ഒ ഐ സി സി ‘സദ്ഭാവനാദിനം’ ആചരിച്ചു

ദമ്മാം: ഡിജിറ്റല്‍ ഇന്ത്യയുടെ പിതാവായ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിരണ്ടാം ജന്മദിനം സദ്ഭാവനാ ദിനമായി ഒ ഐ സി സി സൈഹാത് ഏരിയ കമ്മിറ്റി ആചരിച്ചു. ആധുനിക ഇന്ത്യയെ ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകത്തിന്‍റെ നെറുകയിലെത്തിക്കാന്‍ ദീര്‍ഘവീക്ഷണത്തോടുകൂടി തുടക്കം കുറിച്ചത് രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തിലാണ്. യുവ ജനതയാണ് രാജ്യത്തിന്‍റെ ശക്തിയെന്ന് തിരിച്ചറിഞ്ഞ രാജീവ്ഗാന്ധി വോട്ടവകാശത്തിനുള്ള പ്രായപരിധി പതിനെട്ട് വയസ്സായികുറച്ചു. മഹാത്മജിയുടെ ഗ്രാമസ്വരാജ് യഥാര്‍ഥ്യമാക്കി കൂടുതല്‍ അധികാരം ഗ്രാമങ്ങളിലേക്ക് എത്തിച്ചത് രാജീവ്ഗാന്ധിയാണ്‌.

ശാസ്ത്ര വിവര സാങ്കേതിക രംഗത്തും അതോടൊപ്പം തന്നെ സാമൂഹിക രംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച രാജീവ് ഗാന്ധിയെ ലോകം ഏറെ ആദരവോടുകൂടിയാണ് കണ്ടിരുന്നതെന്നും സദ്ഭാവനാ ദിനാചരണ ഉദ്ഘാടന പ്രസംഗത്തില്‍ ഏരിയ കമ്മിറ്റി പ്രസിഡണ്ട് എസ്.എം.സാദിഖ് പറഞ്ഞു. മാത്യു ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗംഗാധരന്‍ സദസ്സിന് സദ്ഭാവനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രമേശ് പാലക്കല്‍, എബി, ശരീഫ് എടത്തുരുത്തി, മോഹനകുമാര്‍, സലിം എന്നിവര്‍ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി സി.ടി.ശശി സ്വാഗതവും അബ്ദുല്‍ അസീസ് കുറ്റ്യാടി നന്ദിയും പറഞ്ഞു.

Top