ഒളിംപിക് ടിക്കറ്റ് വിൽപന വിവാദം: സ്വതന്ത്രാംഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം തള്ളി അയർലൻഡ് ഒളിംപിക് കമ്മിറ്റി

സ്വന്തം ലേഖകൻ

ഡബ്ലിൻ: റിയോ ഒളിംപിക്‌സിന്റെ ടിക്കറ്റ് വിൽപന സംബന്ധിച്ചു രാജ്യത്ത് ഉയർന്നു വന്നിരിക്കുന്ന വിവാദങ്ങൾ അന്വേഷിക്കാനുള്ള സമിതിയിൽ സ്വതന്ത്ര അംഗത്തെ ഉൾപ്പെടുത്തണമെന്ന സർക്കാർ വാദം തള്ളി ഒളിംപിക് കൗൺസിൽ ഓഫ് അയർലൻഡ്. റിയോ ഒളിംപിക്‌സിനുള്ള ടിക്കറ്റ് വിൽപനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ സംബന്ധിച്ചു അന്വേഷണ നടത്തണമെന്നു കഴിഞ്ഞ ദിവസമാണ് സർക്കാർ ഏജൻസികൾ അയർലൻഡിലെ ഒളിംപിക് കമ്മിറ്റികളോടു ആവശ്യപ്പെട്ടത്. അന്വേഷണത്തിനായി ഇവർ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സമിതിയിൽ സ്വതന്ത്ര്യ അംഗത്തെ ഉൾപ്പെടുത്തണമെന്ന വാദമാണ് കമ്മിറ്റി ഇപ്പോൾ തള്ളിയിരിക്കുന്നത്.
ഗതാഗതം, ടൂറിസം, സ്‌പോട്‌സ് മന്ത്രി ഷെയിൻ റോസ് ആണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കിയത്. റിയോഡി ജെനിറോയിലെ ഒളിംപിക്‌സ് സന്ദർശിക്കുന്നതിനാണ് പാസ് നൽകിയിരിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നതെന്നാണ് പറയുന്നത്. സ്വതന്ത്ര അംഗങ്ങളെ സമിതിയിൽ ഉൾപ്പെടുത്തില്ലെന്നു ഒളിംപിക് കമ്മിറ്റി വ്യക്തമാക്കിയത് തങ്ങളെ ഞെട്ടിച്ചു കളഞ്ഞതായി മന്ത്രിമാർ വ്യക്തമാക്കി. ഒളിംപിക് കമ്മിറ്റി സ്വതന്ത്രമായി തയ്യാറാക്കിയ അന്വേഷണത്തിനു പിന്നാലെ വീണ്ടും അന്വേഷണം സ്വതന്ത്രമായ നിലയിൽ നടത്തുന്നതിനാണ് ഇപ്പോൾ സർക്കാർ ആലോചന നടത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top