പി. മോഹൻരാജിന് ഫിലാഡൽഫിയായിൽ സ്വീകരണം നൽകി

പി.പി ചെറിയാൻ

ഫിലാഡൽഫിയ: ഇൻഡ്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് പെൻസൽവാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് പി. മോഹൻരാജിന് ഫിലാഡൽഫിയായിൽ സ്വീകരണം നൽകി.
സെപ്തംബർ 24-ാം തീയതി ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സെന്റ് തോമസ് സീറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് ചാപ്റ്റർ വൈസ് പ്രസിഡന്റ് ശ്രീ. യോഹന്നാൻ ശങ്കരത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ശ്രീ. സജി കരിംകുറ്റി സ്വാഗതം ആശംസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

p-mohan-raj-reception-2
നാഷണൽ ഐ.എൻ.ഓ.സി പ്രസിഡന്റ് ശ്രീ. ജോബി ജോർജ്ജ് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ പി. മോഹൻരാജ് കോൺഗ്രസ്സ് പാർട്ടി തിരികെ ഭരണത്തിൽ എത്തേണ്ടത് ഇൻഡ്യയുടേയും കേരളത്തിന്റേയും അഖണ്ഡതയ്ക്ക് അനിവാര്യമാണ് എന്ന് അറിയിച്ചു. ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്നവർക്ക് അടുത്ത തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകി കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഗവൺമെന്റിന് അധികാരത്തിൽ എത്തിക്കും എന്ന് അർത്ഥ ശങ്കക്ക് ഇടയില്ലാതെ അദ്ദേഹം പ്രസ്താവിച്ചു.
ഇൻഡ്യാ ഗവൺമെന്റ് ഒരു പരാജയം ആയി മാറി കഴിഞ്ഞു. കേരളാ ഗവൺമെന്റ് സാധാരണക്കാരിൽ നിന്നും അകന്നു കൊണ്ടിരിക്കുന്നു. കോൺഗ്രസ്സിന്റെ പോയകാല പ്രതാപം വീണ്ടെടുത്തു കൊണ്ടിരിക്കയാണെന്നും, വരും നാളുകളിൽ ഒരു കൊടുങ്കാറ്റായി അത് മാറി, തിരികെ ഭരണത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു കൊണ്ടും, സ്വീകരണ സമ്മേളനത്തിന് നന്ദി അറിയിച്ചു കൊണ്ടും തന്റെ പ്രസംഗം അവസാനിപ്പിച്ചു. ശ്രീ. ഫിലിപ്പോസ് ചെറിയാൻ കൃതജ്ഞത രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി സന്തോഷ് എബ്രഹാം എം.സി. ആയി പ്രവർത്തിച്ചു. സന്തോഷ് എബ്രഹാം

Top