങ്ങളില്‍ ദൈവപുത്രനായ ക്രിസ്തുവിനെ ആരാധിക്കുകയും അറബികള്‍ക്കിടയില്‍ ജീവിക്കുകയും ചെയ്യുന്നു.

Top